x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നേ​ഴുകാരിയെ മാ​ന​ഭം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​; പ്ര​തി​യെ പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു

വെബ് ഡെസ്‌ക്
Published: October 28, 2026 07:57 AM IST | Updated: October 28, 2026 07:57 AM IST

കോ​ൽ​ക്ക​ത്ത: പ​തി​നേ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യെ പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലാ​ണു സം​ഭ​വം. മൂ​ന്നു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നും പൊ​ലി​സ് വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.50ന് ​ഗാ​യി​ഘാ​ട്ട​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​യാ​യ പ്ര​ഹ്ലാ​ദ് ദാ​സി​നെ മൊ​ഴി​യെ​ടു​ക്കാ​നാ​യി ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ പൊ​ലി​സു​കാ​ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ ത​ട്ടി​യെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ വെ​ടി​യേ​റ്റ ഇ​യാ​ളെ അ​ടു​ത്തു​ള്ള ച​ന്ദ്ര​പാ​റ റൂ​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും ഇ​വി​ടെ​വ​ച്ചാ​ണ് ഇ​യാ​ളു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പൊ​ലി​സൂ​കാ​ർ​ക്ക് വെ​ടി​യേ​റ്റി​ട്ടി​ല്ല. അ​തേ​സ​മ​യം, പൊ​ലി​സി​ന്‍റെ ന​ട​പ​ടി​യി​ൽ ത​ങ്ങ​ൾ തൃ​പ്ത​രാ​ണെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

Tags : girl raped murdered accused killed police encounter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up