റിൻഷ മുഹമ്മദ് റാഫി
വടക്കാഞ്ചേരി: കേരളത്തിലെത്തിലേക്ക് 158 ഗ്രാം എംഡിഎംഎ കടത്താൻ സഹായിച്ച യുവതിയെ വടക്കാഞ്ചേരി പൊലിസ് ബംഗളൂരുവിൽനിന്നു പിടികൂടി. വടക്കാഞ്ചേരിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് ബംഗളുരുവിൽവച്ച് ലഹരിമരുന്ന് കൈമാറിയ കുന്നംകുളം തെക്കേപുറം സ്വദേശി കോത്താട്ടിൽ വീട്ടിൽ അരൂദാസിന്റെ (33) സഹായിയായി പ്രവർത്തിച്ച പാലക്കാട് പട്ടാണി സ്ട്രീറ്റ് പുളിക്കൽ വീട്ടിൽ റിൻഷ മുഹമ്മദ് റാഫി (25)യെയാണ് വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് വടക്കാഞ്ചേരിയിൽ എംഡിഎംഎ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി. അനുരാജും സംഘവുമാണ് കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോനെ(37) എംഡിഎംഎയുമായി പിടികൂടിയത്. എംഡിഎംഎ കൊടുത്തയച്ചത് അരൂദാസ് ആണെന്നും റിൻഷ മയക്കുമരുന്നുകടത്തിൽ സഹായിച്ചെന്നും വിവരം ലഭിച്ചു. തുടർന്ന് അന്വേഷണസംഘം ബംഗളൂരുവിലെത്തി റിൻഷയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Woman arrest smuggling MDMA Bengaluru Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash