Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smuggling

District News

ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്ത്; കോ​ഡൂ​ർ സ്വ​ദേ​ശി​ക്ക് 15 വ​ർ​ഷം ക​ഠി​ന ത​ട​വ്

മ​ഞ്ചേ​രി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്തി​യ​തി​ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ യു​വാ​വി​ന് മ​ഞ്ചേ​രി എ​ൻ​ഡി​പി​എ​സ് കോ​ട​തി 15 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

മ​ല​പ്പു​റം കോ​ഡൂ​ർ ആ​ൽ​പ്പ​റ്റ​കു​ള​ന്പ് പ​ടി​ഞ്ഞാ​റെ​ക്ക​ര ചൂ​ര​പ്പു​ലാ​ൻ മ​ജീ​ദിനെ​യാ​ (44) ണ് ജ​ഡ്ജ് ടി.​ജി. വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്. 2022 ജ​നു​വ​രി 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് ത​ല​വ​നാ​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌ട​ർ അ​നി​കു​മാ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി​ജി പോ​ളും സം​ഘ​വും ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​യി​ൽനി​ന്ന് 3.050 കി​ലോ ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി. ​സു​രേ​ഷ് ഹാ​ജ​രാ​യി.

Kerala

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ക​ട​ത്ത്; ഒ​രാ​ൾ പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: ക​ർ​ണാ​ട​ക​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ള​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി സി.​കെ.​മു​ഹ​മ്മ​ദ്‌ സ​ഫീ​റാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 17,226 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്തി​ല്‍ ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

കൊ​ച്ചി: ഭൂ​ട്ടാ​ൻ വാ​ഹ​ന​ക്ക​ട​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഡ​ൽ​ഹി സ്വ​ദേ​ശി രോ​ഹി​ത് ബേ​ദി​ക്കെ​തി​രെ കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി യ​ഹി​യ എ​ന്ന​യാ​ളാ​ണ് പ​രാ​തി​ക്കാ​ര​ന്‍.

നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​പ​യോ​ഗി​ച്ച ലാ​ൻ​ഡ് ക്രൂ​യി​സ​ർ കാ​ർ എ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​തി​നാ​ണ് കേ​സ്. രോ​ഹി​ത് ബേ​ദി 14 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​ര​ന്‍റെ വാ​ഹ​നം ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഭൂ​ട്ടാ​നി​ൽ നി​ന്ന് ക​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​സ്റ്റം​സ്, പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ന്ന​ത്.

ഭൂ​ട്ടാ​നി​ല്‍ നി​ന്ന് പ​ട്ടാ​ളം ഉ​പേ​ക്ഷി​ച്ച 40ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെ​ക്ക് ക​ട​ത്തി എ​ന്ന പ​രാ​തി നേ​ര​ത്തെ ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ​ത്തി​ച്ച് ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്ത് രാ​ജ്യ​മെ​മ്പാ​ടും വി​ല്‍​പ്പ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ക​സ്റ്റം​സ് ഓ​പ​റേ​ഷ​ന്‍ നും​ഖൂ​ർ എ​ന്ന പേ​രി​ല്‍ സെ​പ്തം​ബ​ര്‍ മാ​സ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ന​ട​ന്മാ​രാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, അ​മി​ത് ച​ക്കാ​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

International

കൊ​ക്കൈ​ൻ ക​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്ത​ൽ; ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ച​ര​ക്ക് ക​പ്പ​ൽ നൈ​ജീ​രി​യ​യി​ൽ പി​ടി​യി​ൽ

ലാ​ഗോ​സ്: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ച​ര​ക്ക് ക​പ്പ​ൽ നൈ​ജീ​രി​യ​യി​ൽ പി​ടി​യി​ൽ. 22 ഇ​ന്ത്യ​ക്കാ​ർ ക​പ്പ​ലി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. 31.5 കി​ലോ​ഗ്രാം കൊ​ക്കൈ​ൻ ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.

ലാ​ഗോ​സി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ത്ത് എം​വി അ​രു​ണ ഹു​ല്യ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി നൈ​ജീ​രി​യ ഡ്ര​ഗ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഏ​ജ​ൻ​സി വ​ക്താ​വ് ഫെ​മി ബ​ബ​ഫെ​മി വ്യ​ക്ത​മാ​ക്കി. ന​വം​ബ​റി​ൽ കൊ​ക്കൈ​നു​മാ​യി പി​ടി​യി​ലാ​യ ഫി​ലി​പ്പീ​ൻ നാ​വി​ക​രി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം.

യൂ​റോ​പ്പി​ലേ​ക്കും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മ​യ​ക്കു​മ​രു​ന്ന് ഉ​ത്പാ​ദി​പ്പി​ച്ച് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ൽ നൈ​ജീ​രി​യ കു​പ്ര​സി​ദ്ധ​മാ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത്; ഡി. ​മ​ണി​യെ പ്ര​ത്യേ​ക സം​ഘം ഇ​ന്ന് ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ഡി. ​മ​ണി​യെ പ്ര​ത്യേ​ക സം​ഘം ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ഡി. ​മ​ണി​യെ​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത് ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ബാ​ല​മു​രു​ക​നെ​യാ​ണെ​ന്ന് പോ​ലി​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ അ​ട​ക്കം അ​ന്താ​രാ​ഷ്ട്ര മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള സം​ഘം ക​ട​ത്തി​യെ​ന്നാ​ണ് വ്യ​വ​സാ​യി​യു​ടെ മൊ​ഴി. ഇ​തി​ലെ സ​ത്യാ​വ​സ്ഥ വ്യ​ക്ത​മാ​കു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

അ​തേ​സ​മ​യം സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ൽ കോ​ട​തി സ​ർ​ക്കാ​രി​നോ​ട് നി​ല​പാ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു​ള്ള മ​റു​പ​ടി​യും പ്ര​ത്യേ​ക സം​ഘം ത​യാ​റാ​ക്കാ​ൻ ആ​രം​ഭി​ച്ചു.

International

ഹെ​റോ​യി​ൻ ക​ട​ത്ത്; ഇ​ന്ത്യ​ൻ വം​ശ​ജ​ന് യു​കെ​യി​ൽ 10 വ​ർ​ഷം ത​ട​വ്

ല​ണ്ട​ൻ: ക്ലാ​സ് എ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​മാ​യ ഹെ​റോ​യി​ൻ ക​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് യു​കെ​യി​ൽ 10 വ​ർ​ഷം ത​ട​വ്. സ്കോ​ട്ട്ല​ൻ​ഡി​ലെ ഈ​സ്റ്റ് ലോ​തി​യാ​ൻ സ്വ​ദേ​ശി രാ​ജേ​ഷ് ബ​ക്ഷി​യെ​യാ​ണ് (57) കാ​ന്‍റ​ർ​ബ​റി കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ജോ​ൺ പോ​ൾ ക്ല​ർ​ക്കി​നെ (44) ഒ​ൻ​പ​ത് വ​ർ​ഷം ത​ട​വി​നും ശി​ക്ഷി​ച്ചു. ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പൊ​തി​യി​ൽ​നി​ന്ന് രാ​ജേ​ഷ് ബ​ക്ഷി​യു​ടെ വി​ര​ല​ട​യാ​ളം അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രു​ന്നു. 2022 ജൂ​ണി​ൽ ഡോ​വ​റി​ലെ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. നാ​ലു ദ​ശ​ല​ക്ഷം പൗ​ണ്ട് വി​ല​വ​രു​ന്ന​താ​ണ് പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ.

ബ​ക്ഷി​യും ക്ല​ർ​ക്കും ത​മ്മി​ൽ ല​ഹ​രി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ​യും മെ​സേ​ജു​ക​ളു​ടെ​യും തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രു​ന്നു. നി​യ​ന്ത്രി​ത മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് ബ​ക്ഷി.

National

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ. ര​ണ്ട് പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ​യാ​ണ് ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​ത്.

സം​ഘ​ത്തി​ന് പാ​ക്കി​സ്ഥാ​ൻ ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തു​ർ​ക്കി​യി​ലും ചൈ​ന​യി​ലും നി​ർ​മി​ച്ച ആ​യു​ധ​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ വ​ഴി സം​ഘം ഇ​ന്ത്യ​യി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് ആ​യു​ധ​ങ്ങ​ൾ ക​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും 10 തോ​ക്കു​ക​ളും നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ​യും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്ക് ഇ​വ​ർ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

വാ​ഹ​ന​ക്ക​ട​ത്ത്: അ​ന്വേ​ഷ​ണ​ത്തി​ന് ഭൂ​ട്ടാ​ൻ സ​ർ​ക്കാ​രും

ന്യൂ​ഡ​ൽ​ഹി: ഭൂ​ട്ടാ​നി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഭൂ​ട്ടാ​ൻ സ​ർ​ക്കാ​രും. ഇ​ന്ത്യ–​ഭൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യും അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ധാ​ര​ണ​യാ​യ​തു​മാ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഭൂ​ട്ടാ​ൻ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ ഭൂ​ട്ടാ​നി​ലെ മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ റോ​യ​ൽ ഭൂ​ട്ടാ​ൻ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന​ക്ക​ട​ത്ത് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഭൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ണെ​ന്നും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഭൂ​ട്ടാ​നി​ലെ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ റ​വ​ന്യൂ ആ​ൻ​ഡ് ക​സ്റ്റം​സ് വി​ഭാ​ഗം (ഡി​ആ​ർ​സി) ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ട്ടി​പ്പി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ഭൂ​ട്ടാ​ൻ ക​സ്റ്റം​സ് സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.

കൊ​ച്ചി ക​സ്റ്റം​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ ‘നും​ഖോ​ർ’ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​മീ​പ​കാ​ല​ത്തു ഭൂ​ട്ടാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വ​ന്ന ഏ​റ്റ​വും വ​ലി​യ വാ​ഹ​ന ക​ള്ള​ക്ക​ട​ത്ത് പു​റ​ത്തു​വ​ന്ന​ത്.

District News

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്; യുവതി പിടിയിൽ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ വലിയ സ്വർണ്ണക്കടത്ത് കേസാണിത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

Latest News

Corehub Up