Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Arrest

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക്എം​ഡി​എം​എ ക​ട​ത്ത്: യു​വ​തി അ​റ​സ്റ്റി​ൽ

വ​ട​ക്കാ​ഞ്ചേ​രി: കേ​ര​ള​ത്തി​ലെ​ത്തി​ലേ​ക്ക് 158 ഗ്രാം ​എം​ഡി​എം​എ ക​ട​ത്താ​ൻ സ​ഹാ​യി​ച്ച യു​വ​തി​യെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് ബം​ഗ​ളു​രു​വി​ൽ​വ​ച്ച് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യ കു​ന്നം​കു​ളം തെ​ക്കേ​പു​റം സ്വ​ദേ​ശി കോ​ത്താ​ട്ടി​ൽ വീ​ട്ടി​ൽ അ​രൂ​ദാ​സി​ന്‍റെ (33) സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച പാ​ല​ക്കാ​ട് പ​ട്ടാ​ണി സ്ട്രീ​റ്റ് പു​ളി​ക്ക​ൽ വീ​ട്ടി​ൽ റി​ൻ​ഷ മു​ഹ​മ്മ​ദ് റാ​ഫി (25)യെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​സി. അ​നു​രാ​ജും സം​ഘ​വു​മാ​ണ് കു​ന്നം​കു​ളം ചി​റ്റ​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ കോ​ര​ങ്ങ​ത്ത് വീ​ട്ടി​ൽ ശ​ര​ത്ത്മോ​നെ(37) എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. എം​ഡി​എം​എ കൊ​ടു​ത്ത​യ​ച്ച​ത് അ​രൂ​ദാ​സ് ആ​ണെ​ന്നും റി​ൻ​ഷ മ​യ​ക്കു​മ​രു​ന്നു​ക​ട​ത്തി​ൽ സ​ഹാ​യി​ച്ചെ​ന്നും വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ​ളൂ​രു​വി​ലെ​ത്തി റി​ൻ​ഷ​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up