x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ​ക്കാ​രാ​യ പൊ​ലി​സു​കാ​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: October 28, 2026 02:18 AM IST | Updated: October 28, 2026 02:18 AM IST

ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചേ​​​രാ​​​ന​​​ല്ലൂ​​​ർ വാ​​​ഹ​​​നാ​​​പ​​​ക​​​ട കേ​​​സി​​​ൽ പൊ​​​ലി​​​സി​​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ തു​​​റ​​​ന്നു​​സ​​​മ്മ​​​തി​​​ച്ച ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കു​​​റ്റ​​​ക്കാ​​​രാ​​​യ പൊ​​​ലി​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞു.

ത​​​ട്ടു​​​ക​​​ട ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ജ​​​യ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​നെ അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി കാ​​​റി​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ൽ ജ​​​ഡ്ജി​​​യു​​​ടെ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മ​​​ക​​​നു ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ൻ വ​​​കു​​​പ്പു​​​ക​​​ൾ പൊ​​​ലി​​​സ് മ​​​യ​​​പ്പെ​​​ടു​​​ത്തി.

ജ​​​ഡ്ജി​​​യു​​​ടെ മ​​​ക​​​ന​​​ല്ല, ആ​​​രു​​​ടെ മ​​​ക​​​നാ​​​യാ​​​ലും പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ത്ര​​​യും വ​​​ലി​​​യ അ​​​ട്ടി​​​മ​​​റി ന​​​ട​​​ത്ത​​​രു​​​താ​​​യി​​​രു​​​ന്നു. സ്പോ​​​ട്ട് വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ച പൊ​​​ലിസ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും എ​​​ഫ്ഐ​​​ആ​​​റി​​​ൽ പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ക്കാ​​​ൻ വി​​​മു​​​ഖ​​​ത കാ​​​ട്ടി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും എ​​​തി​​​രേ മു​​​ഖം നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കുമെ ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, നെ​​​ടു​​​ന്പാ​​​ശേ​​​രി വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​മ​​​ന്ത്രി ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് എ​​​ടു​​​ത്തു​​​വെ​​​ന്നും പ​​ക്ഷേ, പൊ​​​ലി​​​സ് മ​​​നോ​​​ഭാ​​​വം മാ​​​റി​​​യി​​​ല്ലെ​​​ന്നും, അ​​​താ​​​ണ് ചേ​​​രാ​​​ന​​​ല്ലൂ​​​രി​​​ൽ ക​​​ണ്ട​​​തെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വാ​​​ക്കൗ​​​ട്ട് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

ജ​​​ഡ്ജി സ്റ്റേ​​​ഷ​​​നി​​​ൽ പോ​​​കാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു​​​: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഔ​​​ദ്യോ​​​ഗി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​ല്ലാ​​​തെ ജ​​​ഡ്ജി സ്റ്റേ​​​ഷ​​​നി​​​ൽ പോ​​​കാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​തു പ്ര​​​തി​​​യു​​​ടെ പി​​​താ​​​വ് ലം​​​ഘി​​​ച്ചു. മ​​​രി​​​ച്ച ജ​​​യ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ളോ​​​ടു ജ​​​ഡ്ജി മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി.

ഒ​​​രു ജ​​​ഡ്ജി ചെ​​​യ്യാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് അ​​​വി​​​ടെ ചെ​​​യ്ത​​​ത്. കു​​​ട്ടി മൈ​​​ന​​​റാ​​​യ​​​തി​​​നാ​​​ലാ​​​ണ് കാ​​​ർ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച ജ​​​ഡ്ജി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി അ​​​വി​​​ടേ​​​ക്കു പോ​​​യി​​​ട്ടു​​​ണ്ടെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടും കേ​​​ൾ​​​ക്കാ​​​ത്ത പൊ​​​ലി​​​സ് സേ​​​ന​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്നു വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി.

ആ​ർ​ടി​ഐ നി​യ​മ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്കില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ൽ (ആ​​​ർ​​​ടി​​​ഐ) വെ​​​ള്ളം ചേ​​​ർ​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ര​​​ഹ​​​സ്യ സ്വ​​​ഭാ​​​വ​​​മു​​​ള്ള കേ​​​സു​​​ക​​​ളി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നാ​​​ൽ അ​​​തി​​​ന്‍റെ ഗു​​​ണം പ്ര​​​തി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കും. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നാ​​​ൽ കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തെ ബാ​​​ധി​​​ക്കും.

നി​​​ല​​​വി​​​ൽ കു​​​റ്റ​​​പ​​​ത്രം ഉ​​​ൾ​​​പ്പെ​​​ടെ പ​​​ര​​​സ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, അ​​​ന്വേ​​​ഷ​​​ണ സ​​​മ​​​യ​​​ത്തു വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തു പ്ര​​​തി​​​ക​​​ൾ​​​ക്കു ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ക​​​യും കേ​​​സി​​​നെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യുമെന്നും മന്ത്രി പറഞ്ഞു.

Tags : NotProtect RameshChennithala Guilty PoliceOfficers Niyamasabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up