Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guilty

ഈസ്റ്റർദിന ചാവേർ ആക്രമണം; 15 ഇസ്‌ലാമിക ഭീകരർ കുറ്റക്കാർ

കൊ​​​​​​​ളം​​​​​​​ബോ: ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യി​​​​​​​ൽ 2019ലെ ​​​​​​​ഈ​​​​​​​സ്റ്റ​​​​​​​ർ ​​​​​​​ദി​​​​​​​ന​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ ചാ​​​​വേ​​​​ർ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 15 ഇസ്‌ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ർ കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രെ​​​​​​​ന്ന് ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​ൻ കോ​​​​​​​ട​​​​​​​തി. മൂ​​​​​​​ന്നു ക​​ത്തോ​​ലി​​ക്കാ ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും മൂ​​​​​​​ന്നു ഹോ​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ളെ​​​​​​​യും ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ട്ട് ഭീ​​​​​​​ക​​​​​​​ര​​​​​​​ർ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 270 പേ​​​​​​​രാ​​​​​​​ണ് കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. അ​​​​​​​ഞ്ഞൂ​​​​​​​റി​​​​​​ലേ​​​​​​റെ പേ​​​​​​​ർ​​​​​​​ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു. ഒ​​ന്പ​​തു ചാ​​വേ​​റു​​ക​​ളാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

ചാ​​​​​​വേ​​​​​​ർ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളു​​​​​​ടെ മു​​​​​​ഖ്യ സൂ​​​​​​ത്ര​​​​​​ധാ​​​​​​ര​​​​​​ൻ നൗ​​​​​​ഫ​​​​​​ർ മൗ​​​​​​ല​​​​​​വി അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രെ​​​​​​യാ​​​​​​ണു കു​​​​​​റ്റ​​​​​​ക്കാ​​​​​​രെ​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. ഇ​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​ള്ള ശി​​​​​​ക്ഷ പി​​​​​​ന്നീ​​​​​​ടു വി​​​​​​ധി​​​​​​ക്കും. ഒ​​​​​​ന്പ​​​​​​തു പേ​​​​​​രെ വെ​​​​​​റു​​​​​​തേ വി​​​​​​ട്ടു.

കു​​റ്റ​​വാ​​ളി​​ക​​ളെ​​ല്ലാം ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ മു​​​​​​സ്‌​​​​​​ലിം​​​​​​ക​​​​​​ളാ​​​​​​ണ്. ഇ​​​​​​​സ്ലാ​​​​​​​മി​​​​​​​ക് സ്റ്റേ​​​​​​​റ്റു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​മു​​​​​​​ള്ള നാ​​ഷ​​ണ​​ൽ തൗ​​ഹീ​​ദ് ജ​​മാ​​ത്ത് ഭീ​​ക​​ര​​രാ​​ണ് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്. കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രി​​​​​​​ൽ 11 പേ​​​​​​​ർ ഇ​​ന്ത്യ​​ക്കാ​​രാ​​​​​​​ണ്.

ഈ​​​​​​​സ്റ്റ​​​​​​​ർ​​​​​​​ദി​​​​​​​ന ഭീ​​​​​​​ക​​​​​​​രാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ക്കേ​​​​​​​സി​​​​​​​ൽ മു​​​​​​​ൻ പോ​​​​​​​ലീ​​​​​​​സ് ത​​​​​​​ല​​​​​​​വ​​​​​​​ൻ പൂ​​ജി​​ത് ജ​​യ​​സു​​ന്ദ​​ര, മു​​​​​​​ൻ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ലെ ഉ​​​​​​​ന്ന​​​​​​​ത ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​ൻ ഹേ​​മാ​​സി​​രി ഫെ​​ർ​​ണാ​​ണ്ടോ എ​​ന്നി​​വ​​രെ ജൂ​​​​​​​ലൈ​​​​​​​യി​​​​​​​ൽ വ​​​​​​​ധ​​​​​​​ശി​​​​​​​ക്ഷ​​​​​​​യ്ക്കു വി​​​​​​​ധി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

ഭീ​​​​​​​ക​​​​​​​രാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്ന വി​​​​​​​വ​​​​​​​രം ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ട്ടും കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളെ​​​​​​​ടു​​​​​​​ക്കാ​​​​​​​ത്ത​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഇ​​​​​​​രു​​​​​​​വ​​​​​​​ർ​​​​​​​ക്കും വ​​​​​​​ധ​​​​​​​ശി​​​​​​​ക്ഷ ല​​​​​​​ഭി​​​​​​​ച്ച​​​​​​​ത്.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, 1976നു​​​​​​​ശേ​​​​​​​ഷം ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യി​​​​​​​ൽ വ​​​​​​​ധ​​​​​​​ശി​​​​​​​ക്ഷ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. വ​​​​​​​ധ​​​​​​​ശി​​​​​​​ക്ഷ ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വാ​​​​​​​യി മാ​​​​​​​റു​​​​​​​ക​​​​​​​യാ​​​​​​​ണ് പ​​​​​​​തി​​​​​​​വ്.

Kerala

ന​വ​കേ​ര​ള യാ​ത്ര​യി​ലെ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം': അ​ഞ്ച് പോ​ലീ​സു​കാ​ർ പ്ര​തി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യി​ൽ 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം' സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി. അ​ഞ്ച് പോ​ലീ​സു​കാ​രും കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. അ​നി​ൽ, സ​ന്ദീ​പ്, ഷൈ​ജു, വി​പി​ൻ, അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ക​ളാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​അ​ഞ്ച് പേ​ർ​ക്കു​മെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ശി​പാ​ർ​ശ ഉ​ട​ൻ ഡി​ജി​പി​ക്ക് കൈ​മാ​റും.

ലോ​ക്ക​ൽ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ചി​ട്ടും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രു​ടെ ത​ല​ക്ക​ടി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗു​രു​ത​ര​ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്ഐ​ടി​ക്ക് മു​ൻ​പി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച കേ​സി​ൽ ഗ​ൺ​മാ​ന്മാ​രെ ര​ക്ഷി​ക്കാ​ൻ അ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​ക​ൾ. തി​രു​വ​ന്ത​പു​ര​ത്ത് വി​ളി​ച്ചു​വ​രു​ത്തി കേ​സ് ഡ​യ​റി തി​രു​ത്തി​ച്ചു എ​ന്നാ​ണ് മൊ​ഴി.

 

International

വി​മാ​ന ദു​ര​ന്തം: എ​യ​ർ​ ഫ്രാ​ൻ​സും എ​യ​ർ​ബ​സും ന​ര​ഹ​ത്യ​ക്കു​റ്റം ചെ​യ്തെ​ന്ന് കോ​ട​തി

പാ​രീ​സ്: 228 പേ​ർ മ​രി​ച്ച വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ഫ്രാ​ൻ​സി​ലെ വ്യോ​മ​ഗ​താ​ഗ​ത ക​ന്പ​നി​യാ​യ എ​യ​ർ​ഫ്രാ​ൻ​സി​നും വി​മാ​ന നി​ർ​മാ​ണ ക​ന്പ​നി​യാ​യ എ​യ​ർ​ബ​സി​നും എ​തി​രേ കോ​ർ​പ്പ​റേ​റ്റ് ന​ര​ഹ​ത്യാ​ക്കു​റ്റം തെ​ളി​ഞ്ഞ​താ​യി പാ​രീ​സി​ലെ അ​പ്പീ​ൽ കോ​ട​തി വി​ധി​ച്ചു.

പാ​രീ​സി​നും ബ്ര​സീ​ലി​ലെ റി​യോ​ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന വി​മാ​നം 2009 ജൂ​ൺ ഒ​ന്നി​ന് റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.

കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട് ക​ട​ലി​ൽ​പ​തിച്ച വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ദീ​ർ​ഘ​കാ​ല തെ​ര​ച്ചിലി​നു​ശേ​ഷം അ​ടി​ത്ത​ട്ടി​ൽ ക​ണ്ടെ​ത്തി. 216 യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വി​ചാ​ര​ണ​ക്കോ​ട​തി 2023ൽ ​ക​ന്പ​നി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ അ​പ്പീ​ലി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ധി.

Kerala

പോ​ക്‌​സോ: ക​രാ​ട്ടെ പ​രി​ശീ​ല​ക​ന്‍ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് കോ​ട​തി

മ​ഞ്ചേ​രി: ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ര​ണ്ടു കേ​സു​ക​ളി​ല്‍ പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ​വി​ട്ടു. വാ​ഴ​ക്കാ​ട് ഊ​ര്‍​ക്ക​ട​വ് വ​ലി​യാ​ട്ട് വീ​ട്ടി​ല്‍ സി​ദ്ദീ​ഖ് അ​ലി (49) യെ​യാ​ണ് ജ​ഡ്ജി എ.​എം. അ​ഷ്റ​ഫ് വെ​റു​തെ വി​ട്ട​ത്. ക​രാ​ട്ടെ അ​ധ്യാ​പ​ക​നി​ല്‍ നി​ന്നു​ണ്ടാ​യ ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ത്തെ​തു​ട​ര്‍​ന്ന് 2024 ഫെ​ബ്രു​വ​രി 19ന് ​പെ​ണ്‍​കു​ട്ടി ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​രി​ശീ​ല​ക​നെ​തി​രെ പീ​ഡ​ന പ​രാ​തി​യു​മാ​യെ​ത്തി. 17കാ​രി ഡോ​ക്ട​ര്‍​ക്ക് 14 പേ​ജു​ള്ള പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2024 ഏ​പ്രി​ല്‍ അ​ഞ്ചി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കാ​പ്പ ചു​മ​ത്തി കോ​ഴി​ക്കോ​ട് ജ​യി​ലി​ലും പി​ന്നീ​ട് വി​യ്യൂ​ര്‍ ജ​യി​ലി​ലും അ​ട​ച്ചി​രു​ന്നു. പ​രി​ശീ​ല​ക​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ടു പോ​ക്സോ കേ​സു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ വി​ധി വ​ന്നി​ട്ടു​ള്ള​ത്.

കു​റ്റാ​രോ​പി​ത​ൻ ഭാ​ര്യ​യും മ​ക്ക​ളും അ​ട​ങ്ങു​ന്ന വീ​ടി​ന്‍റെ ഓ​പ്പ​ണ്‍ ടെ​റ​സി​ലാ​ണ് ക​രാ​ട്ടെ ക്ലാ​സ് ന​ട​ത്തി​യി​രു​ന്ന​തെ​ന്നും പ​ക​ല്‍ സ​മ​യ​ത്ത് ന​ട​ന്നു​വ​രു​ന്ന ക്ലാ​സി​ല്‍ ഓ​രോ ബാ​ച്ചി​ലും 25ഓ​ളം പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ഭ്യ​സി​ച്ചു വ​ന്നി​രു​ന്നു​വെ​ന്നും മൂ​ന്ന് വ​നി​താ പ​രി​ശീ​ല​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലൈം​ഗി​ക പീ​ഡ​നം ന​ട​ന്നു​വെ​ന്ന​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും പ്ര​തി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ ഐ.​ടി. ന​ജീ​ബ് വാ​ദി​ച്ചു.

2021 മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ഏ​താ​നും വി​ദ്യാ​ര്‍​ഥി​ക​ളെ അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന് ക്ലാ​സി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നും ക്ലാ​സി​ല്‍ സി​സി​ടി​വി കാ​മ​റ​യു​ണ്ടെ​ന്ന് പോ​ലീ​സി​ന്‍റെ മ​ഹ​സ​റി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ്‌​കെ​ച്ചി​ലും ഉ​ണ്ടെ​ങ്കി​ലും ഒ​രു ദൃ​ശ്യം പോ​ലും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നു സാ​ധി​ച്ചി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. മാ​ത്ര​മ​ല്ല പീ​ഡ​ന പ​രാ​തി ന​ല്‍​കാ​ന്‍ ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ള​മെ​ടു​ത്തു​വെ​ന്ന​തും കേ​സി​ന് പ്ര​തി​കൂ​ല​മാ​യി.

Kerala

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി വ്യാഴാഴ്ച

കൊല്ലം: ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച കേ​സി​ൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യുടേതാണ് ഉത്തരവ്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ തെളിഞ്ഞു. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.

ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. സന്ദീപിന്‍റെ ആക്രമണത്തിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റിരുന്നു.

കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം പൂർത്തിയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
അക്രമം നടക്കുമ്പോൾ ഡോ. വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി.

കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ കേസിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കൂടാതെ, കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്.

തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രതിഭാഗത്തിനായി ആദ്യം വക്കാലത്ത് ഏറ്റെടുത്തത് ബി.എ. ആളുരായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം വക്കാലത്ത് ഏറ്റെടുത്ത മനുവും മരിച്ചു. തുടർന്ന് ജോൺ എസ്. റാൽഫ് കേസ് ഏറ്റെടുത്തെങ്കിലും വൈകാതെ ഒഴിഞ്ഞു. ഇതോടെ വിചാരണ അനിശ്ചിതമായി വൈകി.

ഇതിനെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതിഭാഗത്തിനായി പ്രതാപചന്ദ്രൻ പിള്ള ഹാജരായി വിചാരണ പൂർത്തിയാക്കിയത്. സന്ദീപിന്‍റെ മാനസിക നില തകരാറിലാണെന്ന വാദവുമായി പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

മൊഴികളെല്ലാം പ്രതിക്കെതിരേ

ഡോ.വന്ദനാദാസിനെ ആക്രമിക്കുന്നതു കണ്ടതായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാർ കോടതിയിൽ മൊഴി നൽകി. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും സാക്ഷികൾ തിരിച്ചറിഞ്ഞു.

സംഭവദിവസം കൊട്ടാരക്കര ഗവ.ആശുപത്രിയിൽ താൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയം പ്രതി ഒബ്സർവേഷൻ മുറിയുടെ മുന്നിൽ ഡോ.വന്ദനയെ തലയ്ക്കും കഴുത്തിനും കുത്തി പരിക്കേൽപിക്കുന്നത് കണ്ടതായി ആശുപത്രി ജീവനക്കാരിയായ മിനിമോൾ മൊഴി നൽകി.

കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ പ്രതി ജി. സന്ദീപ് ആക്രമിക്കുന്നതു കണ്ടുവെന്നു ദൃക്സാക്ഷിയുടെ മൊഴി.

Kerala

ത​ലാ​യി ല​തേ​ഷ് വ​ധ​ക്കേ​സ്; പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി

ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കെ. ​ല​തേ​ഷ് വ​ധ​ക്കേ​സി​ൽ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.

ആ​ർ​എ​സ്എ​സ് - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. 2008 ഡി​സം​ബ​ർ 31നാ​ണ് ത​ല​ശേ​രി ത​ലാ​യി​ൽ ല​തേ​ഷി​നെ വെ​ട്ടി​ക്കൊ​ന്ന​ത്.

കേ​സി​ൽ 12 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ ഒ​ന്നു​മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. കേ​സി​ന്‍റെ വി​ചാ​ര​ണ കാ​ല​യ​ള​വി​ൽ എ​ട്ടാം പ്ര​തി മ​രി​ച്ചി​രു​ന്നു.

Kerala

ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല: രമേഷ് പിഷാരടി

ക​ടു​ത്തു​രു​ത്തി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പ് വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അദ്ദേഹം അ​ത് തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​ല്ലാ​തെ അ​ത് തെ​ളി​യി​ക്കാ​ന്‍ ത​ന്‍റെ കൈ​യി​ല്‍ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി.

കാ​രി​ക്കോ​ട് ശ്രീ ​സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​ര്‍ സ്‌​കൂ​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ചി​ല​പ്പോ​ഴൊ​ക്കെ എ​ല്ലാ​വ​ര്‍ക്കും സ്വാ​ഗ​താ​ര്‍ഹ​മാ​യ, ഏ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന വി​ധി​ക​ള്‍ ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍ഡി​ലാ​ണ് പി​ഷാ​ര​ടി​യും ഭാ​ര്യ സൗ​മ്യ​യും മ​ക​നൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​ബി​ന്‍ മാ​ത്യു​വും സു​രേ​ഷ് വ​ട്ട​ക്കാ​ട​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up