x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; ത​രു​ൺ തേ​ജ്പാ​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: August 6, 2026 12:39 PM IST | Updated: August 6, 2026 12:45 PM IST

ത​രു​ൺ തേ​ജ്പാ​ൽ

ന്യൂ​ഡ​ൽ​ഹി: സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന കേ​സി​ൽ തെ​ഹ​ൽ​ക്ക മു​ൻ എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫ് ത​രു​ൺ തേ​ജ്പാ​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി​ച്ചു. തേ​ജ്പാ​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് കോ​ട​തി ത​ള്ളി. ഗോ​വ സ​ർ​ക്കാ​രി​ന്‍റെ അ​പ്പീ​ലി​ലാ​ണ് ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി.

വി​ധി പു​റ​ത്തു​വ​ന്ന​പ്പോ​ൾ കോ​ട​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന തേ​ജ്പാ​ലി​നെ ഉ​ട​ന​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശി​ക്ഷാ​വി​ധി സം​ബ​ന്ധി​ച്ച വാ​ദ​ങ്ങ​ൾ കോ​ട​തി ഉ​ട​ൻ​ത​ന്നെ പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് നീ​ല ഗോ​ഖ​ലെ, ജ​സ്റ്റീ​സ് അ​മി​ത് സം​ദെ​ക്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച​ത്.

2013 ന​വം​ബ​ർ ഏഴ്, എട്ട് തീ​യ​തി​ക​ളി​ൽ ഗോ​വ​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽവ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് ത​രു​ൺ തേ​ജ്പാ​ൽ ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ഈ ​കേ​സി​ൽ 2021-ൽ ​ഗോ​വ​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി അ​ദ്ദേ​ഹ​ത്തെ വെ​റു​തെ​വി​ട്ടി​രു​ന്നു.

ഈ ​വി​ധി​ക്കെ​തി​രെ ഗോ​വ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യാ​ഘാ​ത​മു​ള്ള ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Tags : Sexual assault case Bombay High Court Tarun Tejpal guilty Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up