വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ്
മുവാറ്റുപുഴ : സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും.
കോളജ് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോജി എം. ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. സുവീര്‍ പ്രകാശനം മുന്‍ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ സ്വാഗതം പറയും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും.
ചടങ്ങില്‍ ഫാ. തോമസ് മലേക്കുടിയെ മുഖ്യമന്ത്രി വി.ഡി. സതീശന് ആദരിക്കും. ഡയറക്ടര്‍ റവ. ഡോ. പോള്‍ പാറത്താഴം, എംപിമാരായ ഡീന്‍ കുര്യാക്കോസ്, കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാത്യു കുഴല്നാടന് എംഎല്‍എ, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി കുറുപ്പുംമഠം, പഞ്ചായത്തംഗം രമ്യ ലിയോ, വിദ്യാര്‍ഥി പ്രതിനിധി അക്സ ജോണ്‍, പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ജൂബിലി വര്‍ഷത്തില്‍ സാങ്കേതിക മാനേജ്മെന്റ് പഠനത്തില്‍ പകരം വയ്ക്കാനില്ലാത്ത സ്ഥാനത്തേക്ക് കുതിക്കുകയാണ് വാഴക്കുളം വിശ്വജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജി (ഓട്ടോമസ്). കോതമംഗലം രൂപതയുടെ കീഴില്‍ 2001ല്‍ ആരംഭിച്ചതാണ് വിശ്വജ്യോതി. പഠന മികവിലും അച്ചടക്കത്തിലും തൊഴില്‍ ലഭ്യതയിലും എന്നും മുന്നില്‍ തന്നെയാണ് വിശ്വജ്യോതിയുടെ സ്ഥാനം.
ബിടെക് പ്രോഗ്രാമുകളായ സിവില്‍ എൻജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഡിസൈന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് ഡാറ്റ സയന്‍സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക് എന്‍ജിനിയറിംഗ്, ഇന്ഫെര്മേഷന് ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നിവയ്ക്ക് പുറമേ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയില്‍ നാലുവര്‍ഷ ഡിഗ്രി കോഴ്സ് ഉള്‍പ്പെടെയുള്ള പോസ്റ്റ് ഗ്രാജുവേഷന് കോഴ്സുകളും വിശ്വജ്യോതിയിലുണ്ട്.
Tags : Conclusion Viswajyothi EngineeringCollege Vazhakulam SilverJubilee celebrations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash