Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conclusion

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്ന്

മു​​​വാ​​​റ്റു​​​പു​​​ഴ : സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് കാ​​​ല്‍​നൂ​​​റ്റാ​​​ണ്ട് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.

കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ത​​​മം​​​ഗ​​​ലം ബി​​ഷ​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സു​​​വീ​​​ര്‍ പ്ര​​​കാ​​​ശ​​​നം മു​​​ന്‍ മ​​​ന്ത്രി പി.​​​ജെ. ജോ​​​സ​​​ഫ് നി​​​ര്‍​വ​​​ഹി​​​ക്കും. കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ സ്വാ​​​ഗ​​​തം പ​​​റ​​​യും. മാ​​​ര്‍ ജോ​​​ര്‍​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം നി​​​ര്‍​വ​​​ഹി​​​ക്കും.

ച​​​ട​​​ങ്ങി​​​ല്‍ ഫാ. ​​​തോ​​​മ​​​സ് മ​​​ലേ​​​ക്കു​​​ടി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ആ​​​ദ​​​രി​​​ക്കും. ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ. ഡോ. ​​​പോ​​​ള്‍ പാ​​​റ​​​ത്താ​​​ഴം, എം​​​പി​​​മാ​​​രാ​​​യ ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ്, കെ. ​​​ഫ്രാ​​​ന്‍​സി​​​സ് ജോ​​​ര്‍​ജ്, മാ​​​ത്യു കു​​​ഴ​​​ല്‍​നാ​​​ട​​​ന്‍ എം​​​എ​​​ല്‍​എ, മു​​​ന്‍ എം​​​എ​​​ല്‍​എ ജോ​​​ണി നെ​​​ല്ലൂ​​​ര്‍, ആ​​​വോ​​​ലി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ജി കു​​​റു​​​പ്പും​​​മ​​​ഠം, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ര​​​മ്യ ലി​​​യോ, വി​​​ദ്യാ​​​ര്‍​ഥി പ്ര​​​തി​​​നി​​​ധി അ​​​ക്‌​​​സ ജോ​​​ണ്‍, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​ന​​​വീ​​​ന്‍ ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

ജൂ​​​ബി​​​ലി വ​​​ര്‍​ഷ​​​ത്തി​​​ല്‍ സാ​​​ങ്കേ​​​തി​​​ക മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ​​​ഠ​​​ന​​​ത്തി​​​ല്‍ പ​​​ക​​​രം വ​​​യ്ക്കാ​​​നി​​​ല്ലാ​​​ത്ത സ്ഥാ​​​ന​​​ത്തേ​​​ക്ക് കു​​​തി​​​ക്കു​​​ക​​​യാ​​​ണ് വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി (ഓ​​​ട്ടോ​​​മ​​​സ്). കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ല്‍ 2001ല്‍ ​​​ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് വി​​​ശ്വ​​​ജ്യോ​​​തി. പ​​​ഠ​​​ന മി​​​ക​​​വി​​​ലും അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ലും തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​ത​​​യി​​​ലും എ​​​ന്നും മു​​​ന്നി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് വി​​​ശ്വ​​​ജ്യോ​​​തി​​​യു​​​ടെ സ്ഥാ​​​നം.

ബി​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​യ സി​​​വി​​​ല്‍ എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ്, കം​​പ്യൂ​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, കം​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ഡി​​​സൈ​​​ന്‍, ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​ലി​​​ജ​​​ന്‍​സ് ആ​​​ൻ​​​ഡ് ഡാ​​​റ്റ സ​​​യ​​​ന്‍​സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, ഇ​​​ന്‍​ഫെ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്ക് പു​​​റ​​​മേ ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ആ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഡി​​​ഗ്രി കോ​​​ഴ്‌​​​സ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സു​​​ക​​​ളും വി​​​ശ്വ​​​ജ്യോ​​​തി​​​യി​​​ലു​​​ണ്ട്.

Latest News

Corehub Up