ധന്യൻ മാർ ഇാവാനിയോസിന്റെ 73-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച തീർഥാടന പദയാത്ര പട്ടത്ത് മാർ ഈ
മാവേലിക്കര: ധന്യൻ മാർ ഇാവാനിയോസിന്റെ 73-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് എം സിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച തീർഥാടന പദയാത്ര പട്ടത്ത് മാർ ഈവാനിയോസ് തിരുമേനിയുടെ കബറിടത്തിൽ ഭക്തിനിർഭരമായി സമാപിച്ചു.
പുതിയകാവ് സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പുതിയകാവ് പണിക്കർ വീട്ടിലെ സ്മൃതി മണ്ഡപത്തിൽനിന്നും ആരംഭിച്ച പദയാത്ര ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളും തിരുവനന്തപുരം മേജർ അതിരൂപതയിലെ ദേവാലയങ്ങളും സന്ദർശിച്ചാണ് പട്ടം കബറിങ്കലിൽ എത്തിച്ചേർന്നത്.
ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ്, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, വികാരി ജനറാൾ മോൺ. ജോബ് കല്ലുവിളയിൽ, ഡയറക്ടർ ഫാ. ജോസഫ് തെക്കേ വീട്ടിൽ, അസി. ഡയറക്ടർ ഫാ. സാമുവൽ വെട്ടുകുഴിയിൽ, ആനിമേറ്റർ സിസ്റ്റർ നിസിമ എസ് ഐസി എന്നിവരാണ് പദയാത്രയ്ക്കു നേതൃത്വം നൽകിയത്.
Tags : Local News Nattuvishesham devotional conclusion pilgrimage walk