പ്രതീകാത്മക ചിത്രം
കൊല്ലം: പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിലും കഞ്ചാവ് കൈവശം വെച്ചതിനും യുവ ഡോക്ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം പട്ടം സ്വദേശിയുമായ അജാസ് ഖാൻ (29) ആണ് കൊല്ലം വെസ്റ്റ് പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജാസ് ഖാനും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് കൺട്രോൾ റൂം പൊലിസ് സ്ഥലത്തെത്തിയത്.
മുറി തുറന്ന് അജാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലിസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് കൂടുതൽ പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
Tags :