x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ർ​ട്സി​നെ രാ​ഷ്‌ട്രീ​യാ​തീ​ത​മാ​യി കാ​ണ​ണം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: October 22, 2026 05:30 AM IST | Updated: October 22, 2026 05:30 AM IST

ഏ​ഷ്യ​ൻ ഗെ​യിം​സ് സി​ൽ​വ​ർ മെ​ഡ​ൽ ജേ​താ​വ് ആ​ൻ​സി സോ​ജ​നെ തൃ​ശൂ​ർ വൈ​എം​സി​എ ആ​ദ​രി​ച്ച​പ്പോ​ൾ.

തൃ​ശൂ​ർ: രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി സ്പോ​ർ​ട്സി​നെ കാ​ണ​ണ​മെ​ന്നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട കാ​ര്യ​മ​ല്ലി​തെ​ന്നും മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ലി​സ്റ്റ് ആ​ൻ​സി സോ​ജ​നെ അ​നു​മോ​ദി​ക്കു​ന്ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ​രി​പാ​ടി​യി​ലേ​ക്ക് രാ​ജ​ൻ ജെ.​പ​ല്ല​ൻ എം​എ​ൽ​എ​യെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്തു​വ​ർ​ഷം​കൊ​ണ്ട് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ അ​മി​ത രാ​ഷ്ട്രീ​യ​വ​ത്ക​ര​ണം ന​ട​ന്നു. കാ​യി​ക​മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​റ്റം കൊ​ണ്ടു​വ​രു​ന്ന നി​യ​മ​നി​ർ​മാ​ണം പ​രി​ഗ​ണ​ന​യി​ലാ​ണ്. ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സ് താ​ര​ങ്ങ​ൾ​ക്കു പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​തി​ൽ നി​യ​മ​പ​രി​മി​തി​ക​ളു​ണ്ടെ​ന്നും അ​വ​രും പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​ർ ത​ന്നെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സ് താ​ര​ങ്ങ​ൾ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​ൽ​ഫി​യ ജ​യിം​സി​ന്‍റെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നും കാ​യി​ക​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Tags :

Recent News

Corehub Up