District News
കാസർഗോഡ്: പാണത്തൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ നേപ്പാൾ സ്വദേശിയുടെ മരണകാരണം വാഹനാപകടത്തിലേറ്റ പരിക്കുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന നേപ്പാൾ സ്വദേശി ഇന്ദ്രകുമാറി(32)നെയാണ് കഴിഞ്ഞ 12ന് രാത്രി 10.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു രണ്ടു മണിക്കൂർ മുമ്പ് ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടർ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചിരുന്നു. പുറമേയ്ക്ക് പരിക്കുകളൊന്നുമില്ലായിരുന്നെങ്കിലും നാട്ടുകാർ ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഓട്ടോയിൽ കയറ്റിയിരുന്നു. എന്നാൽ ഇയാൾ ആശുപത്രിയിൽ പോകാൻ തയാറാകാതെ വഴിയിലിറങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയറ്റിനുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം നേപ്പാളിൽനിന്ന് ഇയാളുടെ ബന്ധുക്കൾ എത്തിയശേഷമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കാസർഗോഡ് പാറക്കട്ടയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
District News
കണ്ണൂർ: ജനങ്ങളുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുത്ത് എന്നും അവർക്കൊപ്പം നിന്ന ജനനായകനായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ഡിസിസി. സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എക്കാലവും കോൺഗ്രസ് പ്രവർത്തകരുടെ അത്താണിയായിരുന്നു ഉമ്മൻചാണ്ടി. കേരളത്തിൽ എംഎൽഎമാരുടെയും എംപിമാരുടെയും പ്രവർത്തനരീതിയിൽ സമൂലമായ പരിവർത്തനമുണ്ടായത് യൂത്ത് കോൺഗ്രസ് നിരയിലുണ്ടായിരുന്ന ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള അഞ്ച് എംഎൽഎമാർ ജയിച്ചുവന്നപ്പോഴായിരുന്നു. ഞങ്ങൾ ഇണങ്ങിയും പിണങ്ങിയും നീങ്ങിയിട്ടുണ്ട്. എന്നാൽ, പ്രശ്നങ്ങൾ വരുന്പോൾ അദ്ദേഹമെപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുമായിരുന്നുവെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് കണ്ണൂരിലെ കോൺഗ്രസ് രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം 1957ന് ശേഷം ജീവൻ ബലികഴിച്ച കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ധനസഹായം നൽകാൻ നടപടി സ്വീകരിച്ചു.
ചൈതന്യയാത്രയിലൂടെ ലഭിച്ച നോട്ടുമാലകളാണ് ഇതിനായി ഉപയോഗിച്ചത്. വികസനകാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഉൾപ്പെടെയുള്ള പദ്ധതികളിൽ അദ്ദേഹത്തിന്റെ ഭരണമികവ് പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.
കെ.സുധാകരൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
ടി.ഒ. മോഹനൻ എംഎൽഎ, പ്രഫ. എ.ഡി. മുസ്തഫ, വി.എ. നാരായണൻ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, സജീവ് മാറോളി, ടി. ജയകൃഷ്ണൻ, റിജിൽ മാക്കുറ്റി, എം.പി. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, അമൃത രാമകൃഷ്ണൻ, ഡോ. ഷമ മുഹമ്മദ്, വി.പി. അബ്ദുൾ റഷീദ് , വി.വി. പുരുഷോത്തമൻ, വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തി.
District News
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്: സജീവ് ജോസഫ്
പയ്യാവൂർ: ഇന്ത്യ കണ്ട എക്കാലത്തെയും ജനകീയ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് സജീവ് ജോസഫ് എംഎൽഎ. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമകൾ സമ്മാനിച്ച ജനനേതാവായിരുന്നു അദ്ദേഹമെന്നും എംഎൽഎ പറഞ്ഞു. കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഭവനിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു.
District News
കണ്ണൂർ: മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കണ്ണൂർ ഡിസിസി ഓഫീസിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ പ്രഖ്യാപനം സദസ് കയ്യടിയോടെയാണ് സ്വീകരിച്ചത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് ഓണത്തിന് മുന്‍പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടിയെടുക്കുമെന്നും ചെറുപുഴ പോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാനുള്ള സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളും നവീകരിച്ച് ഒരേ നിറം നൽകുമെന്നും സ്വാതന്ത്ര്യ ദിനത്തോടെ പോലീസിന് പുതിയ മുഖം നൽകുമെന്നും മന്ത്രി പറഞ്ഞു.
District News
പൈസക്കരി: ദേവമാതാ ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പ്രസംഗ മത്സരം ഹൈസ്കൂൾ വിഭാഗത്തിൽ അശ്വത് അജയ്-എസ്എബിടിഎം എച്ച്എസ്എസ് തായിനേരി, ഹാർലിൻ അന്ന ഷിബു-സെന്റ് തോമസ് എച്ച്എസ് മണിക്കടവ്, ആൽഫിയ ആൻ ബൈജു-മേരി ക്യൂൻസ് എച്ച്എസ് കുടിയാന്മല എന്നിവരും, യുപി വിഭാഗത്തിൽ ജൂവൽ റോസ്-നിർമല യുപി സ്കൂൾ ചെമ്പേരി, ഡെനിറ്റ് ജൂബിൻ-സെന്റ് മേരിസ് യുപി സ്കൂൾ പൈസക്കരി, ജോയൽ ബിനേഷ്-സെന്റ് മേരീസ് യുപി സ്കൂൾ പൈസക്കരി എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾ കരസ്ഥമാക്കി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂളൂകളിൽ നിന്നായി അന്‍പത് വിദ്യാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ദേവമാതാ ഹൈസ്കൂൾ പൂർവ വിദ്യാർഥിയും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. പോൾ ചക്കാനിക്കുന്നേല് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു.
സ്കൂൾ മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, വിൽസൺ ചാക്കോ, ജിജി മാത്യു, എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഡോ. പോൾ ചക്കാനിക്കുന്നേൽ, ഫാ. നോബിൾ ഓണംകുളം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
District News
കണ്ണൂർ: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും പോലീസ് പെൻഷൻകാരുടെയും ക്ഷേമകാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിവച്ച സെൻട്രൽ പോലീസ് കാന്റീൻ സൗകര്യം ഒരുവർഷമായി തകർച്ചയുടെ വക്കിലാണെന്ന് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
സിപിസി സാധനങ്ങൾ വില്പനയ്ക്ക് വയ്ക്കാതെ നിരവധി സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങൾ മാത്രം വിറ്റഴിക്കാനുള്ള വേദിയാക്കുകയാണ് കേരളത്തിലെ മുഴുവൻ സെൻട്രൽ പോലീസ് കാന്റീനുകളും. മൂന്ന് മാസത്തോളമായി പെൻഷൻകാരും മറ്റും ഇതുവഴി ബുദ്ധിമുട്ടുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന പല ഉദ്യോഗസ്ഥരും കാന്റീനിൽ വരുമ്പോൾ മാത്രമാണ് ഇല്ലായ്മ അറിയുന്നത്. കാന്റീൻ കാര്യത്തിൽ സർക്കാർ ഇടപെട്ട് സിപിസി സാധന സാമഗ്രികൾ മാത്രം വിൽക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുയ്യം രാഘവൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ദിലീപ് ബാലക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ജി. ജോസഫ്, കെ. പ്രകാശൻ, ടി.വി. ജയപ്രകാശ്, പി.കെ. ലൂക്കോസ്, കെ.ഡി. ഫ്രാൻസിസ്, കെ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. അടുത്തമാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
District News
ശ്രീകണ്ഠപുരം: മയക്കുമരുന്ന് ലഹരിക്കെതിരായ പോരാട്ടം ഇന്ന് നടത്തിയില്ലെങ്കിൽ നാളെ നാം പശ്ചാത്തപിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങളുടെ ഉപയോഗമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഇരിക്കൂർ നിയോജക മണ്ഡലംതല പരിപാടി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയും ആഭ്യന്തര മന്ത്രി ചൊല്ലിക്കൊടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. നേരത്തെ ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിന് സമീപം നിന്ന് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്ത വൻ ബഹുജന റാലിയും നടന്നു.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നടി എസ്തേർ അനിൽ മുഖ്യാതിഥിയായി. ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, കണ്ണൂർ റൂറൽ എസ്പി ഉമേഷ് ഗോയൽ എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികളെ ഓപ്പറേഷൻ തൂഫാൻ ബാഡ്ജ് അണിയിച്ചു.
ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ, നടുവിൽ, ഇരിക്കൂർ, ചെങ്ങളായി, ആലക്കോട്, ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
District News
തളിപ്പറമ്പ്: വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാഡ് ആൻഡ് ആജീവികമിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ചെങ്ങളായി, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ, കുറുമാത്തൂർ, പട്ടുവം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അധ്യക്ഷത വഹിച്ചു.
തുടർന്ന് പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, പദ്ധതി ആസൂത്രണം, ജനപങ്കാളിത്തം, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ, അസി. സെക്രട്ടറി കെ.സി. ശശിധരൻ, പട്ടുവം പഞ്ചായത്ത് സെക്രട്ടറി സി.സി. ശ്രീജിത്കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.കെ. രവി, വി.എ. കോമളവല്ലി, സി. അനിത, എം. വർണ്ണ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ പി.ബി. കൃഷ്ണൻകുട്ടി, എം. നിഷ, കെ.സി. വിനിത, വി. രമ്യ എന്നിവര്‍ പ്രസംഗിച്ചു.
District News
തളിപ്പറമ്പ്: സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ് (28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്. സൂര്യന് (26) എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ചിറവക്ക് പുളിമ്പറമ്പ് റോഡിൽ ജൂലൈ ഒന്നിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ 30ന് വൈകുന്നേരം പഴശി ഏളക്കുഴിയിൽ റോഡ് സൈഡിലൂടെ നടന്നു പോകുകയായിരുന്ന ഉരുവച്ചാല്‍ ഏളക്കുഴിയിലെ കെ.വി. ശ്രീജയുടെ (43) സ്വര്‍ണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തളിപ്പറമ്പ് ചിറവക്കിലെ സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത് ഇവരാണെന്ന് വ്യക്തമായത്.
ഇതേ തുടർന്ന് മട്ടന്നൂര്‍ പോലീസ് നല്കിയ വിവരമനുസരിച്ചാണ് തളിപ്പറമ്പ് പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
District News
ശ്രീകണ്ഠപുരം: കോട്ടൂരിൽ കാറ്റിലും മഴയിലും മരം കടപുഴകി വീണു. രാത്രിയിൽ ആയതിനാൻ വൻദുരന്തം ഒഴിവായി. അഡൂർ മലപ്പട്ടം റോഡിൽ കോട്ടൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് തൊട്ടടുത്തായി റോഡിനോടു ചേർന്ന വാകമരമാണ് ഇന്നലെ പുലർച്ചെ കടപുഴകി വീണത്. തൊട്ടടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും കേടുപാടുകൾ പറ്റി.
District News
ചെമ്പേരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ പ്രവർത്തിച്ചുവരുന്ന മഹിളാ സേവാ സംഘം (എംഎസ്എസ്) യൂണിറ്റിന്റെ വാർഷിക പൊതുയോഗം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു.
ചെമ്പേരി എംഎസ്എസ് പ്രസിഡന്റ് ദേവി സുരേന്ദ്രൻ ആമുഖ പ്രഭാഷണവും ചെമ്പേരി മേഖല കോ-ഓർഡിനേറ്റർ സിസ്റ്റർ ആലീസ് മാത്യു മുഖ്യപ്രഭാഷണവും നടത്തി. സെക്രട്ടറി ഡെയ്സമ്മ തോമസ് ഓഡിറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ജോയിന്റ് സെക്രട്ടറി ജെസി തങ്കച്ചൻ, ജെയ്സൺ മേക്കലാത്ത്, ഷൈനി ജോസഫ്, എന്നിവർ പ്രസംഗിച്ചു. മികച്ച സ്വാശ്രയ ഗ്രൂപ്പുകൾക്കുള്ള സമ്മാനവും, ബെസ്റ്റ് സ്വയം സഹായ സംഘം സെക്രട്ടറിക്കുള്ള അവാർഡുകളും ഫാ. തോമസ് തയ്യിൽ വിതരണം ചെയ്തു.
District News
മാഹി: മേഖലയിൽ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും പൊതുവഴികളിലും തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിട്ടുമുണ്ട്.
പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് മാഹി നഗരസഭ കമ്മീഷണർ അറിയിച്ചു.
District News
ഉളിക്കൽ: കേരള വിധവാ സംരക്ഷണ സമിതി (കെവിഎസ്എസ്) ഒപ്പുശേഖരണം നടത്തി. വിധവാ പെൻഷൻ 5,000 രൂപയായി ഉയർത്തുക. വിധവകളുടെ കടങ്ങൾ എഴുതിത്തള്ളുക, വിധവകൾക്കായി സുരക്ഷാ വകുപ്പ് രൂപീകരിക്കുക, വിധവകളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുക, ഭർത്താക്കന്മാർ ഉപേക്ഷിക്കപ്പെട്ടവർക്കും സുതാര്യമായി പെൻഷൻ നൽകുക, ദേശീയ കുടുംബസഹായം അടിയന്തരമായി വിതരണം ചെയ്യുക, ശരണ്യ പദ്ധതി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നൽകുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണം നടത്തിയത്.
ഉളിക്കൽ ടൗണിൽ നടന്ന ഒപ്പുശേഖരണ പരിപാടി സംസ്ഥാന ചെയർമാൻ വി.ഡി. ബിന്റോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാവിത്രി ശ്രീധരൻ, എം.പി. ലത, കുഞ്ഞുമോൾ ഉളിക്കൽ, അമ്മിണി തങ്കപ്പൻ, മോളി ഉളിക്കൽ, ഏലിക്കുട്ടി ഉളിക്കൽ, രാധാമണി പയ്യാവൂർ, ലാലീസ് ഉളിക്കൽ, പുഷ്പ വീർപ്പാട്, പി.ടി. ബിന്ദു, ലില്ലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
District News
മട്ടന്നൂർ: ശ്രീശങ്കരാ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ റാങ്ക് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം ചെന്നിത്തല സമ്മാനിച്ചു.
സ്കൂൾ മാനേജർ സി.എച്ച്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കൗൺസിലർ എ. മധുസൂദനൻ, കെ. കുഞ്ഞികൃഷ്ണൻ, മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കേളകം: കേരള കർഷകസംഘം പേരാവൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കേളകത്ത് സെമിനാർ സംഘടിപ്പിച്ചു. "ആധുനിക കൃഷിരീതികളും ശാസ്ത്രീയ വളപ്രയോഗവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
കാർഷിക വിദഗ്ധൻ മലപ്പട്ടം പ്രഭാകരൻ വിഷയാവതരണം നടത്തി. കർഷകസംഘം ഏരിയ പ്രസിഡന്റ് കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി. സുരേഷ് കുമാർ, ഷൈലജ ചന്ദ്രൻ, കെ.ജി. വിജയപ്രസാദ്, എം.എസ്. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസിന്റെയും കോ-ഓപ്പറേറ്റീവ് ഇൻഷ്വറൻസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കായി നടപ്പിലാക്കിയ അപകട ഇൻഷ്വറൻസ് പദ്ധതി ക്ലെയിം തുക കൈമാറി.
പായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ടി. തോമസ്, വൈസ് പ്രസിഡന്റ് മാത്യു ജോസഫ്, സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ, ഇരിട്ടി യൂണിറ്റ് ഇൻസ്പെക്ടർ കെ.പി. ജയ, അസി. സെക്രട്ടറി പി.സി. സോജൻ, കെ. ഷൈബ, വി. അരുൺ, കെ.പി. സാരംഗ് എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും പോലീസ് പെൻഷൻകാരുടെയും ക്ഷേമകാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിവച്ച സെൻട്രൽ പോലീസ് കാന്റീൻ സൗകര്യം ഒരുവർഷമായി തകർച്ചയുടെ വക്കിലാണെന്ന് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
സിപിസി സാധനങ്ങൾ വില്പനയ്ക്ക് വയ്ക്കാതെ നിരവധി സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങൾ മാത്രം വിറ്റഴിക്കാനുള്ള വേദിയാക്കുകയാണ് കേരളത്തിലെ മുഴുവൻ സെൻട്രൽ പോലീസ് കാന്റീനുകളും. മൂന്ന് മാസത്തോളമായി പെൻഷൻകാരും മറ്റും ഇതുവഴി ബുദ്ധിമുട്ടുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന പല ഉദ്യോഗസ്ഥരും കാന്റീനിൽ വരുമ്പോൾ മാത്രമാണ് ഇല്ലായ്മ അറിയുന്നത്. കാന്റീൻ കാര്യത്തിൽ സർക്കാർ ഇടപെട്ട് സിപിസി സാധന സാമഗ്രികൾ മാത്രം വിൽക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുയ്യം രാഘവൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ദിലീപ് ബാലക്കണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ജി. ജോസഫ്, കെ. പ്രകാശൻ, ടി.വി. ജയപ്രകാശ്, പി.കെ. ലൂക്കോസ്, കെ.ഡി. ഫ്രാൻസിസ്, കെ. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. അടുത്തമാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
District News
കേളകം: അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിലെ ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യ ത്തിൽ "ബിയോണ്ട് ദ ബസ്' സാമൂഹ്യ സംഗീത-നാടക-നൃത്തശില്പം കേളകം ബസ് സ്റ്റാൻഡിൽ നടന്നു. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പൊരുമത്തറ, കേളകം പോലീസ് സബ് ഇൻസ്പെക്ടർ ഗംഗാധരൻ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.എ. ജയിംസ്, പഞ്ചായത്ത് മെംബർ ബിനു എടാൻ, മുഖ്യാധ്യാപകൻ ജോസ് സ്റ്റീഫൻ, മാത്യു കാരക്കാട്ട്, മേരിക്കുട്ടി ജോൺസൺ, സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.
എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയ വിനായക് പി. സജീവനെ മെമന്റോ നൽകി കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ആദരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയോട് വിവിധ വ്യാപാര സംഘടനകളും സഹകരിച്ചു.
District News
മട്ടന്നൂർ: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ബസ്റ്റാൻഡ് പരിസരത്ത് ഷൂട്ടൗട്ട് മത്സരം നടത്തി. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് പ്രസിഡന്റ് സി.എച്ച്. സക്കറിയ ഹാജി അധ്യക്ഷത വഹിച്ചു.
പി.വി. അബ്ദുൾ അസീസ്, വി.കെ. രാജേഷ്, യു. ഷംസുദ്ദീൻ, ഡി. ഗഫൂർ,യൂത്ത് വിംഗ് പ്രസിഡന്റ് എം.പി. ഷുഹൈബ്, വി.വി. രാജേഷ്, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സി. ജബ്ബാർ എന്നിവർ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്തഫ ദാവാരി വിജയികൾക്ക് സമ്മാന വിതരണം നടത്തി.
District News
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓണത്തിന് ഒരു പറ നെല്ല്’ എന്ന പദ്ധതിക്ക് നേതൃത്വം നൽകിയ ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു. ആലത്തൂർ നിയോജകമണ്ഡലത്തിലെ വണ്ടാഴി പഞ്ചായത്തിൽ തണ്ടലോട് പ്രദേശത്ത് 5 ഏക്കർ കൃഷിയിടത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.
ജില്ല പ്രസിഡന്റ് കെ.എസ്. ജയഘോഷ്, ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, സംസ്ഥാന ഭാരവാഹികൾ സി. വിഷ്ണു, ജിതേഷ് നാരായണൻ, സതീഷ് തിരുവാലത്തൂർ, ശ്യാം ദേവദാസ്, റിനാസ് യുസഫ്, സ്മിജ രാജൻ, ആകാശ് കുഴൽമന്ദം, പ്രമോദ് തണ്ടലോട്,കെ.എം. ശശീന്ദ്രൻ, ആർ. അനീഷ്, ഷജാസ് കോന്നല്ലൂർ, എസ്. അരവിന്ദ് എന്നിവർ നേതൃത്വം നൽകി.
District News
പാലക്കാട്: കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ സുസ്ഥിര വികസനവും ശാസ്ത്രീയ മാലിന്യസംസ്കരണവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ വിദ്യാർഥികൾ പങ്കെടുത്തു.
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ ഐഇസി ടീം ഹെഡ് വിനോദ് തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വേസ്റ്റ് ടു എനർജി പ്രോജക്ട് കമ്യൂണിറ്റി എൻഗേജ്മെന്റ് കോ-ഓർഡിനേറ്റർ ഡോ. ടി.ജെ. ശ്രീലക്ഷ്മി ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം, മാലിന്യം വേർതിരിക്കൽ, പുനരുപയോഗം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് ക്ലാസ് നയിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക കെ.വി. നിഷ, സ്കൗട്ട് അധ്യാപകരായ പ്രമോദ്, ജയചന്ദ്രൻ, അനൂപ്, അരുണ്‍കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
പാലക്കാട്: ലയണ്‍സ് ക്ലബ് ഓഫ് ഒലവക്കോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഫസ്റ്റ് വൈസ് ഡിസ്ടിക്ട് ഗവർണർ കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗസാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എം.വി. രാമചന്ദ്ര മേനോൻ അധ്യക്ഷനായി.
റീജണൽ ചെയർപേഴ്സണ്‍ ഈശ്വരൻ നന്പൂതിരി, ഡിസ്ടിക്ട് ലേഡീസ് സർക്കിൾ ജോയിന്റ് സെക്രട്ടറി അംബിക ആർ. മേനോൻ, സെക്രട്ടറി ദിനേഷ് മഠത്തിൽ, ട്രഷറർ ഇ.പി. സുരേഷ് കുമാർ, ആര്യ അന്പലപ്പാട്ട്, സ്നേഹ ശശികുമാർ, രാധിക സുരേഷ്, ജയശ്രീ കേളത്ത് എന്നിവർ പ്രസംഗിച്ചു. വനിതാ വിഭാഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായി. പുതിയ ഭാരവാഹികൾ: രമേഷ് ബാബു ചായ്പിൽ-പ്രസിഡന്റ്, ശശികുമാർ മണ്ണംപറന്പിൽ-സെക്രട്ടറി, വാസുദേവൻ അന്പലപ്പാട്ട്-ട്രഷറർ.
District News
നെല്ലിയാമ്പതി: ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന വൈദ്യുതിമുടക്കം നേരിടേണ്ടി വരുന്ന സ്ഥിതിയാണ് നെല്ലിയാമ്പതിയിൽ തുടരുന്നത്. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രഖ്യാപിച്ച വൈദ്യുതി ടവർ സ്ഥാപിക്കൽ പദ്ധതിയും അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളുടെ ആശങ്ക വർധിക്കുകയാണ്.
മഴക്കാലമായാലും വേനൽക്കാലമായാലും വൈദ്യുതി മുടങ്ങുന്നത് നെല്ലിയാമ്പതിയിൽ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. വൈദ്യുതിവിതരണം നിലച്ചാൽ മൊബൈൽ ടവറുകളുടെ പ്രവർത്തനവും തടസപ്പെടുന്നതിനാൽ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളും പൂർണമായും നിലയ്ക്കുന്നു. ഇതോടെ നെല്ലിയാമ്പതി പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായി മാറുകയാണ്. അടിയന്തര ആരോഗ്യസാഹചര്യങ്ങളിലും മറ്റ് അത്യാവശ്യ ആവശ്യങ്ങൾക്കും ബന്ധപ്പെടാൻ കഴിയാത്തത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
കൊല്ലങ്കോട് 110 കെവി സബ്സ്റ്റേഷനിൽ നിന്നാണ് പുല്ലുകാട്, ഗോവിന്ദാമല വഴി വനമേഖലയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലൂടെ ഊത്തുക്കുഴി വഴി പുലയമ്പാറ 33 കെവി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
വനമേഖലയിലൂടെ കടന്നുപോകുന്ന ഈ പ്രധാന ലൈനിലാണ് എല്ലാ കാലാവസ്ഥാ പ്രതിസന്ധികളുടെയും ആഘാതം കൂടുതലായി അനുഭവപ്പെടുന്നത്.
മഴക്കാലത്ത് മരങ്ങൾ കടപുഴകി വീഴുന്നതും വലിയ കൊമ്പുകൾ ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് പതിക്കുന്നതും വേനൽക്കാലത്ത് ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ കമ്പികളിൽ ഉരസുന്നതുമാണ് വൈദ്യുതി മുടക്കത്തിന് പ്രധാന കാരണം.
തകരാർ സംഭവിച്ചാൽ കെഎസ്ഇബി ജീവനക്കാർ വനമേഖലയിൽ കിലോമീറ്ററുകളോളം പരിശോധന നടത്തി തടസം കണ്ടെത്തി നീക്കിയശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂ. പലപ്പോഴും പ്രതികൂല കാലാവസ്ഥയും വനപ്രദേശത്തെ ദുർഘടമായ സാഹചര്യങ്ങളും അറ്റകുറ്റപ്പണികൾ വൈകാൻ ഇടയാക്കുന്നു.
ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം ലക്ഷ്യമിട്ടാണ് കൊല്ലങ്കോട് മുതൽ പുലയമ്പാറ വരെ വനമേഖലയിൽ വൈദ്യുതി ടവറുകൾ സ്ഥാപിച്ച് കൂടുതൽ സുരക്ഷിതമായ രീതിയിൽ വൈദ്യുതി എത്തിക്കുന്ന പദ്ധതി കെഎസ്ഇബി ആവിഷ്കരിച്ചത്.
പദ്ധതിക്ക് തുടക്കമിടാൻ വനംവകുപ്പിന്റെ അനുമതിക്കായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. പ്രാഥമിക പരിശോധനയിൽ മൂന്ന് ടവറുകൾ സ്ഥാപിച്ചാൽ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമവും തടസരഹിതവുമാക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.
ടവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് കെഎസ്ഇബി അധികൃതർ ബോർഡിന് സമർപ്പിച്ചെങ്കിലും മൂന്ന് വർഷം പിന്നിട്ടിട്ടും പദ്ധതിയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ എവിടെയെത്തിയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
District News
ചിറ്റൂർ: മേലേഎഴുത്താണി കനാൽ ബണ്ട് റോഡ് പുനർനിർമാണം മൂന്നു മാസമായിട്ടും പൂർത്തിയായില്ലെന്ന് പരാതി. മൂലത്തറ ഇടതു കനാലിന്റെ വടക്കുഭാഗത്തുകൂടിയാണ് പ്രദേശത്തെ താമസക്കാർക്ക് വാഹന സഞ്ചാരത്തിനായി റോഡ് നിർമാണം മൂന്നു മാസം മുന്‍പ് തുടങ്ങിയത്.
റോഡിൽ മെറ്റൽ വിരിച്ചശേഷം ടാറിംഗ് നടത്താതെ നിർത്തിവെച്ചിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകളിലേക്ക് പ്രധാന പാതയിൽ നിന്നും കനാൽ ബണ്ട് വഴിയാണ് സഞ്ചാരം. മുന്‍പ് ഇതുവഴി സഞ്ചരിച്ച ഓട്ടോ കനാലിൽ മറിഞ്ഞ് അപകടം നടന്നിട്ടുണ്ട്. മെറ്റൽ വിരികഴിഞ്ഞ് നിർമാണം തടയപ്പെട്ടതിനാൽ ഓട്ടോയോ ഇരു ചക്രവാഹനങ്ങളോ ഇതു വഴിസഞ്ചരിക്കാൻ കഴിയാത്തവിധം മെറ്റൽ പരന്നു കിടപ്പാണ്. മഴ മാറി നിൽക്കുന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ചിറ്റൂർ: വണ്ടിത്താവളം പന്തൽമൂച്ചി പ്രധാനപാതയിലുള്ള പാലത്തിന്റെ കൈവരി തകർന്ന് കുഴിയുണ്ടായത് വാഹനയാത്രികർക്ക് ഭീഷണി. ഈസ്ഥലത്ത് റോഡിനു വിസ്താരകുറവുണ്ട്. ഇരുവശത്തും വാഹനങ്ങളെത്തിയാൽ അപകടസാധ്യതയുണ്ട്. വണ്ടിത്താവളം സ്കൂളിലേക്ക് വിദ്യാർഥികളുടെ കാൽനടസഞ്ചാരവും ഇതുവഴിയാണ്. മുന്‍പ് ഈ സ്ഥലത്ത് വാഹനഅപകടങ്ങളും നടന്നിട്ടുണ്ട്.
കൊടുവായൂർ -പൊള്ളാച്ചി അന്തർസംസ്ഥാനപാതയായതിനാൽ രാപ്പകൽ വാഹന സഞ്ചാരമുള്ള പാതയാണിത്. മീനാക്ഷിപുരം -പാലക്കാട് റബറൈസ്ഡ് റോഡ് നിർമാണ സമയത്ത് പാലം വീതികൂട്ടി ഗതാഗതം സുഗമമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കരാറുകാരൻ ഒഴിവാക്കുകയാണുണ്ടായത്.
അപകടമുണ്ടാകാൻ കാത്തുനിൽക്കാതെ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് മികവ് 2026 സംഘടിപ്പിച്ചു. ഏകോപന സമിതി അംഗങ്ങളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും മറ്റു മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ആദരിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയായ ചുമതലയേറ്റ എൻ. ഷംസുദ്ദിന് മണ്ണാർക്കാട്ടെ വ്യാപാരി സമൂഹത്തിന്റെ ആദരവ് നൽകി സ്വീകരിച്ചു. ലഹരിക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യോഗത്തിൽ മണ്ണാർക്കാട്ടെ മുഴുവൻ വ്യാപാരികളേയും കുടുബാഗംങ്ങളേയും ഓപ്പറേഷൻ തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ചു.
മണ്ണാർക്കാട് എസ്ഐ വിവേക് വ്യാപാരികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ലഹരി വിരുദ്ധ ദിനത്തിൽ മണ്ണാർക്കാട് പ്രസ് ക്ലബും കെവിവിഎസ് യൂത്ത് വിംഗും സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ ട്രോഫികൾ എസ്ഐ വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ മുഖ്യാതിഥിയായി. യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീർ യൂണിയൻ, യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ അധ്യക്ഷത വഹിച്ചു. മണ്ഡലം നേതാക്കളായ ബാബു മൈക്രോ ടെക്, ജയശങ്കർ, യൂണിറ്റ് നേതാക്കളായ ആബിദ്, എൻ.ആർ. സുരേഷ്, സജി ജനത, കൃഷ്ണകുമാർ, പി.യു. ജോൺസൻ, മുഹമ്മദാലി, ഡേവിസ്, വി.കെ.എച്ച്. ഷമീർ, കൃഷ്ണദാസ്, ഹാരിസ്, സി.എ. ഷമീർ, ഗുരുവായൂരപ്പൻ, അക്ബർ, റനീഷ്, ഉണ്ണികൃഷ്ണൻ, സമീർ കിംഗ്സ്, യൂത്ത് വിംഗ് നേതാക്കളായ, ലിബീഷ്, അജീഷ്, സാജുദ്ദീൻ, വനിതാ വിംഗ് നേതാക്കളായ വിജയകുമാരി, പത്മജ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
District News
ഒലവക്കോട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ നിർധനരായ കുടുംബങ്ങൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നടന്നു. ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖത്തിൽ അകത്തേത്തറ പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ നടന്ന വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ നിർവഹിച്ചു.
പനങ്ങാട്ടിരി നാദം ഫൗണ്ടേഷനും ചെന്നൈ പിയർലസ് ലിമിറ്റഡ് കമ്പനിയും ചേർന്നാണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. നാദം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ഗിരീഷ് മേനോൻ കോ-ഓർഡിനേറ്റർ ശിവകുമാർ ചെന്നൈ എന്നിവരും വിതരണ യോഗത്തിൽ പങ്കെടുത്തു. ബിജെപി അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സുജിത്ത്, പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജി. ഗോപാലകൃഷ്ണപിള്ള, മെംബർമാരായ കെ.എ. സുധീർ, കെ.കെ. അജയ്, എസ്. ഷിജു, കെ. കോമളദാസൻ, എ.എം. മല്ലിക, കെ.പി. സരള, അംബുജം, കെ. ബിന്ദു, ബ്ലോക്ക് അംഗങ്ങളായ ആർ. ഗീത, എസ്. രമ്യ, ഭാരവാഹികളായ ജി. വിപിൻ, മണികണ്ഠൻ ആറ്റൂർ, ഹരിദാസ് കേലത്, എൽ. രാമചന്ദ്രൻ, എസ്. രാജേഷ്, എ.സി. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
District News
കോയമ്പത്തൂർ: അരവിന്ദ് ഐ കെയർ സിസ്റ്റത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഇൻ റെറ്റിന പ്രവർത്തനം ആരംഭിച്ചു. അരവിന്ദ് ഐ കെയർ സിസ്റ്റവും ആൽക്കൺ സ്ഥാപനവും ചേർന്നാണ് ഈ അത്യാധുനിക പരിശീലനകേന്ദ്രം സ്ഥാപിച്ചത്.
റെറ്റിന ശസ്ത്രക്രിയാ രംഗത്ത് ഡോക്ടർമാർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നൽകുക, ശസ്ത്രക്രിയാ വൈദഗ്ധ്യം വർധിപ്പിക്കുക, രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.
വെർച്വൽ റിയാലിറ്റി സിമുലേറ്ററുകൾ, സിന്തറ്റിക് മോഡലുകൾ, ത്രിമാന പ്രിന്റഡ് കണ്ണ് മാതൃകകൾ, യഥാർഥ ശസ്ത്രക്രിയാ സാഹചര്യങ്ങളെ അനുകരിക്കുന്ന പരിശീലന സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഡ്രൈ-ലാബ് പരിശീലനം ഇവിടെ ലഭ്യമാകും. റെറ്റിന ചികിത്സാരംഗത്ത് വൈദഗ്ധ്യമുള്ള ഡോക്ടർമാരെ വളർത്തിയെടുക്കുന്നതിൽ ഈ കേന്ദ്രം നിർണായക പങ്കുവഹിക്കുമെന്ന് അരവിന്ദ് ഐ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്രൻ പറഞ്ഞു.
കോയമ്പത്തൂർ ഗംഗ ആശുപത്രി ചെയർമാൻ ഡോ.എസ്. രാജ സബാപതി ഉദ്ഘാടനം നിർവഹിച്ചു. അരവിന്ദ് ഐ കെയർ സിസ്റ്റത്തിലെ വിവിധ കേന്ദ്രങ്ങളിലെ മുതിർന്ന ഡോക്ടർമാരും ആൽക്കൺ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
District News
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനം ഡിസിസി ഓഫീസിൽ പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രമേശ് പിഷാരടി എം എൽഎ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ. ഭവദാസ്, സി.വി. സതീഷ്, സുധാകരൻ പ്ലാക്കാട്, പി.എച്ച്. മുസ്തഫ, എസ്. സേവിയർ, എസ്.എം. താഹ, ഡി. രമേശ്, അനിൽ ബാലൻ, ഷെരീഫ് റഹ്മാൻ, ശിഹാബുദ്ദീൻ, പ്രതിഭ സതീഷ്, പി.എം.ശ്രീവൽസൻ, എച്ച്.എ. സത്താർ, സിയാവുൽഹഖ്, രവീന്ദ്രൻ, എം. ജവഹർരാജ്, ഡി. വനരാജ്, എസ്. കുപ്പേലൻ, കെ.ടി. സഹദേവൻ, ഉമേഷ് എണ്ണപ്പാടം, അഡ്വ. രമേശ്, കെ. കരുണാകരൻ, സി. കിദർ മുഹമ്മദ്, ഇർഫാന ഗഫൂർ, കെ.എ. ബേബി, മോഹൻ, മോഹൻ ബാബു, ചന്ദ്രൻ ആങ്കാരപ്പറമ്പ് എന്നിവർ പങ്കെടുത്തു.
പാലക്കാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണദിനം രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി . സതീഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .
കെ. ഭവദാസ്, സുധാകരൻ പ്ലാക്കാട്ട് , പി.എച്ച്. മുസ്തഫ, ജോസ് തോമസ്, വി. മോഹൻ, എസ്. രവീന്ദ്രൻ, ഹരിദാസ് മച്ചിങ്ങൽ, രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, ഡി. ഷജിത്ത് കുമാർ, ഹരിദാസ് പുതുശേരി, പി.എം. ശ്രീവത്സൻ, ഡി. വനരാജ്, ടി. കരുണാകരൻ, നടരാജൻ കുന്നുംപുറം, സിയാൻ, ബി. മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, ഷിഹാബുദ്ധീൻ, കെ. പ്രതിഭ, എന്നിവർ പങ്കെടുത്തു.
നെന്മാറ: അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കെപിസിസി വക്താവ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ കെ. ജി. എൽദോ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി. ഗോപാലകൃഷ്ണൻ, എം. പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, എസ്.എം. ഷാജഹാൻ, ആർ. കനകലത, പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, കെ.പി. ജോഷി, വി. വിനേഷ്, ബിന്ദു സുരേഷ്, എമിലി ബിജു, ഷാനിഫ അഫ്സൽ, എസ്. സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനം ഡിസിസി ഓഫീസിൽ പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രമേശ് പിഷാരടി എം എൽഎ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ. ഭവദാസ്, സി.വി. സതീഷ്, സുധാകരൻ പ്ലാക്കാട്, പി.എച്ച്. മുസ്തഫ, എസ്. സേവിയർ, എസ്.എം. താഹ, ഡി. രമേശ്, അനിൽ ബാലൻ, ഷെരീഫ് റഹ്മാൻ, ശിഹാബുദ്ദീൻ, പ്രതിഭ സതീഷ്, പി.എം.ശ്രീവൽസൻ, എച്ച്.എ. സത്താർ, സിയാവുൽഹഖ്, രവീന്ദ്രൻ, എം. ജവഹർരാജ്, ഡി. വനരാജ്, എസ്. കുപ്പേലൻ, കെ.ടി. സഹദേവൻ, ഉമേഷ് എണ്ണപ്പാടം, അഡ്വ. രമേശ്, കെ. കരുണാകരൻ, സി. കിദർ മുഹമ്മദ്, ഇർഫാന ഗഫൂർ, കെ.എ. ബേബി, മോഹൻ, മോഹൻ ബാബു, ചന്ദ്രൻ ആങ്കാരപ്പറമ്പ് എന്നിവർ പങ്കെടുത്തു.
പാലക്കാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണദിനം രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി . സതീഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .
കെ. ഭവദാസ്, സുധാകരൻ പ്ലാക്കാട്ട് , പി.എച്ച്. മുസ്തഫ, ജോസ് തോമസ്, വി. മോഹൻ, എസ്. രവീന്ദ്രൻ, ഹരിദാസ് മച്ചിങ്ങൽ, രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, ഡി. ഷജിത്ത് കുമാർ, ഹരിദാസ് പുതുശേരി, പി.എം. ശ്രീവത്സൻ, ഡി. വനരാജ്, ടി. കരുണാകരൻ, നടരാജൻ കുന്നുംപുറം, സിയാൻ, ബി. മോഹൻ ബാബു, ഷെറീഫ് റഹ്മാൻ, ഷിഹാബുദ്ധീൻ, കെ. പ്രതിഭ, എന്നിവർ പങ്കെടുത്തു.
നെന്മാറ: അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കെപിസിസി വക്താവ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ കെ. ജി. എൽദോ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി. ഗോപാലകൃഷ്ണൻ, എം. പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്. വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, എസ്.എം. ഷാജഹാൻ, ആർ. കനകലത, പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, കെ.പി. ജോഷി, വി. വിനേഷ്, ബിന്ദു സുരേഷ്, എമിലി ബിജു, ഷാനിഫ അഫ്സൽ, എസ്. സഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശശികല ടീച്ചർ, കെ. മോഹൻദാസ്, ജി. സതീഷ് കുമാർ, ജോണി ഡയൻ, പി.കെ. നന്ദകുമാർ, സി.കെ. ദേവദാസ്,വി.എ. മാത്യു, എ. അബ്ദുൾ റഹ്മാൻ, എ. സുന്ദരൻ, വി.എൻ. ചെല്ലമ്മ, വി.എ. മൊയ്തു, കെ.സി. അബ്ദുൾ റഹ്മാൻ, പ്രമോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള, അംബികവല്ലി പ്രസംഗിച്ചു.
കിഴക്കഞ്ചേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റ് വിതരണവും നടന്നു. ഡിസിസി സെക്രട്ടറി എം.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുനിൽ എം. പോൾ, ബാബു പോൾ, സി.കെ. ഉസനാർ, എം. ശശികുമാർ, മറിയക്കുട്ടി ജോർജ്, എ. ചന്ദ്രൻ, പി.പി. പത്മനാഭൻ പ്രസംഗിച്ചു.
മംഗലംപാലം: തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ മംഗലംപാലത്തെ ദൈവദാൻ സെന്ററിൽ ഭക്ഷ്യ കിറ്റുകൾ നൽകി ഉമ്മൻചാണ്ടി അനുസ്മരണ പരിപാടികൾ നടന്നു.ജില്ലാ പഞ്ചായത്ത് അംഗം കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം ആർ. സുരേഷ് അധ്യക്ഷത വഹിച്ചു.
കെ.എം. ശശീന്ദ്രൻ, സുബൈർ, പഞ്ചായത്ത് അംഗങ്ങളും മറ്റു നേതാക്കളുമായ എം. ഹംസ നൂർജഹാൻ, പ്രമോദ് തണ്ടലോട്, പി.കെ. അനീഷ്, കെ. ലക്ഷ്മണൻ, രതീഷ്, വിനോദ് എരിമയൂർ, ദിനകരൻ, ദൈവദാൻ സെന്ററിലെ മദർ സിസ്റ്റർ മേരി പ്രസംഗിച്ചു.
മംഗലംഡാം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടികളുടെ ഭാഗമായി ഡയാലിസിസ് രോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള ധനസഹായ വിതരണം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഡിനോയ് കോമ്പാറ, പ്രമോദ് തണ്ടലോട്, അച്ചാമ്മ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ വി. വാസു, ഗഫൂർ മുടപ്പല്ലൂർ, ടോമി പാലക്കൽ, ജിബി തോമസ്, പി.ജെ. മോളി, ഷൈനി ബെന്നി, ഗോപി കണിയമംഗലം, ബെന്നി കുറുവന്താനം പ്രസംഗിച്ചു.
വണ്ടാഴി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ജില്ലാ പഞ്ചായത്ത് മെംബർ കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ, പ്രമോദ് തണ്ടലോട്, ആർ. സുരേഷ്, ഗഫൂർ മുടപ്പല്ലൂർ, എൻ. വിഷ്ണു, വി. വാസു, ബി. രതീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി, കെ.പി. കൃഷ്ണൻ, കെ. അജിത്ത്, എസ്.ലാലു, പഞ്ചായത്ത് മെംബർമാരായ എം.ഹംസ, അച്ചാമ്മ ജോസഫ്, നൂർജഹാൻ, വി. മനോജ്, എ.എ. അബ്ദുൾ ലത്തീഫ് പ്രസംഗിച്ചു.
കണ്ണമ്പ്ര: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദീലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സുദേവൻ അധ്യക്ഷത വഹിച്ചു.
സി. ജയരാജ്, കെ.വി. ഗംഗാധരൻ, ജോൺ മാങ്ങോട്, പി.പി. തോമസ്, ടി. മോഹൻദാസ്, എ. അബ്ദുൾ ലത്തീഫ്, എച്ച്. ഹുസൈൻ, യൂസഫ്, സുരേഷ് പുളിക്കൽ പ്രസംഗിച്ചു. വി. കരുണാകരൻ സ്വാഗതവും മനോജ് ചൂർക്കുന്ന് നന്ദിയും പറഞ്ഞു.
നെന്മാറ: നെന്മാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നെന്മാറ പാർക്ക് മൈതാനിയിൽ നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മണികണ്ഠൻ തിട്ടുംപുറം, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.സി.സുനിൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ പ്രബിത ജയൻ, എം.ആർ. നാരായണൻ, സൗമ്യ വിജയ്, സംഗീത നാരായണൻ, കെ. നിഷ, പ്രവീണ സെന്തിൽ, സഹീറമോൾ, ഷാജി തെക്കേതിൽ, വേലായുധൻ, വി. ഉണ്ണികൃഷ്ണൻ, എസ്. സോമൻ, പി.പി. ശിവപ്രസാദ്, പ്രദീപ് നെന്മാറ, ബി. ശരത്, എം. ബാബു, സജിൽ കൽമൊക്ക്, എ. മോഹനൻ, ഇസ്മയിൽ കോൺഗ്രസ് ഐഎൻടിയുസി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
District News
ശ്രീകൃഷ്ണപുരം: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം ചങ്ങതൊടിയിൽ വീട്ടിൽ സി. സുജിത്ത് രാജിവെച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സുജിത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി നൽകിയത്.
പതിമൂന്നാം വാർഡ് രാഗം കോർണറിൽ നിന്നും സിപിഎം പ്രതിനിധിയായാണ് സുജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. യുവതിയുടെ പരാതിയെ തുടർന്ന് ശ്രീകൃഷ്ണപുരം പോലീസ് കഴിഞ്ഞ മെയ് 29 നാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ സുജിത്തിനെതിരെ കേസെടുത്തത്. തൊഴിൽ വാഗ്ദാനം ചെയ്ത് പ്രതിയുടെ ചാത്തൻകുന്നിലെ വീട്ടിൽ വെച്ചും മറ്റു വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചതായാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ സുജിത്ത് ഒളിവിലാണ്.
മൂന്നു മാസമായി സുജിത്ത് ഭരണ സമിതിയോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. തുടർച്ചയായി മൂന്നു യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ രാജി നൽകിയില്ലെങ്കിലും സുജിത്തിന് പഞ്ചായത്ത് അംഗത്വം നഷ്ടമാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒഴിവുളള വാർഡുകളിലേക്ക് അടുത്തഘട്ടത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇവിടെയും തിരഞ്ഞെടുപ്പു നടക്കും.
വോട്ടർ പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിട്ടുണ്ട്. 16 വാർഡുകളിൽ നിലവിൽ പന്ത്രണ്ടിടത്ത് എൽഡിഎഫും, മൂന്നിടത്ത് യുഡിഎഫും ഒരു വാർഡിൽ ബിജെപിയുമാണ് ജയിച്ചത്. സുജിത്ത് രാജി നൽകിയതോടെ എൽഡിഎഫ് അംഗസംഖ്യ 11 ആയി കുറഞ്ഞു.
District News
മുതലമട: ചുള്ളിയാർമേട്ടിൽ അമിതവേഗതയിലെത്തിയ ടിപ്പർ മൂന്ന് ബൈക്കുകൾ ഇടിച്ചുതകർത്തു. ഇന്നലെ രാവിലെ 6.30 ന് മുതലമട കുടുംബാരോഗ്യകേന്ദ്രത്തിനു സമീപത്തുള്ള ചായക്കടക്ക് മുന്നിൽ നിർത്തിയ വാഹനങ്ങളെയാണ് ഇടിച്ചത്.
ഈ സമയത്ത് ചായക്കടക്ക് മുന്നിൽ കൂടുതൽ പേർ ഉണ്ടാവാറുണ്ടെങ്കിലും ഭാഗ്യം തുണച്ചതിനാൽ ഇന്നലെ എല്ലാവരും കടക്കുള്ളിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പുലർച്ചെ അഞ്ചു മുതൽ ആറുവരെ സമയങ്ങളിൽ രേഖകളില്ലാതെ മെറ്റൽ നിറച്ച് ടിപ്പറുകളിൽ കടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. പോലീസ്, ജിയോളജി വകുപ്പ് ജീവനക്കാരുടെ പരിശോധനയിൽ പെടാതിരിക്കാനാണ് പുലർച്ചെ സമയങ്ങളിൽ ടിപ്പറുകൾ പരക്കംപായുന്നത്.
ആശുപത്രിക്കു മുന്നിൽ നിന്നും കാമ്പ്രത്തുചള്ള ജംഗ്ഷനിലേക്കുള്ള ബൈപ്പാസിലും ടിപ്പറുകൾ പ്രഭാത സമയങ്ങളിൽ മിന്നൽ വേഗത്തിൽ പായുന്നതായി സമീപവാസികൾ ആരോപിക്കുന്നു. പ്രഭാതനടത്തത്തിന് പുത്തൻപാതക്കിരുവശത്തെ യാത്രക്കാർ മെയിൻ റോഡിലൂടെയാണ് നടത്തം.
ആശുപത്രിയിൽ നിന്നും റോഡിനെതിർവശത്തുള്ള ലാബുകളിൽ ടെസ്റ്റിനും മെഡിക്കൽ ഷോപ്പുകളിലേക്ക് റോഡ് മുറിച്ചു കടക്കുന്നതും അപകടഭീഷണിയിലാണ്.
District News
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ പഞ്ചായത്ത് ഓഫീസിനടുത്തെ വാട്ടർ ടാങ്ക് അപകട ഭീഷണിയിൽ. മുപ്പതടിയിലേറെ ഉയരമുള്ള ടാങ്കിന്റെ പില്ലറുകളുടെ കോൺക്രീറ്റ് തകർന്ന് കമ്പികൾ തുരുമ്പിച്ച് ദ്രവിച്ച നിലയിലാണ്. പല പില്ലറുകളിലും വലിയ വിള്ളലുകളുമുണ്ട്. ടാങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റും പൊളിഞ്ഞു വീഴുന്നു. ടാങ്കിനടിയിലും ചുറ്റും കാടുപിടിച്ച നിലയിലാണിപ്പോൾ. പ്രദേശവാസികൾക്കെല്ലാം ജലവിതരണം ഈ ടാങ്കിൽ നിന്നാണ്. ബലക്ഷയത്താൽ ദുർബലമായ ടാങ്കിൽ വെള്ളം നിറയുമ്പോൾ പരിസരത്തുകാർ ഭീതിയേറും. ഇതിനടുത്താണ് കളിസ്ഥലം.
ഇവിടെ ഏത് സമയവും കുട്ടികളുണ്ടാകും. ഇവിടെ വലിയ ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണെന്ന് സമീപവാസികൾ പറയുന്നു. ടാങ്ക് ഏത് ഭാഗത്തേക്ക് തകർന്നുവീണാലും അപകടം ഒഴിവാകില്ലെന്ന സ്ഥിതിയാണ്. ടാങ്ക് പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി വടക്കഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റുുമാരായ സി.കെ. അജിത്ത്, പി.കെ. ഗുരു എന്നിവർ ആവശ്യപ്പെട്ടു.
District News
മണ്ണാർക്കാട്: കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കണ്ടമംഗലം അമ്പാഴക്കോട് ഷഹീദ് അസ്മിന്റെ വീട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സന്ദർശിച്ചു. ഇക്കഴിഞ്ഞ 14ന് അരിയൂർ കനാൽ റോഡിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്മാൻ-റംല ദമ്പതികളുടെ മകൻ ഷഹീദ് അസ്മിൻ (19) മരിച്ചത്. തിരുവനന്തപുരത്തായിരുന്ന മന്ത്രി മണ്ഡലത്തിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ അമ്പാഴക്കോടിലെ ഷഹീദിന്റെ വീട്ടിലേക്കെത്തിയത്.
ഷഹീദിന്റെ പിതാവ് ഉസ്മാൻ, സഹോദരൻ മുസ്തഫ, മാതൃസഹോദരൻ ഷെരീഫ്, പിതൃസഹോദരൻ അബ്ദു തുടങ്ങിയവരേയും മറ്റുബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശേരി ഹസൻ, നേതാക്കളായ ഗഫൂർ കോൽകളത്തിൽ, ഹംസ കിളയിൽ, എരുവത്ത് മുഹമ്മദ്, ടി. മൊയ്തുട്ടി ഹാജി, ഹുസൈൻ പുറ്റാനി, എ. സാലിഹ്, നാസർ പുറ്റാനി, എ.കെ. റിയാസ്, ഐനെല്ലി ഷരീഫ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
District News
ചൂണ്ടൽ: മേഖലയിൽ തെരുവുനായയുടെ ആക്രമണം രൂക്ഷമാകുന്നു. വെട്ടുകാട് മരംമുറിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റ ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. തെരുവുനായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
അതിഥി തൊഴിലാളിയെ ആക്രമിച്ചതിനുപുറമെ ഈ മേഖലകളിലെ നിരവധി വളർത്തുമൃഗങ്ങളെയും നായ കടിച്ചുപരിക്കേൽപ്പിച്ചിട്ടുണ്ട്. അക്രമകാരിയായ നായ നാട്ടുകാർക്കിടയിലും വളർത്തുമൃഗങ്ങൾക്കും ഭീഷണി സൃഷ്ടിച്ചതോടെ, നാട്ടുകാർ ഒത്തുചേർന്ന് നായയെ പിടികൂടി താൽക്കാലിക കൂട്ടിൽ അടച്ചു.
ചൂണ്ടൽ പഞ്ചായത്ത് മേഖലയിൽ തെരുവുനായ ശല്യം തുടരുകയാണ്. നായശല്യം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്തിലെ ഒരു സ്കൂളിന് അവധി നല്കി. മേഖലയിലെ തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം ആംബുലൻസ് സർവീസ് അടക്കമുള്ള സേവനങ്ങളിൽ നരകയാതന.
മുള്ളൂർക്കര ഇരുനിലംകോട് സ്വദേശികളായ ദമ്പതികളുടെ ഒൻപതുവയസുള്ള മകളെ കഴിഞ്ഞദിവസം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ, ഡ്രൈവറില്ലാത്തതിനാൽ ആംബുലൻസ് സേവനം ലഭിച്ചില്ല. കടുത്ത പനിയെ തുടർന്ന് മൂന്നുദിവസമായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞദിവസം പെട്ടെന്ന് മെഡിക്കൽ കോളജിലേക്ക് റഫർചെയ്യുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് മുള്ളൂർക്കരയിലെ വാർഡ് മെന്പറെ വിവരം അറിയിക്കുകയും ജനപ്രതിനിധികൾ ഇടപെട്ട് വടക്കാഞ്ചേരിയിലെ ആക്ട്സ് ആംബുലൻസ് വരുത്തിയ ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജിലേക്കെത്തിച്ചത്.
രണ്ട് ആംബുലൻസുകൾ ആശുപത്രിയിൽ കിടക്കുകയും അത് ഓടിക്കാൻ നാലോളം ഡ്രൈവമാർ ശമ്പളം വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളോട് ഈ ക്രൂരത.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡ്രൈവർമാരില്ലാത്ത പ്രശ്നം നിത്യസംഭവമായിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. താലൂക്ക് ആശുപത്രിയിൽനിന്നു ജില്ലാ ആശുപത്രിയായി ഉയർത്തിയെങ്കിലും ഇപ്പോഴും ഒരു സാധാരണ താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾപോലും ഇവിടെ ലഭ്യമല്ല. എന്തു കേസ് വന്നാലും പ്രാഥമികചികിത്സപോലും നൽകാതെ മെഡിക്കൽ കോളജിലേക്ക് റഫർചെയ്ത് കൈയൊഴിയുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്.
കോടികൾ ചെലവഴിച്ച് നിർമിച്ച അത്യാധുനിക ഒപി ബ്ലോക്ക് ഉദ്ഘാടനംകഴിഞ്ഞിട്ടും ഇപ്പോഴും രോഗികൾക്കായി തുറന്നു നൽകിയിട്ടില്ല. നിലവിൽ കുടുസായ പഴയ കെട്ടിടത്തിലാണ് ഒപിയും മറ്റ് വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. ഒപി ടിക്കറ്റ് എടുക്കാനും ഫാർമസിയിലും ലാബിലും മണിക്കൂറുകളോളം വരിനിൽക്കേണ്ട അവസ്ഥയാണ്. വയോധികർക്കും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കും ഇരിക്കാൻപോലും ഇവിടെ കസേരകളോ, സ്ഥലമോ ഇല്ലന്നതാണ് സത്യം. അടിയന്തര ഘട്ടങ്ങളിൽ ആശ്രയിക്കേണ്ട കാഷ്വാലിറ്റിയിൽ സ്ഥലസൗകര്യം കുറവാണ്. ആവശ്യത്തിന് ബെഡുകളില്ല. രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ സ്കാനിംഗ് നടത്താനുള്ള സംവിധാനങ്ങൾ ഇവിടെയില്ല.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആംബുലൻസ് ഡ്രൈവറെ അടിയന്തരമായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
District News
തൃശൂർ: മേയറുടെ റിലീഫ് ഫണ്ടിൽനിന്ന് കാൻസർ, ഡയാലിസിസ്, മറ്റു ഗുരുതര രോഗബാധിതർക്കായുള്ള സഹായവിതരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു.
വിവിധ ഡിവിഷനുകളിലെ 37 പേർക്കാണു സഹായം നല്‍കിയത്. ശുചീകരണത്തൊഴിലാളിയായിരിക്കെ അപകടത്തിൽ മരിച്ച മജീദിന്റെ ഭാര്യക്കു സമാശ്വാസധനമായി കോർപറേഷൻ അനുവദിച്ച അഞ്ചുലക്ഷം രൂപയും മേയർ കൈമാറി.
മേയർ റിലീഫ് ഫണ്ട് വിതരണത്തിന്റെ ആദ്യഘട്ടത്തിൽ 35 പേർക്കു സഹായം നല്‍കിയിരുന്നു. മേയർ പങ്കെടുക്കുന്ന പരിപാടികളിൽ സംഘാടകർ സമ്മാനിക്കുന്ന ഉപഹാരങ്ങൾ ഒഴിവാക്കിയാണു മേയർ റിലീഫ് ഫണ്ടിലേക്കു ധനസമാഹരണം നടത്തുന്നത്.
ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വില്ലി ജിജോ, ജേക്കബ് പുലിക്കോട്ടിൽ, കെ. ഗോപാലകൃഷ്ണൻ, ഷീനചന്ദ്രൻ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു എന്നിവർ പങ്കെടുത്തു.
District News
മുണ്ടൂര്‍: മൗണ്ട് കാര്‍മല്‍ ഇടവക സിഎല്‍സി ഒരുക്കുന്ന ഓര്‍ത്തൂസ് സാങ്ക്ത്തോരും 2k26 വിശുദ്ധരുടെ 1500 തിരുശേഷിപ്പുകളുടെ പ്രദർശനവും ശ്രദ്ധേയമാകുന്നു. എക്സിബിഷൻ ഇടവക വികാരി ഫാ. ബാബു അപ്പാടന്‍ ഉദ്ഘാടനംചെയ്തു.
ഓര്‍ത്തൂസ് സാങ്ക്ത്തോരും അഥവാ വിശുദ്ധരുടെ പൂന്തോട്ടം എന്ന ഈ പരിപാടിയിൽ ഇത്രയധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിച്ചുവരുന്നത് അത്യപൂർവമാണെന്ന് അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ അറിയിച്ചു. സമാപനദിനമായ ഇന്ന് രാവിലെ ഏഴുമുതല്‍ രാത്രി 8.30വരെ തിരുശേഷിപ്പുകള്‍ വണങ്ങി പ്രാര്‍ഥിക്കുന്നതിനുള്ള അവസരമുണ്ടാകും. രാവിലെ 5.30നും 6.45നും 10നും വൈകീട്ട് അഞ്ചിനും വിശുദ്ധ കുര്‍ബാനയുണ്ടാകും.
ഇഷ്ടവിശുദ്ധരോടൊപ്പം സെല്‍ഫി എടുക്കുന്നതിനുള്ള സൗകര്യം, വിശുദ്ധരെക്കുറിച്ച് കൂടുതലറിയാന്‍ വായനാമുറി, ഈശോയുടെയും ശിഷ്യരുടെയും ജീവിതം അവതരിപ്പിക്കുന്ന 'ദ ചോസണ്‍' എന്ന സിനിമ പ്രദര്‍ശനം എന്നിങ്ങനെ ആകര്‍ഷകമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജനറൽ കൺവീനർ ബസാനിയോ ജോസഫ്, ജോ.കൺവീനർ സി.എ. ജോൺസൺ, പ്രോഗ്രാം കൺവീനർമാരായ എൽ. റോയ്, ബെനറ്റ്, സിസ്റ്റർ സിൻസി ജോസഫ്, സിസ്റ്റർ ഡെയ്സി വർഗീസ്, പി. സിജോ, അലൻ ആന്റോ, ആൽവിറ്റ് തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.
District News
ചാവക്കാട്: നഗരസഭ മണത്തലയിൽ ആരംഭിക്കുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രം നാളെ തുറക്കുമെന്ന് നഗരസഭ ചെയർപഴ്സൺ എ.എച്ച്. അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ മുനിസിപ്പൽതലത്തിൽ ചാവക്കാടാണ് ആദ്യത്തെ എബിസി സെന്റർ വരുന്നത്.
നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിൽ ജില്ലാപഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്. മൂന്നുമാസംകൊണ്ട് 300 നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ നഗരസഭ എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
നായയെ പിടിച്ചുകൊണ്ടുവന്ന് വന്ധ്യംകരണംനടത്തി ഏഴുദിവസത്തെ ചികിത്സയ്ക്കുശേഷം പിടിച്ച സ്ഥലത്തുതന്നെ വിടാൻ 2,600 രൂപയാണ് ഒരു നായ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂർ, കുന്നംകുളം നഗരസഭകളും മറ്റ് 11 പഞ്ചായത്തുകളൾക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പദ്ധതി. നാളെ രാവിലെ 10.30ന് എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. യതീന്ദ്രദാസ്, കെ.എച്ച്. സലാം, ലിഷാ മത്രംകോട്ട്, സെക്രട്ടറി പി.പി. റിഷ്മ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
ചാവക്കാട്: കാട്ടുപന്നിയുടെ ശല്യത്തെ തുടർന്ന് ഒരാഴ്ചയായി തീരമേഖലയിൽ വിളനാശം വ്യാപകമായി. മണത്തല പുളിച്ചിറ കെട്ട്, ബേബി റോഡ് പരിസരങ്ങളിൽ കാട്ടുപന്നി ശല്യം മൂലം ജനങ്ങൾ ഭീതിയിലാണ് മുണ്ടന്തറ സുധീർ ബാബുവിന്റെ 15 വാഴകളാണ് നശിച്ചത്. കൂർക്കപറമ്പിൽ ദിനമാണി, രാജൻ, കണ്ടരാശേരി അശോകൻ, പൂത്തേടത്ത് സരോജ എന്നിവരുടെ വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചു.
കാട്ടുപന്നിയെ വെടിവച്ച് കൊല്ലണമെന്നാണ് കർഷകരുടെ ആവശ്യം. വിളനാശ വിവരമറിഞ്ഞ് പല തവണ വെടിവയ്ക്കാൻ ഷൂട്ടർമാർ എത്തിയെങ്കിലും പന്നികൾ രക്ഷപ്പെടുകയാണെന്ന് നഗരസഭാധ്യക്ഷൻ എ.എച്ച്. അക്ബർ പറഞ്ഞു.
District News
തൃശൂർ: മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിന്റെ 2026-ലെ ബിരുദദാനച്ചടങ്ങായ ക്രിസാലിസ് കോണ്വോക്കേഷൻ സെറിമണി 2026 കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. നൂറ്റന്പതോളം വിദ്യാർഥികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോളജ് റെക്ടറും മാനേജരുമായ ഫാ. സിറിൽ എടമന അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജിമ്മി ജോസ്, വൈസ് റെക്ടർ ഫാ. ദേവസിക്കുട്ടി കൊല്ലംകുടിയിൽ, അക്കാദമിക് കോർഡിനേറ്ററും വൈസ് പ്രിൻസിപ്പലുമായ മിനു തോമസ്, ഐക്യുഎസി കോർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. അക്കാദമിക് പ്രൊസഷനോടെ ആരംഭിച്ച ചടങ്ങിൽ രംഗപൂജ, ബിരുദപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം, ഫോട്ടോ സെഷൻ, ക്യാപ് ടോസിംഗ് എന്നിവയും നടന്നു.
District News
ചാലക്കുടി: വീരൻചിറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ കമ്പിവേലിയുടെ നെറ്റിൽ കുടുങ്ങിയ ഈനാംപേച്ചിയെ വനപാലകർ രക്ഷപ്പെടുത്തി . ഈനാംപേച്ചിയെ കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ മധു , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ടി വിഷ്ണു ഫോറസ്റ്റ് വാച്ചർ നടരാജൻ, ചാലക്കുടി ഫോറസ്റ്റ് മൊബൈൽ പാർട്ടി വൈൽഡ്ലൈഫ് റെസ്ക്യൂവർ ദീപു, വാച്ചർ ഷിനോയ്, ഡ്രൈവർ ഷഫീക് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.
District News
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്് ആര്‍തര്‍ വിന്‍സന്റ്് അനുസ്മരണം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, സിജോയ് തോമസ്, നഗരസഭ കൗണ്‍സിലര്‍ മാഗി വിന്‍സെന്റ്്, കെ. സതീഷ്, വിനീത് വിന്‍സന്റ്, വിനോദ് ചേലൂക്കാരന്‍, ഷൈനി ജോജോ, ഫിലിപ് ഒളാട്ടുപുറം, അഷറഫ് പാലിയത്താഴത്ത്, നൈജു ആളൂര്‍, എ.ഡി. ഫ്രാന്‍സിസ്, ടി.കെ. അഫ്സല് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ലോക് വിതാ സേതു ഇനിഷ്യേറ്റീവ് സംഘടിപ്പിച്ചു.
വിവിധ തരത്തിലുള്ള കെട്ടിടനിര്‍മാണ സാമ്പത്തികധനസഹായങ്ങളെക്കുറിച്ചും ലോണുകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്ന ഈ പരിപാടിയുടെ ആദ്യഘട്ടം കോളജ് നിലനില്‍ക്കുന്ന കൊടകര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ മുഴുവന്‍ നിവാസികള്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്നതാണ്.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി ഉദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ജോജി കല്ലിങ്ങല്‍ അധ്യക്ഷനായിരുന്നു.
തുടര്‍ന്നുള്ള രണ്ടുഘട്ടങ്ങളിലായി വിവിധ സാമ്പത്തിക ധനസഹായപദ്ധതികളെക്കുറിച്ചും സംസ്ഥാന, കേന്ദ്ര ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് ഈ ഔട്ട് റീച്ച് പദ്ധതിയിലൂടെ മാനേജ്മെന്റ്് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകരും വിദ്യാര്‍ഥികളും ലക്ഷ്യമിടുന്നതെന്ന് വകുപ്പധ്യക്ഷന് സാവിയോ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് അറിയിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, അധ്യാപകരായ സീന ആലപ്പാട്ട്, റോഷ്ന റോയ് എന്നിവരും പങ്കെടുത്തു.
District News
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് കർക്കടക ഫസ്റ്റ് നടത്തി. വനിതാവിംഗ് പ്രസിഡന്റ് സിന്ധു ബാബു അധ്യക്ഷത വഹിച്ചു.
എസ്എച്ച് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു.
മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ഡി. ഡേവിസ്, സിനി സന്തോഷ്, എൻ. എ. ഗോവിന്ദൻകുട്ടി, ഡേവിസ് വെളിയത്ത്, ആന്റോ മേനാച്ചേരി, യൂത്ത്വിംഗ് പ്രസിഡന്റ് ടി.ബി. ബിനു, സെക്രട്ടറി പ്രവീൺ, വാർഡ് കൗൺസിലർ അൽഫോ ൻസാ ചാക്കോ, വനിതാവിംഗ് ജനറൽ സെക്രട്ടറി ഷാജി ആന്റോ എന്നിവർ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: ദശരഥപുത്രന്മാരായ ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്നനും കുടികൊള്ളുന്ന നാലുക്ഷേത്രങ്ങള്‍ ഒരേദിവസം ദര്‍ശിക്കുന്നത് ആത്മനിര്വൃതിക്കായുള്ള പുണ്യതീര്ഥാടനമാണെന്ന് അഡ്വ. തോമസ് ഉണ്ണി യാടന്‍ എംഎല്‍എ. പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷ േത്രനടയില് നാലമ്പല ദര്‍ശന തീര്‍ഥാടനം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ക്ഷേത്രവും ഒരു സ്വതന്ത്ര ദേവാലയം ആണെങ്കിലും നാലും ചേര്‍ന്ന് ഒരു സമ്പൂര്‍ണഭക്തി വൃത്തം ഉണ്ടാക്കുന്നുവെന്നും ഈ ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യങ്ങള്‍ നല്‍കുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പിള്ളി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം ജിതിന്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി ശ്രീകുമാര്‍, രാജേഷ് തുമ്പരത്തി, ഐ.പി. ജയന്, ഇ.കെ. രമേ ഷ് എന്നിവര്‍ പ്രസംഗിച്ചു.
District News
തൃശൂർ: ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നതിന്റെ മാതൃകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു മന്ത്രി എ.പി. അനിൽകുമാർ. കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ഉമ്മൻ ചാണ്ടി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ ചേർത്തുനിർത്തി സഹായങ്ങൾ നല്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യഥാർഥ പൊതുപ്രവർത്തനമെന്ന പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്നു ഉമ്മൻചാണ്ടിയെന്നും അനിൽകുമാർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജോണ്‍ ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തൃശൂർ: ഭൂമി തരംമാറ്റം, പട്ടയം അനുവദിക്കൽ എന്നിവ സുഗമമാക്കുവാൻ ചട്ടഭേദഗതി ആവശ്യമെങ്കിൽ നടപ്പാക്കുമെന്നു മന്ത്രി എ.പി. അനിൽകുമാർ. പല നിയമങ്ങളും നടപ്പാക്കുന്പോഴാണു പ്രായോഗിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുന്നത്.
ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ഭേദഗതികളും പ്രത്യേക ഉത്തരവുകളും ആവശ്യമായിവരും. സംസ്ഥാനത്തെ 14 ജില്ലകളിലെയും അവലോകനയോഗങ്ങൾ പൂർത്തിയായശേഷം ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്ന പ്രായോഗികനിർദേശങ്ങളും നിയമഭേദഗതികളും പരിശോധിച്ച് ആവശ്യമായ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കും.
നാട്ടിലുണ്ടാകുന്ന ഏതു കാര്യത്തിനും റവന്യൂവകുപ്പ് ഉദ്യോ ഗസ്ഥരുടെ പങ്കാളിത്തം അനിവാര്യമാണ്. എല്ലാ അപേക്ഷയിലും അനുകൂല തീർപ്പുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഓഫീസുകളിലെത്തുന്ന ജനങ്ങളെ ക്ഷമയോടെ കേൾക്കാനും അവരെ സമാശ്വസിപ്പിക്കാനുമുള്ള സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 25,000ത്തിലധികം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനാണു വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിൽ 200 പട്ടയങ്ങൾ വിതരണംചെയ്യുകയാണു ലക്ഷ്യമെന്നും റവന്യൂവകുപ്പ് ജില്ലാതല അവലോകനയോഗത്തിൽ അധ്യക്ഷതവഹിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡയറക്ടർ ഓഫ് സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ജെ.ഒ. അരുണ്‍, റവന്യൂമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ്, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
District News
കൊരട്ടി: കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ നിവേദനം. നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണു മന്ത്രിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ നിവേദനം സമർപ്പിച്ചത്. കോവിഡ് മഹാമാരിക്കുമുന്‍പ് കൊരട്ടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിരുന്ന കോട്ടയം-നിലന്പൂർ, നിലന്പൂർ-കോട്ടയം, ഗുരുവായൂർ-പുനലൂർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും അദ്ദേഹത്തിനു കൈമാറി. കോവിഡ് കാലത്ത് താൽക്കാലികമായി നിർത്തലാക്കിയ സ്റ്റോപ്പുകൾ പിന്നീട് പുനഃസ്ഥാപിക്കാത്തത് ആയിരക്കണക്കിനു യാത്രക്കാർക്ക് വലിയ യാത്രാദുരിതം സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇൻഫോപാർക്ക്, കിൻഫ്രാ പാർക്ക്, മറ്റു വ്യവസായസ്ഥാപനങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ത്വക് രോഗാശുപത്രി എന്നിവ ഉൾപ്പെടെ ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രധാനകേന്ദ്രമാണ് കൊരട്ടിയെന്നും പഞ്ചായത്ത് വ്യക്തമാക്കി.
District News
മാള: നാടിനെയൊന്നാകെ മുൾമുനയിലാഴ്ത്തിയ അച്ഛനെയും മൂന്നുമക്കളെയും കാണാതായ സംഭവത്തിന് മണിക്കൂറുകൾക്കകം ശുഭപര്യവസാനം. സ്കൂളിലേക്കു പോകുകയാണെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛനെയും 11, ഒന്‍പത്, ആറ് വയസുകാരായ മൂന്നു മക്കളെയും അതിവേഗവും കൃത്യതയാർന്നതുമായ അന്വേഷണത്തിലൂടെ സുരക്ഷിതരായി കണ്ടെത്തി മാള പോലീസ്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ നാലുപേരും വൈകിയും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ റൂറൽ എസ്പി മുഹമ്മദ് നദിമുദീന്റെയും ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിൽ മാള പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
സൈബർ ട്രാക്കിംഗിന്റെ അടിസ്ഥാനത്തിൽ ഇവർ ആദ്യം ആലപ്പുഴയിലെ കൃപാസനത്തിൽ എത്തിയതായും പിന്നീട് എറണാകുളം ജില്ലയിലെ പിറവത്തേക്കു പോയതായും പോലീസ് തിരിച്ചറിഞ്ഞു.
ഉടൻ പിറവം പോലീസുമായി ബന്ധപ്പെട്ടു. പിറവം സിഐ മഹേഷിന്റെയും സംഘത്തിന്റെയും മാള പോലീസിന്റെയും സംയുക്ത നീക്കത്തിലൂടെ മണിക്കൂറുകൾക്കകം അച്ഛനെയും മൂന്നു മക്കളെയും സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു.
ആളൂർ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, മാള എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ ബാബു, ഫൈസൽ കോറോത്ത്, മുഹമ്മദ് ബാഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, എയ് ഞ്ചൽ, കൃഷ്ണദാസ്, സിപിഒമാരായ ആകാശ്, കിരണ്‍, ഹരികൃഷ്ണ, ഡ്രൈവർ ജവഹർ എന്നിവരാണ് ഉണ്ടായിരുന്നത്.
District News
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ ഇഡി കുറ്റപത്രത്തിൽ സിപിഎമ്മിനെ പ്രതിചേർത്തതു ബിജെപിക്കുവേണ്ടിയുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പകപോക്കലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇഡി നൽകിയ കുറ്റപത്രത്തിൽ സിപിഎം 68-ാം പ്രതിയാണ്. കേസ് പരിഗണിക്കുന്ന 21നു തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കേരളചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടിയെ ക്രിമിനൽകേസിൽ പ്രതിയാക്കുന്നത്. ഇതിനെതിരേ നാളെ വൈകീട്ട് അഞ്ചിനു തൃശൂർ ഇഎംഎസ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന ജില്ലാതല പ്രതിഷേധസംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നു കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
മയക്കുമരുന്ന് ഉത്പാദനവും വിപണനവും തടയാനും കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാക്കാനുമായാണു കർശനവ്യവസ്ഥകളുള്ള പിഎംഎൽഎ നിയമം പാർലമെന്റിൽ കൊണ്ടുവന്നത്. എന്നാൽ ഈ നിയമം രാഷ്ട്രീയപാർട്ടികൾക്കെതിരേ പ്രയോഗിക്കുന്നതു ജനാധിപത്യവിരുദ്ധവും കേന്ദ്രസർക്കാരിന്റെ നേരത്തെയുള്ള പ്രസ്താവനകൾക്കു വിരുദ്ധവുമാണ്. തങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന പ്രതിപക്ഷകക്ഷികളെ ഭയപ്പെടുത്താനും സമ്മർദത്തിൽ വഴങ്ങാത്തവരെ ജയിലിലടയ്ക്കാനുമുള്ള നീക്കമാണിത്. ഡൽഹി മദ്യനയക്കേസിൽ ആംആദ്മി പാർട്ടിയെ ഇപ്രകാരം പ്രതിയാക്കിയതും കേജരിവാളിനെതിരേ ഈ നിയമം പ്രയോഗിച്ചതിനെയും സുപ്രീംകോടതി വിമർശിച്ചിരുന്നതായും അബ്ദുൾഖാദർ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും എന്നാൽ രാഷ്ട്രീയ പാർട്ടിയെ പ്രതിചേർത്ത നടപടിക്കെതിരേ ജനങ്ങളെ അണിനിരത്തി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുമെന്നും അബ്ദുൾഖാദർ വ്യക്തമാക്കി.
District News
ഒല്ലൂർ: മരത്താക്കരയിൽ ടോറസ് ടിപ്പർലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 16 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെല്ലാം ബസ് യാത്രക്കാരാണ്. ചേർത്തലയിൽനിന്നു പഴനിയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടോറസ് ലോറിക്കുമുന്നിൽ പോവുകയായിരുന്ന പിക്കപ്പ്വാൻ അപ്രതീക്ഷിതമായി നിർത്തിയതോടെ പിന്നിൽ വന്ന ടോറസ് ലോറിയും കെഎസ്ആർടിസി ബസും അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ സിദിലിന്റെ കാലിനു പരിക്കേറ്റു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസിനുള്ളിൽ കാൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.
District News
തൃശൂർ: സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ ഹൈക്കോടതിയുടെയും കേരളാ ലീഗൽ സർവീസ് അഥോറിറ്റിയുടെയും (കെൽസ) നേതൃത്വത്തിൽ സന്ദർശനം നടത്തി. ഹൈക്കോർട്ട് ജഡ്ജി ശോഭ അന്നമ്മ ഈപ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. എല്ലാ വാർഡുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ജീവനക്കാരുമായും ചർച്ച നടത്തി.
വിക്ടിം റൈറ്റ്സ് സെന്റർ കെൽസ ജില്ല ജഡ്ജി അനിൽ, പ്രോജക്ട് കോഓർഡിനേറ്റർ പാർവതി മേനോൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. ബേബി ലക്ഷ്മി, ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
District News
തൃശൂർ: സെൻസസ് 2027ന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
സെന്റ് അലോഷ്യസ് കോളജിലെ നഫീസത്ത്, കുട്ടനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിലെ അഖില, വിമല കോളജിലെ എ.എസ്. വർഷ, സെന്റ് മേരീസ് കോളജിലെ മീനാക്ഷി, സെന്റ് തോമസ് കോളജിലെ തബ്ഷീർ, ക്രൈസ്റ്റ് കോളജിലെ ആര്യ, നാട്ടിക എസ്എൻ കോളജിലെ ഷാമില, ചേർപ്പ് ജിവിഎച്ച്എസ്എസിലെ ടി. ശ്രീഹർഷ എന്നിവർ വിജയികളായി.
ജില്ലയിലെ സെൻസസ് മാസ്റ്റർ ട്രെയിനർമാരായ ഡോ. ടി.എൽ. സോണി, ഡോ. ഫ്രാൻസിസ് ടി. ഫ്രാങ്കോ, രഞ്ജിത്ത് വർഗീസ് എന്നിവർക്കു സർട്ടിഫിക്കറ്റുകൾ നൽകി. സെൻസസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിഭ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സജിത, ജില്ലാ സെൻസസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
ഗുരുവായൂർ: ക്ഷേത്രം കൊടിമരത്തിന്റെ ഇരുവശത്തും അയ്യപ്പക്ഷേത്രസമീപത്തും പടിഞ്ഞാറെനടയിലുമായി സ്ഥാപിച്ചിരുന്ന നാലു ദീപസ്തംഭങ്ങൾ നവീകരിച്ചു സമർപ്പിച്ചു.
ദീപാരാധനയ്ക്കുമുന്പ് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ടേറ്റർ എം. രാധ, അസി. മാനേജർ ലെജുമോൾ, ഓതിക്കൻ കക്കാട് വാസുദേവൻ നന്പൂതിരി, ദീപസ്തംഭം വഴിപാടായി നവീകരിച്ച് സമർപ്പിച്ച ഒ.പി. അച്യുതൻകുട്ടി എന്നിവർ ചേർന്നു തിരി തെളിയിച്ചു.
District News
കണമല: കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ഫയർഫോഴ്സ് വാഹനം റോഡിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ ഇടിച്ചുകയറി മറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.
തിരുവല്ല അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് കുമാർ (39) ആണ് മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്. അപകടത്തിൽ ഫയർഫോഴ്സ് ജീവനക്കാർ ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേര്‍ത്തല സ്വദേശി ജോബിന് വര്‍ഗീസ് (42), നെയ്യാറ്റിന്‍കര സ്വദേശി രാംലാല്‍ (41 ), മണ്ണഞ്ചേരി സ്വദേശി കെ.ബി. ഹാഷിം (44), വാമനപുരം സ്വദേശി വി.ആര്. അഭിലാഷ് (44), ചേര്‍ത്തല സ്വദേശി വി. അഭിലാഷ് (46), ഫോറസ്റ്റ് ഓഫീസര്‍ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിലാണ് അപകടം. ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന വാഹനത്തിൽ ഏഴ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പൂർണമായും തകർന്നു. കണമല ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ വന്ന വനം വകുപ്പിന്റെ നിർത്തിയിട്ടിരുന്ന ജീപ്പിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചിരുന്നു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഫയർ ഫോഴ്സിന്റെ വാഹനം മറിഞ്ഞ ഉടനെ അഞ്ച് ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിച്ചു. കുടുങ്ങിക്കിടന്ന രണ്ട് ഉദ്യോഗസ്ഥരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവരിൽ സാരമായി പരിക്കേറ്റ രഞ്ജിത്ത് കുമാറാണ് കോട്ടയം മെഡിക്കൽ കോളജിൽ മരണപ്പെട്ടത്.
മറ്റ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളാണുള്ളത്. വനം വകുപ്പിന്റെ ജീപ്പിലും മറ്റ് വാഹനങ്ങളിലുമുണ്ടായിരുന്നവർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായെങ്കിലും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സ്ഥിതി നിയന്ത്രിച്ചു.
കർക്കടകത്തിന്റെ ആദ്യ ദിവസങ്ങളിൽ ശബരിമല ദർശനത്തിനായി തീർഥാടകർ ഏറെ എത്തുന്നതിനാൽ പമ്പ റൂട്ടിൽ തിരക്കേറെയാണ്. തുലാപ്പള്ളി വഴി പമ്പയിലേക്കുള്ള കുത്തനെ കയറ്റം നിറഞ്ഞ എളുപ്പമാർഗമായ റോഡിൽ മരണങ്ങൾ ഉൾപ്പടെ ഒട്ടേറെ അപകടങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി ഈ റോഡിൽ തീർഥാടക വാഹനങ്ങൾ കടത്തിവിടാറില്ല. ഫയർ ഫോഴ്സ് വാഹനം വന്നത് അപകടകരമായ ഈ വഴിയിലാണ്
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
District News
ഗാന്ധിനഗർ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ കീടനാശിനി കഴിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50) ഭാര്യ ജോസ്ന(42) മക്കളായ മരിയ തെരേസ തോമസ് (17) അലൻ തോമസ് (12) എന്നിവരെയാണ് കീടനാശിനി ഉള്ളിൽ ചെന്ന നിലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചരയോടെ മരിയ മരണത്തിന് കീഴടങ്ങി. വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. തോമസും അലനും ചികിത്സയിൽ തുടരുകയാണ്.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
മരിയയുടെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാരിത്താസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജോസ്നയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. സംസ്കാരം പിന്നീട്. അയർക്കുന്നം പോലീസ് മേൽ നടപടി സ്വീകരിച്ചു.
District News
കോട്ടയം: സിബി മലയിലിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന് അവാര്‍ഡ് കൊടുക്കാന്‍ ഏറ്റവും യോഗ്യന്‍ താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. സിബി മലയിലിന്റെ പടം വന്നാല്‍ ആദ്യ ഷോയില്‍ തന്നെ കാണുമായിരുന്നു. അതില്‍ കണ്ടന്റുണ്ട്, സിനിമയുണ്ട്. സാമൂഹ്യ വീക്ഷണമുണ്ട്. വളരെ പ്രധാനപ്പെട്ട സന്ദശവുമുണ്ടാകും.
സിബിയുടെ വളരെ പ്രശസ്തമായ സിനിമ ആകാശദൂത് സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളത്ത് സെക്കന്‍ഡ് ഷോയാണു കണ്ടത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സങ്കടം അടക്കാനായില്ല. തിയറ്ററിലിരുന്നു വലിയ രീതിയില്‍ കരഞ്ഞു. തിരിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ല. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്റെ സുഹൃത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ അത് വീണ്ടും ഓര്‍ത്തെടുത്തത്.
ആകാശദൂത് കണ്ടിട്ട് കരായത്തവര് ആരുമില്ല. കരയാത്തവര്‍ മനുഷ്യരാണെന്ന് എനിക്ക് തോന്നില്ല ഓരോ അവാര്‍ഡുകളും ധന്യമാകുന്നത് അത് ആര്‍ക്കു നല്കുന്നു എന്നതിലൂടെയാണ്. മലയാളി ഹൃദയത്തില്‍ സ്വീകരിച്ച് ഏറെ ആദരിക്കുന്ന സംവിധായകനാണ് സിബി മലയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കോട്ടയം: വിമര്‍ശനങ്ങളില്‍ ചൂളിപ്പോകാതെ ആവേശഭരിതനാകുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനത്തിന്റെ സ്വരം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് സതീശന്. ജനത്തിന്റെ സ്വരം എന്നാല്‍ ദൈവത്തിന്റെ സ്വരമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി അവാര്‍ഡ്-2026 ചലച്ചിത്ര സംവിധായകന് സിബി മലയിലിന് മുഖ്യമന്ത്രി സമ്മാനിച്ച ചടങ്ങിൽ മാർ കുന്നശേരി അനുസ്മരണപ്രസംഗം നടത്തുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
വി.ഡി. സതീശന് മുഖ്യമന്ത്രിയായപ്പോല് സത്യപ്രതിജ്ഞ ചടങ്ങിനു ക്ഷണിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പോകാന്‍ സാധിച്ചില്ല. അതിനാല്‍ ഞാന്‍ ഒരു ആശംസാ കത്ത് അയച്ചു. അതിന് അദ്ദേഹം ബൈബിൾ ഉദ്ധരണികളുമായി ഒരു പേജ് കത്തിലൂടെ മറുപടി നല്‍കിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഫൗണ്ടേഷന് ചെയര്മാന് ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി മോന്‍സ് ജോസഫ്, കോട്ടയം അതിരൂപത സഹായ മെത്രാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രസംഗിച്ചു. ഷെവലിയാര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്തറ പ്രശംസാപത്ര പാരായണം നടത്തി. സിബി മലയില്‍ മറുപടി പ്രസംഗം നടത്തി.
ഫൗണ്ടേഷന് മാനേജിംഗ ട്രസ്റ്റി തോമസ് ചാഴികാടന് സ്വാഗതവും പ്രഫ. മേരി രമണി തറയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന് ട്രസ്റ്റിയും മന്ത്രിയുമായ മോന്‍സ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചലച്ചിത്ര താരം പ്രേം പ്രകാശ്, പി.യു. തോമസ്, ജോയി തോമസ് ജൂബിലി, സ്റ്റീഫന്‍ ജോര്‍ജ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ, ഫൗണ്ടേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സിറിയക് ചാഴിക്കാടന്, ഡോ. ജോസഫ് സണ്ണി കുന്നേശേരി തുടങ്ങി സംസ്കാരിക സാമൂഹ്യ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
District News
ഭരണങ്ങാനം: പേപ്പല്‍ പതാകകളാലും കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കരങ്ങളാലും അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ കബറിടത്തിങ്കലേക്ക് പ്രാര്‍ഥനകളുമായി വിശ്വാസികള്‍ ഇന്നു മുതല്‍ ഒഴുകിയെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. തുടര്‍ന്ന് 11.30ന് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
തിരുനാളിന്റെ ആദ്യ ദിവസമായ ഇന്നു രാവിലെ 5.30ന് ഷ്റൈന്‍ വൈസ് റെക്ടര്‍ ഫാ. ജോസഫ് പൊയ്യാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 6.45നും 8.30നും 10നും വിശുദ്ധ കുർബാന ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദി കുര്‍ബാന, 2.45ന് ഇംഗ്ലീഷ് കുര്‍ബാന, മൂന്നിനും അഞ്ചിനും ഏഴിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം 6.15ന് ജപമാല തിരിപ്രദക്ഷിണം. ഫാ. മാത്യു മുതുപ്ലാക്കല്‍ നയിക്കും. തിരുനാളിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഷ്റൈന്‍ റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കപറമ്പിലും അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യൂ കുറ്റിയാനിക്കലും അറിയിച്ചു.
ഇന്ന് ശിശുദിനം
തിരുനാളിന്റെ ആദ്യദിനമായ ഇന്ന് അല്ഫോന്സിയന് ശിശുദിനമായി ആഘോഷിക്കും. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും ആശീര്‍വാദവും നടത്തുന്നത് രാവിലെ 11.30നുള്ള വിശുദ്ധ കുര്ബാനയോടു കൂടി ആയിരിക്കും. മാര്‍ മാത്യു അറയ്ക്കലും ഷ്റൈനിലെ വൈദികരും കുഞ്ഞുങ്ങള്‍ക്ക് ആശീര്‍വാദം നല്കി പ്രാര്‍ഥിക്കും. ശിശുക്കളെ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരത്തില് കിടത്തുന്നതും അവരെ അല്‍ഫോന്‍സാമ്മയ്ക്ക് സമര്‍പ്പിക്കുന്നതും ഇവിടുത്തെ പ്രധാന നേര്ച്ചകളില് ഒന്നാണ്.
ജപമാല പ്രദക്ഷിണം ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കും
തിരുനാളിന്റെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്റെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 6.15ന് ജപമാല പ്രദക്ഷിണം ആഘോഷമായി നടത്തും. സമീപ ഇടവകകളിലും ഇതരസ്ഥലങ്ങളില്നിന്നുമുള്ള വൈദികരും സമർപ്പിതരും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്തര്‍ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ജപമാല പ്രാര്‍ഥനയില്‍ പങ്കുചേരും. ഷ്റൈനില്നിന്നാരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയാണ് ജപമാല പ്രദക്ഷിണം നടത്തുന്നത്.