ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ എക്സ്ക്ലൂസീവ് ഫാക്ടറി ഔട്ട്ലെറ്റ് കല്ലുമുട്ടിയിൽ ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരുടെ കൂട്ടായ്മയായി തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ എക്സ്ക്ലൂസീവ് ഫാക്ടറി ഔട്ട്ലെറ്റ് ഇരിട്ടി കല്ലുമുട്ടി ടേസ്റ്റി ഹാങ്ങൗട്ട് കോന്പൗണ്ടിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
പായം പഞ്ചായത്ത് പ്രസിഡന്റ് എം.വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ആദ്യവില്പന പ്രിയ അസോസിയേറ്റ്സ് ഉടമ രാജേഷ് കാരക്കാട്ടിന് ഉത്പന്നങ്ങൾ കൈമാറി ആർച്ച്ബിഷപ് നിർവഹിച്ചു.
തലശേരി അതിരൂപത വികാരി ജനറാളും ബയോമൗണ്ടൻ കമ്പനി ചെയർമാനുമായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, മാർക്കറ്റിംഗ് മാനേജർ ഫാ. ജെയ്സ് കുരിശുംമൂട്ടിൽ, ഡയറക്ടർമാരായ പി.ടി.ജോസ്, ബിനോയി മാട്ടേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മാടത്തിൽ യൂണിറ്റ് പ്രസിഡന്റ് രാജേഷ് നെടുംകുന്നം, ടേസ്റ്റി ഹാങ്ങൗട്ട് മാനേജ്മെന്റ് പ്രതിനിധി പി.അശോകൻ എന്നിവർ പ്രസംഗിച്ചു.
ബയോമൗണ്ടൻ കമ്പനിയിൽ ഉത്പാദിപ്പിക്കുന്ന കറിമസാലകൾ, ചായപ്പൊടി, പുട്ടുപൊടി തുടങ്ങി എല്ലാ ഉത്പന്നങ്ങളും ദിവസവും രാവിലെ 11 മുതൽ രാത്രി എട്ടു വരെ ഔട്ട്ലെറ്റിൽ നിന്ന് ലഭിക്കും.
Tags : Local News Nattuvishesham Biomountain Factory Outlet Kallumutty