x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ വിളയാട്ടം: ക​ക്കാ​ട് ഒ​ന്പ​തു​പേ​ർ​ക്ക് ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: July 19, 2026 03:59 AM IST | Updated: July 19, 2026 03:59 AM IST

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ ഫാ​ത്തി​ബി ക​ണി​യാ​ങ്ക​ണ്ടി.

ക​ണ്ണൂ​ര്‍: ‌ക​ക്കാ​ട് മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു​പേ​ർ​ക്ക് തെ​രു​വു​നാ​യ ക​ടി​യേ​റ്റു. ശാ​ദു​ലി​പ്പ​ള്ളി, അ​രൂം​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി.​സി. മു​ഹ​മ്മ​ദ് (10), ബു​ഷ്‌​റ (45), അ​ഫ്‌​സ​ല്‍ (48), മ​ന്‍​സൂ​ര്‍ (48), ആ​സീ​മ (65), ഫാ​ത്തി​ബി ക​ണി​യാ​ങ്ക​ണ്ടി (80), റെ​സ്മി​യ (25), സ​ഹാ​ന (14), ഫ​യാ​സ് (16) എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​തി​ല്‍ വി.​സി മു​ഹ​മ്മ​ദി​ന്‍റെ കൈ​വി​ര​ലു​ക​ള്‍ നാ​യ ക​ടി​ച്ചു​പ​റി​ച്ചു. മു​ഹ​മ്മ​ദ് ക​ണ്ണൂ​ര്‍ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​രൂം​ഭാ​ഗ​ത്തേ​ക്ക് ക​ളി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ഹ​മ്മ​ദി​ന് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ആ​സീ​മ, ഫാ​ത്തി​ബി എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യാ​ണ് നാ​യ ക​ടി​ച്ച​ത്. വ​ര്‍​ക്ക് ഏ​രി​യ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ നാ​യ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

വീ​ട്ടു​മു​റ്റ​ത്ത് നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബു​ഷ്‌​റ​യ്ക്ക് ക​ടി​യേ​റ്റ​ത്. ര​ക്ഷി​ക്കാ​നെ​ത്തി​യ ഭ​ര്‍​ത്താ​വ് അ​ഫ്‌​സ​ലി​നും ക​ടി​യേ​റ്റു. എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത് ഒ​രു​നാ​യ ത​ന്നെ​യാ​ണ്. ഈ ​നാ​യ​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ക​ടി​യേ​റ്റ​ത്. എ​ല്ലാ​വ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നാ​യ​യെ പേ​ടി​ച്ച് ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ര​വ​ധി ത​വ​ണ കോ​ര്‍​പ​റേ​ഷ​നെ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

K-Rail Survey

ഒ​ന്ന​ര വ​യ​സു​കാ​ര​നെയും തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു

ഉ​പ്പ​ള (കാ​സ​ർ​ഗോ​ഡ്): പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ജോ​ഡ്ക​ലി​ൽ വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ്ക്ക​ൾ അ​തി​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ജോ​ഡ്ക​ലി​ലെ ഗു​രു​പ്ര​സാ​ദി​ന്‍റെ​യും തു​ള​സി​യു​ടെ​യും മ​ക​ൻ ഋ​തു​രാ​ജാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​ഞ്ഞ് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​മ്പോ​ൾ തു​ള​സി തൊ​ട്ട​ടു​ത്തു​നി​ന്ന് തു​ണി അ​ല​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് എ​വി​ടെ​നി​ന്നോ ഓ​ടി​വ​ന്ന തെ​രു​വു​നാ​യ്ക്ക​ൾ കു​ഞ്ഞി​നു മേ​ൽ ചാ​ടി​വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്. താ​ഴെ​വീ​ണ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തു ച​വി​ട്ടി​നി​ന്ന് മു​ഖ​ത്തു​ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ള​സി ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് നാ​യ്ക്ക​ൾ കു​ഞ്ഞി​നെ വി​ട്ട​ത്. മു​ഖ​ത്ത് ആ​ഴ​മേ​റി​യ മു​റി​വേ​റ്റ കു​ഞ്ഞി​നെ മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Tags : Local News Nattuvishesham Dog attack Nine people bitten

Recent News

Corehub Up