x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 02:37 AM IST | Updated: July 19, 2026 02:37 AM IST

ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സംഘടിപ്പിച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

പാ​ല​ക്കാ​ട്: ക​ർ​ണ​ക​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സു​സ്ഥി​ര വി​ക​സ​ന​വും ശാ​സ്ത്രീ​യ മാ​ലി​ന്യ​സം​സ്ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ ഐ​ഇ​സി ടീം ​ഹെ​ഡ് വി​നോ​ദ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് വേ​സ്റ്റ് ടു ​എ​ന​ർ​ജി പ്രോ​ജ​ക്ട് ക​മ്യൂ​ണി​റ്റി എ​ൻ​ഗേ​ജ്മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ജെ. ശ്രീ​ല​ക്ഷ്മി ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, മാ​ലി​ന്യം വേ​ർ​തി​രി​ക്ക​ൽ, പു​ന​രു​പ​യോ​ഗം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​വി. നി​ഷ, സ്കൗ​ട്ട് അ​ധ്യാ​പ​ക​രാ​യ പ്ര​മോ​ദ്, ജ​യ​ച​ന്ദ്ര​ൻ, അ​നൂ​പ്, അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Awareness class

Recent News

Corehub Up