പ്രതീകാത്മക ചിത്രം
തലശേരി: പാർശ്വവത്കരിക്കപ്പെട്ടവരുടെ നീതിക്കായി ശബ്ദമുയർത്തുകയും മലയോര കർഷക സമൂഹത്തിന്റെ കാവലാളുമായ മലയാളത്തിന്റെ പ്രഥമ ദിനപത്രം ദീപികയുടെ തീവ്രപ്രചാരണ യജ്ഞത്തിന്റെ തലശേരി അതിരൂപതാതല ഉദ്ഘാടനം ഇന്ന്.
രാവിലെ ഒന്പതിന് തലശേരി കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിക്കുക. ദീപിക തീവ്ര പ്രചാരണ യജ്ഞത്തിന്റെ ഉദ്ഘാടനം തലശേരി സാൻജോസ് മെട്രോ പൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും.
തലശേരി അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, എകെസിസി മാതൃവേദി, ഡിഎഫ്സി ആൻഡ് കുടുംബ യൂണിറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട് എന്നിവർ പ്രസംഗിക്കും. സത്യത്തിനൊപ്പം ദീപികയ്ക്കൊപ്പം എന്ന പേരിൽ ആദരവ് പരിപാടിയും നടക്കും. തുടർന്ന് വിവിധ സെഷനുകളിലായി നടക്കുന്ന ക്ലാസുകൾക്ക് ഡിസിഎൽ ദേശീയ പ്രസിഡന്റ് ഫാ. റോയി കണ്ണംചിറ സിഎംഐ, രാഷ്ട്രദീപിക ലിമിറ്റഡ് ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫിസർ ഫാ. ജിനോ പുന്നമറ്റത്തിൽ എന്നിവർ നേതൃത്വം നൽകും. തലശേരി അതിരൂപത എകെസിസി ആൻഡ് ഡിഎഫ്സി പ്രസിഡന്റ് ഫിലിപ്പ് മാത്യു വെളിയത്ത്, മാതൃവേദി അതിരൂപത പ്രസിഡന്റ് സിസി തൈപ്പറന്പിൽ എന്നിവർ ആശംസകളർപ്പിക്കും.
Tags : Campaign Drive nattuvishesham district news deepika news Deepika’s Intensive