ആലക്കോട് ക്ഷീരവികസന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ഷീരകർഷക സംഗമം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആലക്കോട്: കണ്ണൂർ ക്ഷീരവികസന വകുപ്പ് ആലക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം നടത്തി. നടുവിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടുവിൽ വ്യാപാരഭവനിൽ നടന്ന സംഗമം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി പദ്ധതി വിശദീകരിച്ചു.
പാലുത്പന്ന നിർമാണ പ്രദർശനത്തിന് ക്ഷീര വികസന ഓഫിസർ കെ.ടി. അശ്വതി നേതൃത്വം നൽകി. ക്ഷീരവികസന സെമിനാറിൽ കന്നുകാലി രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ ഡോ. സോയ വിനോദും ക്ഷീരമേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് ഒരു ചുവടുവയ്പ് എന്ന വിഷയത്തിൽ സീനിയർ ക്ഷീര വികസന ഓഫിസർ പി.വി. ബീനയും ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി, നടുവിൽ ക്ഷീരസംഘം പ്രസിഡന്റ് എ.എസ്. ബിപിൻ, ക്വാളിറ്റി കൺട്രോൾ ഓഫിസർ എൻ. ശ്രീകാന്തി, ദീപ ജോസ്, കെ. ചിൽസു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് എന്നിവർ പ്രസംഗിച്ചു. ക്ഷീരസംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മോളി സജി, പ്രിൻസി ബോബി, സജി ഓതറ, ടെസി ആലുംമൂട്ടിൽ എന്നിവർ ആദരിച്ചു.
Tags : gathering of dairy nattuvishesham district news deepika news A gathering of dairy farmers