തലശേരി അതിരൂപതയിലെ വൈദിക വിദ്യാർഥികളുടെ പരിശീലനത്തിനും വൈദികരുടെ ക്ഷേമത്തിനുമായി രൂപീകരിച്ച വിയാനി നിധിയുമായി സഹകരിക്കുന്ന ഉപകാരികളുടെ സംഗമം ചെ
ചെമ്പേരി: തലശേരി അതിരൂപതയിലെ വൈദിക വിദ്യാർഥികളുടെ പരിശീലനത്തിനും വൈദികരുടെ ക്ഷേമത്തിനുമായി രൂപീകരിച്ച വിയാനി നിധിയുമായി സഹകരിക്കുന്ന ഉപകാരികളുടെ സംഗമം ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ നടന്നു. ഇന്നലെ രാവിലെ 10ന് വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്.
തുടർന്ന് നടന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപതയുടെ വളർച്ചയിൽ ഉപകാരികളായ സുമനസുകളുടെ സഹകരണം വിസ്മരിക്കാനാവാത്തതാണെന്നും അതിരൂപതയ്ക്ക് അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും ആർച്ച്ബിഷപ് പറഞ്ഞു.
അതിരൂപത പ്രോക്യൂറേറ്റർ ഫാ. ഡോ. ജോജി കാക്കരമറ്റത്തിൽ, മൈനർ സെമിനാരി റെക്ടർ ഫാ.ഡോ. തോമസ് മേൽവെട്ടം, ചെമ്പേരി ബസിലിക്ക റെക്ടർ ഫാ.തോമസ് തയ്യിൽ, ആരാധന സന്ന്യാസിനീ സമൂഹം തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ അനില മണ്ണൂർ, പി.ടി.ജോസ് എന്നിവർ പ്രസംഗിച്ചു. അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ സ്വാഗതവും തലശേരി അതിരൂപത ചാൻസലറും വിയാനി നിധി കോ-ഓർഡിനേറ്ററുമായ ഫാ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ നന്ദിയും പറഞ്ഞു. 250 ത്തോളം ഉപകരികൾ സംഗമത്തിൽ പങ്കെടുത്തു.
Tags : Chemperi Basilica nattuvishesham district news deepika news Vianney Nidhi i Benefactors Held