x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​മ​തി​ലി​ന്‍റെ തൂ​ണു​ക​ൾ ത​ക​ർ​ന്ന സം​ഭ​വം: ഉ​ദ്യോ​ഗ​സ്ഥ​രെ നി​ർ​ത്തി​പ്പൊ​രി​ച്ച് മ​ന്ത്രി

വെബ്ഡെസ്ക്
Published: November 8, 2026 08:05 AM IST | Updated: November 8, 2026 08:05 AM IST

മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ന​മ​തി​ലി​ന്‍റെ തൂ​ണു​ക​ൾ കാ​ട്ടാ​ന ത​ക​ർ​ത്ത സം​ഭ​വം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​ണ്ടെ​ന്നും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. വാ​ഴ ന​ട​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണ് മ​തി​ലി​ന്‍റെ തൂ​ണു​ക​ൾ നി​ർ​മി​ച്ച​തെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കു​ന്ന​ത്. ആ​ന ത​ട്ടി​യ​പ്പോ​ഴാ​ണ് തൂ​ണു​ക​ൾ ചെ​രി​ഞ്ഞു വീ​ണ​ത്.

ഈ ​തൂ​ണു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന മ​തി​ലി​ന് എ​ത്ര ബ​ലം ഉ​ണ്ടെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വ​നം മ​ന്ത്രി ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യം ത​നി​ക്ക് അ​യ​ച്ചു​ത​ന്ന​തെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് സ​ഭ യോ​ഗ​ത്തി​ൽ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ മ​ന്ത്രി വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പ​റ​ഞ്ഞു. വാ​ഴ​യ്ക്ക് പ​ക​രം തെ​ങ്ങും ക​മു​കു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​ലും വ​ലി​യ കു​ഴി​യെ​ടു​ക്കു​മാ​യി​രു​ന്നു.​ആ​ന​മ​തി​ലി​ന്‍റെ തൂ​ണി​ന് അ​തു​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ർ​മാ​ണ​ത്തി​ലെ ഓ​രോ​ഘ​ട്ട​ത്തി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ല​യി​രു​ത്തി​യി​രു​ന്നോ എ​ന്നും മ​ന്ത്രി ആ​രാ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ലെ കാ​ല​താ​മ​സം കാ​ര​ണം ഒ​രു വ​ർ​ഷം മു​മ്പ് ഒ​ഴി​വാ​ക്കി​യ ക​രാ​റു​കാ​ര​ൻ നി​ർ​മി​ച്ച ഭാ​ഗ​മാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​തെ​ന്ന് മ​തി​ലി​ന്‍റെ നി​ർ​മാ​ണ ഏ​ജ​ൻ​സി​യാ​യ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

  എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ നി​ർ​മാ​ണം പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. 50 കോ​ടി​യി​ല​ധി​കം മു​ട​ക്കി​യാ​ണ് മ​തി​ൽ നി​ർ​മി​ക്കു​ന്ന​തെ​ന്ന കാ​ര്യം മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​രെ ഓ​ർ​മി​പ്പി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ പി​ഴ​വ് ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ 10 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആ​ന​മ​തി​ലി​ന്‍റെ ര​ണ്ടു തൂ​ണു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്.

Tags : collapse of compound nattuvishesham district news deepika news Incident involving

Recent News

Corehub Up