Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incident Involving

Wayanad

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു

പു​ല്‍​പ്പ​ള്ളി: മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ എം.​ജി. ലൈ​ജു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ചേ​കാ​ടി തോ​ണി​ക്ക​ട​വ് ശേ​ഖ​ര​ന്‍ (62), ത​മി​ഴ്‌​നാ​ട് നാ​ഗ​പ​ട്ട​ണം പ​നീ​ര്‍​ശെ​ല്‍​വം കാ​ത്താ​ന്‍ (50) എ​ന്നി​വ​രെ ബ​ത്തേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.
ലൈ​ജു​വി​ന്‍റെ സു​ഹൃ​ത്താ​യ കൊ​ല്ലം സ്വ​ദേ​ശി ഷ​ഫീ​ഖി​നും (56) വെ​ട്ടേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ലൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. ലൈ​ജു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു പു​ല്‍​പ്പ​ള്ളി ടൗ​ണി​നോ​ട് ചേ​ര്‍​ന്ന ആ​ന​പ്പാ​റ​യി​ല്‍ പ്ര​തി​ക​ള്‍ ര​ണ്ടു​പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

District News

മാ​ന​ന്ത​വാ​ടി​യി​ൽ 16 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ

മാ​ന​ന്ത​വാ​ടി: 16 വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ.

പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും മാ​ന​ന്ത​വാ​ടി പോ​ലീ​സും ചേ​ർ​ന്ന് കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ അ​മ്മ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജൂ​ലൈ 12ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ മാ​ന​ന്ത​വാ​ടി പോ​ലീ​സ് ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ അ​ന്ന് അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു കു​റ്റ​കൃ​ത്യ​ങ്ങ​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. സം​ഭ​വ​ദി​വ​സം രാ​ത്രി ഒ​ന്പ​തി​ന് പെ​ണ്‍​കു​ട്ടി ത​ന്‍റെ സു​ഹൃ​ത്താ​യ ജ​നി​ലി​യ​യ്ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളു​ടെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടും കൂ​ടി​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നോ ഉ​ള്ള തെ​ളി​വു​ക​ൾ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളി​ൽ നി​ന്നോ മ​റ്റോ ല​ഭി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ പെ​ണ്‍​കു​ട്ടി​ക്ക് നേ​രേ ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ആ​യ അ​തി​ക്ര​മ​ങ്ങ​ളോ നി​ർ​ബ​ന്ധി​ച്ച് മ​ദ്യ​പി​പ്പി​ക്ക​ലോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. 13ന് ​വാ​ഹ​നാ​പ​ക​ടം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞി​ട്ടും വീ​ട്ടു​കാ​ർ ആ​ദ്യം പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ല​ഹ​രി മാ​ഫി​യ ബ​ന്ധം ആ​രോ​പി​ച്ച് വാ​ർ​ത്ത​ക​ൾ വ​ന്നോ​ടെ പെ​ണ്‍​കു​ട്ടി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​കു​മോ എ​ന്ന ഭ​യ​ത്താ​ലാ​ണ് പി​താ​വ് പി​ന്നീ​ട് വ്യാ​ജ പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പ​മ്പ​യി​ല്‍ മ​ദ്യം ക​ണ്ടെ​ത്തി​യ സം​ഭ​വം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണമെന്ന്​ ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ മു​​​​റി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം. ആ​​​​കെ മു​​​​റി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം, മു​​​​റി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍, ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ശ​​​​ദ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി.​​​​ രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.

ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച 2025ലെ ​​​​ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ എ​​​​ങ്ങ​​​​നെ ന​​​​ട​​​​പ്പാ​​​​ക്കി​​​​യെ​​​​ന്ന വി​​​​വ​​​​ര​​​​വും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്ത​​​​ണം. പ​​​​മ്പ​​​​യി​​​​ല്‍ മ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത​​​​ട​​​​ക്കം ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഗു​​​​രു​​​​ത​​​​ര നി​​​​യ​​​​മ​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മ​​​​ഗ്രാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പ​​​​മ്പ​​​​യി​​​​ലെ മ​​​​രാ​​​​മ​​​​ത്ത് കോം​​​​പ്ല​​​​ക്‌​​​​സി​​​​ല്‍ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​ലെ ആം​​​​ബു​​​​ല​​​​ന്‍​സ് ഡ്രൈ​​​​വ​​​​ര്‍ സ​​​​ജീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ മു​​​​റി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ 4.5 ലി​​​​റ്റ​​​​ര്‍ വി​​​​ദേ​​​​ശ​​​​മ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. മി​​​​ഥു​​​​ന​​​​മാ​​​​സ പൂ​​​​ജ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​ത്യേ​​​​ക ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലാ​​​​ണു മ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​മ​​​​ട​​​​ക്കം പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഇ​​​​യാ​​​​ള്‍ കൈ​​​​വ​​​​ശം വ​​​​ച്ചി​​​​രു​​​​ന്ന 25 മു​​​​റി​​​​ക​​​​ള്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ വാ​​​​ട​​​​ക​​​​യ്ക്കു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ളും രേ​​​​ഖ​​​​ക​​​​ളും ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ ചീ​​​​ഫ് വി​​​​ജി​​​​ല​​​​ന്‍​സ് ആ​​​​ന്‍​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍​ക്കു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ഒ​​​​രാ​​​​ള്‍ ദീ​​​​ര്‍​ഘ​​​​കാ​​​​ലം ഒ​​​​രി​​​​ട​​​​ത്തു തു​​​​ട​​​​ര്‍​ന്നാ​​​​ല്‍ അ​​​​ഴി​​​​മ​​​​തി​​​​ക്കും അ​​​​ധി​​​​കാ​​​​ര ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി 15 വ​​​​ര്‍​ഷ​​​​മാ​​​​യി സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി ആം​​​​ബു​​​​ല​​​​ന്‍​സ് ഡ്രൈ​​​​വ​​​​ര്‍ ജോ​​​​ലി ചെ​​​​യ്ത​​​​തും അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മു​​​​റി​​​​ക​​​​ള്‍ വാ​​​​ട​​​​ക​​​​യ്ക്കു ന​​​​ല്‍​കി​​​​യ​​​​തും ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ബോ​​​​ര്‍​ഡി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ലം​​​​ഘി​​​​ച്ചു ഭ​​​​ക്ത​​​​രെ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്കും പ​​​​മ്പ​​​​യി​​​​ലേ​​​​ക്കും ട്രാ​​​​ക്ട​​​​റു​​​​ക​​​​ളി​​​​ല്‍ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ര്‍​ത്തി​​​​ച്ചാ​​​​ല്‍ അ​​​​വ​​​​യു​​​​ടെ പെ​​​​ര്‍​മി​​​​റ്റ് റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും ബ്ലാ​​​​ക്ക് ലി​​​​സ്റ്റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍​ക്കു ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഹ​​​​ര്‍​ജി വീ​​​​ണ്ടും 17ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Latest News

Corehub Up