x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പ​യി​ല്‍ മ​ദ്യം ക​ണ്ടെ​ത്തി​യ സം​ഭ​വം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണമെന്ന്​ ഹൈ​ക്കോ​ട​തി


Published: July 5, 2026 06:22 AM IST | Updated: July 5, 2026 06:22 AM IST

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ​​​​ന്നി​​​​ധാ​​​​ന​​​​ത്തെ മു​​​​റി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം. ആ​​​​കെ മു​​​​റി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം, മു​​​​റി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ലെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍, ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍, സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ശ​​​​ദ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ വി.​​​​ രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.

ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച 2025ലെ ​​​​ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ എ​​​​ങ്ങ​​​​നെ ന​​​​ട​​​​പ്പാ​​​​ക്കി​​​​യെ​​​​ന്ന വി​​​​വ​​​​ര​​​​വും റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്ത​​​​ണം. പ​​​​മ്പ​​​​യി​​​​ല്‍ മ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത​​​​ട​​​​ക്കം ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഗു​​​​രു​​​​ത​​​​ര നി​​​​യ​​​​മ​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മ​​​​ഗ്രാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പ​​​​മ്പ​​​​യി​​​​ലെ മ​​​​രാ​​​​മ​​​​ത്ത് കോം​​​​പ്ല​​​​ക്‌​​​​സി​​​​ല്‍ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​ലെ ആം​​​​ബു​​​​ല​​​​ന്‍​സ് ഡ്രൈ​​​​വ​​​​ര്‍ സ​​​​ജീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ മു​​​​റി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ 4.5 ലി​​​​റ്റ​​​​ര്‍ വി​​​​ദേ​​​​ശ​​​​മ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. മി​​​​ഥു​​​​ന​​​​മാ​​​​സ പൂ​​​​ജ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​ത്യേ​​​​ക ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലാ​​​​ണു മ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​മ​​​​ട​​​​ക്കം പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ഇ​​​​യാ​​​​ള്‍ കൈ​​​​വ​​​​ശം വ​​​​ച്ചി​​​​രു​​​​ന്ന 25 മു​​​​റി​​​​ക​​​​ള്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ വാ​​​​ട​​​​ക​​​​യ്ക്കു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ളും രേ​​​​ഖ​​​​ക​​​​ളും ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ ചീ​​​​ഫ് വി​​​​ജി​​​​ല​​​​ന്‍​സ് ആ​​​​ന്‍​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍​ക്കു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ഒ​​​​രാ​​​​ള്‍ ദീ​​​​ര്‍​ഘ​​​​കാ​​​​ലം ഒ​​​​രി​​​​ട​​​​ത്തു തു​​​​ട​​​​ര്‍​ന്നാ​​​​ല്‍ അ​​​​ഴി​​​​മ​​​​തി​​​​ക്കും അ​​​​ധി​​​​കാ​​​​ര ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി 15 വ​​​​ര്‍​ഷ​​​​മാ​​​​യി സ​​​​ന്നി​​​​ധാ​​​​ന​​​​ത്ത് തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി ആം​​​​ബു​​​​ല​​​​ന്‍​സ് ഡ്രൈ​​​​വ​​​​ര്‍ ജോ​​​​ലി ചെ​​​​യ്ത​​​​തും അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മു​​​​റി​​​​ക​​​​ള്‍ വാ​​​​ട​​​​ക​​​​യ്ക്കു ന​​​​ല്‍​കി​​​​യ​​​​തും ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ബോ​​​​ര്‍​ഡി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ലം​​​​ഘി​​​​ച്ചു ഭ​​​​ക്ത​​​​രെ സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്കും പ​​​​മ്പ​​​​യി​​​​ലേ​​​​ക്കും ട്രാ​​​​ക്ട​​​​റു​​​​ക​​​​ളി​​​​ല്‍ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ര്‍​ത്തി​​​​ച്ചാ​​​​ല്‍ അ​​​​വ​​​​യു​​​​ടെ പെ​​​​ര്‍​മി​​​​റ്റ് റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും ബ്ലാ​​​​ക്ക് ലി​​​​സ്റ്റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍​ക്കു ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഹ​​​​ര്‍​ജി വീ​​​​ണ്ടും 17ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Tags : Incident involving liquor found Pamba

Recent News

Corehub Up