x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനലെരിയുന്നു ; സ​ർ​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ കോൺഗ്രസ് നേ​തൃ​ത്വത്തിന് എതിർപ്പ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 5, 2026 06:31 AM IST | Updated: July 5, 2026 06:31 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ​​പോ​​​ലും കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളി​​​ല്ലാ​​​തെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​വ​​​യ്ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ എ​​​തി​​​ർ​​​പ്പു ശ​​​ക്ത​​​മാ​​​കു​​​ന്നു. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി ഒ​​​ന്ന​​​ര മാ​​​സ​​​ത്തോ​​​ട് അ​​​ടു​​​ക്കു​​​ന്പോ​​​ൾ​​ത​​​ന്നെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​വ​​​യ്ക്കു​​​ന്ന അ​​​ര ഡ​​​സ​​​നി​​​ലേ​​​റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​ക​​​ളി​​​ല്ലാ​​​തെ കൈ​​​ക്കൊ​​​ണ്ട ന​​​ട​​​പ​​​ടി​​​യി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ക​​​ടു​​​ത്ത എ​​​തി​​​ർ​​​പ്പി​​​ലാ​​​ണ്.

പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളി​​​ല്ലാ​​​തെ വി​​​വാ​​​ദ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ണ്ട സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കെ​​​പി​​​സി​​​സി യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ൾ ക​​​ത്തും ന​​​ൽ​​​കി.

എ​​​ന്നാ​​​ൽ, കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്തു​​ത​​​ന്നെ ആ​​​ളി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​രു​​​മാ​​​യാ​​​ണു ച​​​ർ​​​ച്ച ന​​​ട​​​ത്തേ​​​ണ്ട​​​തെ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ്സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ണ്ണി ജോ​​​സ​​​ഫ് സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​മാ​​​ണ്.

പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ഉ​​​ട​​​ൻ നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഏ​​​റെ നാ​​​ളാ​​​യി​​​ ഉ​​​യ​​​ർ​​​ന്നി​​​ട്ടും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. വി​​​ദേ​​​ശ​​​ത്തു​​​ള്ള രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി 10നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​കും ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നാ​​​ണു വി​​​വ​​​രം.

വി​​​ഴി​​​ഞ്ഞം രാ​​​ജ്യാ​​​ന്ത​​​ര തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ അ​​​ദാ​​​നി പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഓ​​​ഹ​​​രി​​​യി​​​ൽ 49 ശ​​​ത​​​മാ​​​നം വി​​​ദേ​​​ശ ക​​​പ്പ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ എം​​​എ​​​സ്‌​​​സി​​​ക്കു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യാ​​​തെ കൈ​​​മാ​​​റി​​​യെ​​​ന്ന വി​​​വാ​​​ദം സ​​​ർ​​​ക്കാ​​​രി​​​ന് ഏ​​​റെ ക്ഷീ​​​ണ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​ണു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.
വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​നു നി​​​കു​​​തി നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ള വി​​​വാ​​​ദ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​ട്ടി​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്.
കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​രാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യി ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും നേ​​​താ​​​ക്ക​​​ൾ​​​ക്ക് എ​​​തി​​​ർ​​​പ്പു​​​ണ്ട്.
സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​നം, സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​യ​​​മ​​​നം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി​​​യു​​​മാ​​​യും മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യും ആ​​​ലോ​​​ചി​​​ക്കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നാ​​ണു പ്ര​​​ധാ​​​ന പ​​​രാ​​​തി.

Tags : Congress Leadership Opposes

Recent News

Corehub Up