ഒ.ജെ. ജനീഷ്
തൃശൂർ: ആസൂത്രണബോർഡിലെ പിഎസ്സി നിയമനക്രമക്കേടിൽ ഡിജിപിതലത്തിലുള്ള അന്വേഷണം വേണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്.
ഇക്കാര്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മന്ത്രിസഭ ഉചിതമായ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്കി.
നിലവിലെ ആഭ്യന്തര അന്വേഷണത്തിനു സംശയനിഴലിലുള്ള പരീക്ഷാകണ്ട്രോളറെത്തന്നെ ചുമതലപ്പെടുത്തിയത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിനു തുല്യമാണെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
Tags : PSC irregularities DGP ojJanish