x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരരെ മഹാന്മാരാക്കി പുസ്തകം: ഒമർ അബ്ദുള്ള വിവാദത്തില്‍

വെബ് ഡെസ്ക്
Published: July 5, 2026 07:25 AM IST | Updated: July 5, 2026 07:25 AM IST

ഒ​​​മ​​​ര്‍ അ​​​ബ്ദു​​​ള്ള

ശ്രീ​​​ന​​​ഗ​​​ര്‍: വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ളെ​​​യും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​രെ​​​യും മ​​​ഹാ​​​ന്മാ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച പു​​​സ്ത​​​കം സ​​​ര്‍ക്കാ​​​ര്‍-​​​സ്‌​​​കൂ​​​ള്‍ ലൈ​​​ബ്ര​​​റി​​​ക​​​ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്ത ജ​​​മ്മു​​​ കാ​​​ഷ്മീ​​​രി​​​ലെ ഒ​​​മ​​​ര്‍ അ​​​ബ്ദു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ വി​​​വാ​​​ദ​​​ത്തി​​​ല്‍. ദേ​​​ശ​​​സ്‌​​​നേ​​​ഹം പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം രാ​​​ജ്യ​​​ത്തെ വി​​​ഭ​​​ജി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കാ​​​ന്‍ ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ​​മാ​​യ ബി​​ജെ​​പി ഉ​​ൾ​​പ്പെ​​ടെ ആ​​രോ​​പി​​ക്കു​​ന്നു.

വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ളാ​​​യ മ​​​ഖ്ബൂ​​​ല്‍ ഭ​​​ട്ട്, സ​​​യ്യി​​​ദ് അ​​​ലി ഷാ ​​​ഗി​​​ലാ​​​നി, മ​​​സ്ര​​​ത് അ​​​ലം, ഹു​​​റി​​​യ​​​ത്ത് നേ​​​താ​​​വ് മി​​​ര്‍വാ​​​യി​​സ് ഉ​​​മ​​​ര്‍ ഫാ​​​റൂ​​​ഖ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളാ​​​യി പു​​​സ്ത​​​ക​​​ത്തി​​​ല്‍ ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

യു​​​വാ​​​ക്ക​​​ളു​​​ടെ മ​​​ന​​​സി​​​നെ മ​​​ലി​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന അ​​​ക്കാ​​​ദ​​​മി​​​ക് ജി​​​ഹാ​​​ദ് എ​​​ന്നാ​​​ണ് ബി​​​ജെ​​​പി നേ​​​താ​​​വും നി​​​യ​​​മ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യ സു​​​നി​​​ല്‍ ശ​​​ര്‍മ സം​​​ഭ​​​വ​​​ത്തെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​യെ പു​​​റ​​​ത്താ​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാറാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം പു​​​സ്ത​​​ക​​​ത്തി​​​നു പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ച മു​​​ഴു​​​വ​​​ന്‍ ആ​​​ളു​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചു.

പു​​​സ്ത​​​കം ക​​​ണ്ടി​​​ട്ടേ​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​വാ​​​ദ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒമർ അബ്ദദുള്ളയുടെ പ്ര​​​തി​​​ക​​​ര​​​ണം.

Tags : terrorists Omar Abdullah controversy

Recent News

Corehub Up