x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്ത്യ​ൻ സ്ത്രീ​ക​ൾ​ക്ക് താ​മ​സി​ക്കു​ന്നി​ട​ത്ത് വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കാ​നു​ള്ള വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്ത​ണം: ഹൈ​ക്കോ​ട​തി


Published: July 5, 2026 06:29 AM IST | Updated: July 5, 2026 06:29 AM IST

കൊ​​​​ച്ചി: ക്രൈ​​​​സ്ത​​​​വ സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​രി​​​​യാ​​​​യ സ്ത്രീ​​​​ക്ക് അ​​​​വ​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​യി​​​​ട​​​​ത്തെ കോ​​​​ട​​​​തി​​​​യി​​​​ൽ വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഹ​​​​ർ​​​​ജി ന​​​​ൽ​​​​കാ​​​​നാ​​​​കും വി​​​​ധം 1869 ലെ ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സ്ഥ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന കാ​​​​ര്യം കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ഹി​​​​ന്ദു വി​​​​വാ​​​​ഹ നി​​​​യ​​​​മ​​​​ത്തി​​​​ലും സ്പെ​​​​ഷ​​​​ൽ മാ​​​​ര്യേ​​​​ജ് ആ​​​​ക്ടി​​​​ലും ഈ ​​​​വ്യ​​​​വ​​​​സ്ഥ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കേ ക്രി​​​​സ്ത്യ​​​​ൻ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു മാ​​​​ത്രം ബാ​​​​ധ​​​​ക​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ൻ വി​​​​വാ​​​​ഹ നി​​​​യ​​​​മ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത​​​​ത് ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ൻ തോ​​​​മ​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ആ​​​​ധു​​​​നി​​​​ക കാ​​​​ല​​​​ഘ​​​​ട്ടം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു​​​​ള്ള പ്രാ​​​​യോ​​​​ഗി​​​​ക സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 2003ലാ​​​​ണ് ഹി​​​​ന്ദു വി​​​​വാ​​​​ഹ നി​​​​യ​​​​മ​​​​ത്തി​​​​ലും സ്പെ​​​​ഷ​​​​ൽ മാ​​​​ര്യേ​​​​ജ് ആ​​​​ക്ടി​​​​ലും ഈ ​​​​വ്യ​​​​വ​​​​സ്ഥ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. സ്ത്രീ​​​​ക​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ഈ ​​​​വ​​​​കു​​​​പ്പ് ഇ​​​​ന്ത്യ​​​​ൻ വി​​​​വാ​​​​ഹ നി​​​​യ​​​​മ​​​​ത്തി​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ന്ദ്ര നി​​​​യ​​​​മ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ 32കാ​​​​രി ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ൻ വി​​​​വാ​​​​ഹ മോ​​​​ച​​​​ന നി​​​​യ​​​​മ​​​പ്ര​​​​കാ​​​​രം വി​​​​വാ​​​​ഹം ന​​​​ട​​​​ന്ന സ്ഥ​​​​ല​​​​ത്തും ഭാ​​​​ര്യാ​​​​ഭ​​​​ർ​​​​ത്താ​​​​ക്കാ​​​​ൻ​​​​മാ​​​​ർ ഒ​​​​രു​​​​മി​​​​ച്ചു താ​​​​മ​​​​സി​​​​ച്ച സ്ഥ​​​​ല​​​​ത്തും അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ഒ​​​​രു​​​​മി​​​​ച്ചു താ​​​​മ​​​​സി​​​​ച്ച സ്ഥ​​​​ല​​​​ത്തു​​​​മാ​​​​ണ് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഹ​​​​ർ​​​​ജി ന​​​​ൽ​​​​കാ​​​​നാ​​​​കു​​​​ക.

ഭാ​​​​ര്യ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തു വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഹ​​​​ർ​​​​ജി ന​​​​ൽ​​​​കാ​​​​നാ​​​​കി​​​​ല്ല. വി​​​​വാ​​​​ഹം ന​​​​ട​​​​ന്ന കാ​​​​സ​​​​ർ​​​​ഗോ​​​​ഡാ​​​​ണ് ഇ​​​​രു​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ചു താ​​​​മ​​​​സി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും ഇ​​​​പ്പോ​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്നത് വയനാ ട്ടിലായതിനാൽ ക​​​​ല്പ​​​​റ്റ കു​​​​ടും​​​​ബ കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണു ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി വി​​​​വാ​​​​ഹ​​​മോ​​​​ച​​​​ന ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​ത് അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മ​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ഹ​​​​ർ​​​​ജി മ​​​​ട​​​​ക്കി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ൽ ഇ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ കോ​​​​ട​​​​തി ഹ​​​​ർ​​​​ജി ത​​​​ള്ളി.

Tags : Christian women divorce petitions reside

Recent News

Corehub Up