x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​ൻ ഓ​യി​ൽ ടെ​ർ​മി​ന​ൽ യു​ക്രെ​യ്ൻ ത​ക​ർ​ത്തു; നേ​വ​ൽ ബേ​സി​ലും ആ​ക്ര​മ​ണം

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 5, 2026 09:12 AM IST | Updated: July 5, 2026 09:18 AM IST

യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ക​ത്തി​യ​മ​രു​ന്ന റ​ഷ്യ​ൻ ഓ​യി​ൽ ടെ​ർ​മി​ന​ൽ

മോ​സ്കോ: റ​ഷ്യ​യി​ലെ പ്ര​ധാ​ന ഓ​യി​ൽ ടെ​ർ​മി​ന​ലി​ന് നേ​രേ യു​ക്രെ​യ്ൻ
ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ‌​ട്ട്. സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലെ കൂ​റ്റ​ൻ ഓ​യി​ൽ ടെ​ർ​മി​ന​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

റ​ഷ്യ​യു​ടെ പ്ര​ധാ​ന​വ​രു​മാ​ന സ്രോ​ത​സി​നെ​യാ​ണ് ത​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്നും അ​വ​രു​ടെ നേ​വ​ൽ ബേ​സി​ന് നേ​രേ​യും ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ സെ​ല​ൻ​സ്കി അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​തി​വ​ർ​ഷം 12.5 മി​ല്യ​ൺ ട​ൺ പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന റ​ഷ്യ​യു​ടെ അ​തി​പ്ര​ധാ​ന​മാ​യ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​മാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് യു​ക്രെ​യ്ൻ സൈ​ന്യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം.

അ​തേ​സ​മ​യം ഓ​യി​ൽ ടെ​ർ​മി​ന​ലി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്നും ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും റ​ഷ്യ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം 72 ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ടെ​ന്നും സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ് ഗ​വ​ർ​ണ​ർ അ​ല​ക്സാ​ണ്ട​ർ ബെ​ഗ്ലോ​വ് പ​റ​ഞ്ഞു.

Tags : oil terminal St. Petersburg Ukraine

Recent News

Corehub Up