x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​ത്താ​വി​നെ ജീ​വ​നോ​ടെ ക​നാ​ലി​ലെ​റി​ഞ്ഞ് കൊ​ന്നു; ഭാ​ര്യ​യും കാ​മു​ക​ന്‍റെ കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 5, 2026 09:44 AM IST | Updated: July 5, 2026 10:01 AM IST

പ്രതീകാത്മക ചിത്രം

 ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​നെ ജീ​വ​നോ​ടെ ക​നാ​ലി​ലെ​റി​ഞ്ഞ് കൊ​ന്ന കേ​സി​ൽ ഭാ​ര്യ​യേ​യും കാ​മു​ക​ന്‍റെ കൂ​ട്ടാ​ളി​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹ​രി​യാ​ന​യി​ലെ രേ​വാ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മോ​നു (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ മോ​നു​വി​ന്‍റെ ഭാ​ര്യ ത​ന്നു ഇ​വ​രു​ടെ കാ​മു​ക​ന്‍റെ കൂ​ട്ടാ​ളി​യാ​യ ഹ​രി​ഓം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ധാ​ന പ്ര​തി​യാ​യ കാ​മു​ക​ൻ സോ​നു​വും മ​റ്റൊ​രു കൂ​ട്ടാ​ളി അ​മ​നും നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് അ​സ​ൽ​വാ​സി​ന് സ​മീ​പ​മു​ള്ള ക​നാ​ലി​ൽ നി​ന്ന് മോ​നു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് സ​മീ​പ​ത്തു​നി​ന്നാ​യി ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ക​ണ്ടെ​ടു​ത്തി​രു​ന്നു.

പ്ര​തി​ക​ൾ യു​വാ​വി​നെ ശ്വാ​സം മു​ട്ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം ജീ​വ​നോ​ടെ ക​നാ​ലി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നും അ​പ​ക​ട മ​ര​ണ​മോ ആ​ത്മ​ഹ​ത്യ​യോ ആ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നു​മാ​ണ് യു​വാ​വി​ന്‍റെ സ്കൂ​ട്ട​ർ ക​നാ​ലി​ന് സ​മീ​പം പ്ര​തി​ക​ൾ പാ​ർ​ക്ക് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 11ന് ​പോ​ലീ​സ് മോ​നു​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ഫോ​ണി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും ഡി​ലീ​റ്റ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ കു​ടും​ബം സൈ​ബ​ർ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഡി​ലീ​റ്റ് ചെ​യ്ത ഡാ​റ്റ വീ​ണ്ടെ​ടു​ത്തു.

മോ​നു​വി​നെ കാ​ണാ​താ​യ ദി​വ​സം ത​ന്നു​വും മോ​നു​വും ത​മ്മി​ൽ സം​സാ​രി​ച്ചി​രു​ന്നു. ത​ന്നു കാ​മു​ക​നാ​യ സോ​നു​വു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന​താ​യും ഫോ​ൺ രേ​ഖ​ക​ളി​ൽ നി​ന്ന് കു​ടും​ബം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ത​ന്നു​വി​നെ​യും കൂ​ട്ടാ​ളി​യെ​യും ചോ​ദ്യം ചെ​യ്ത​തോ​ടെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ക​യു​മാ​യി​രു​ന്നു.

Tags : arrest murder case Haryana

Recent News

Corehub Up