x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​സീ​ല്‍ x നോ​ര്‍​വെ


Published: July 5, 2026 06:41 AM IST | Updated: July 5, 2026 06:41 AM IST

ന്യൂ​ജ​ഴ്‌​സി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ സൂ​പ്പ​ര്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ ബ്ര​സീ​ല്‍ x നോ​ര്‍​വെ കി​ക്കോ​ഫി​ലേ​ക്ക് ഇ​നി​യു​ള്ള​ത് മ​ണി​ക്കൂ​റു​ക​ളു​ടെ അ​ക​ലം. ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ള്‍ പു​ല​ര്‍​ച്ചെ 1.30ന് ​ഈ​സ്റ്റ് റൂ​ഥ​ര്‍​ഫോ​ഡി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ര​സീ​ല്‍ x നോ​ര്‍​വെ കി​ക്കോ​ഫ്.

എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന നോ​ര്‍​വെ, കാ​ര്‍​ലോ ആ​ഞ്ചെ​ലോ​ട്ടി​യു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ എ​ത്തു​ന്ന ബ്ര​സീ​ലി​നെ വീ​ഴ്ത്തു​മോ എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്. പ​രി​ക്കി​ല്‍​നി​ന്നു മു​ക്ത​നാ​യ ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ പൂ​ര്‍​ണ​മാ​യി മ​ത്സ​ര​വേ​ദി​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ സ്‌​കോ​ട്‌‌​ല​ന്‍​ഡി​ന് എ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന 15 മി​നി​റ്റ് മാ​ത്ര​മാ​ണ് നെ​യ്മ​ര്‍ ക​ളി​ച്ച​ത്.

അ​തേ​സ​മ​യം, 10-ാം ന​മ്പ​റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍​വ​ഹി​ക്കു​ന്ന വി​നി​സ്യൂ​സ് ജൂ​ണി​യ​റി​ല്‍ ബ്ര​സീ​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്കു​ന്നു. ഇ​തി​നോ​ട​കം നാ​ല് ഗോ​ളും ഒ​രു അ​സി​സ്റ്റും വി​നി​സ്യൂ​സ് ജൂ​ണി​യ​ര്‍ ഈ ​ലോ​ക​ക​പ്പി​ല്‍ സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചു.
തി​ങ്ക​ള്‍ പു​ല​ര്‍​ച്ചെ 5.30നു ​ന​ട​ക്കു​ന്ന മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ല്‍ സ​ഹ​ആ​തി​ഥേ​യ​രാ​യ മെ​ക്‌​സി​ക്കോ​യും ഇം​ഗ്ല​ണ്ടും കൊ​മ്പു​കോ​ര്‍​ക്കും. മെ​ക്‌​സി​ക്കോ സി​റ്റി​യി​ലാ​ണ് ഈ ​മ​ത്സ​രം.

Tags :

Recent News

Corehub Up