x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ഗോ​ള്‍ നേ​ടി​യ​തും വി​ജ​യ​ഗോ​ളി​നു വ​ഴി​വ​ച്ച ഫ്രീ ​കി​ക്ക് എ​ടു​ത്ത​തും മെ​സി

യു​എ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (ഗോ​ളി ര​വി)
Published: July 5, 2026 02:36 AM IST | Updated: July 5, 2026 02:36 AM IST

ലയണൽ മെസി

ല​യ​ണ​ല്‍ മെ​സി​യെ​പ്പോ​ലൊ​രു താ​രം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ അ​ര്‍​ജ​ന്‍റീ​ന 2026 ഫി​ഫ ലോ​ക​ക​പ്പ് റൗ​ണ്ട് ഓ​ഫ് 32 ക​ട​ക്കു​മാ​യി​രു​ന്നോ..? ഇ​ല്ലെ​ന്നു​ത്ത​രം. കാ​ര​ണം, ര​ണ്ട് ഫ്രീ​കി​ക്ക് അ​ട​ക്കം മെ​സി​യു​ടെ ക്വാ​ളി​റ്റി ഗോ​ള്‍​ശ്ര​മ​ങ്ങ​ള്‍ നി​ര്‍​ജീ​വ​മാ​ക്കി​യ, വൊ​സീ​ഞ്ഞ എ​ന്ന ഗോ​ള്‍ കീ​പ്പ​റി​ന്‍റെ ബ്രി​ല്യ​ന്‍​സി​നു മു​ന്നി​ല്‍ അ​ര്‍​ജ​ന്‍റീ​ന നി​ശ്ച​ല​മാ​കു​മാ​യി​രു​ന്നു.

മ​യാ​മി ഗാ​ര്‍​ഡ​നി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​മി​ടി​പ്പ് ദ്രു​ത​ഗ​തി​യി​ലാ​ക്കി​യ 120 മി​നി​റ്റും ഇ​ഞ്ചു​റി ടൈ​മു​ക​ളും. ഫി​ഫ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍ ക​ട​ക്കു​ന്ന ഏ​റ്റ​വും കു​ഞ്ഞ​ന്മാ​രെ​ന്ന വി​ശേ​ഷ​ണ​വു​മാ​യെ​ത്തി​യ കേ​പ് വെ​ര്‍​ദെ​യ്ക്കു മു​ന്നി​ല്‍ അ​ര്‍​ജ​ന്‍റീ​ന വി​റ​ച്ചു. എ​ങ്കി​ലും വീ​ണി​ല്ല. 3-2ന്‍റെ ​ജ​യ​ത്തോ​ടെ അ​ര്‍​ജ​ന്‍റീ​ന പ്രീ​ക്വാ​ര്‍​ട്ട​റി​ലേ​ക്കു മു​ന്നേ​റി.

അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​രു​ടെ ഇ​ട​നെ​ഞ്ചി​ലേ​ക്കു​ള്ള ര​ണ്ട് കേ​പ് വെ​ര്‍​ദെ ഗോ​ളു​ക​ളാ​യി​രു​ന്നു ഹൈ​ലൈ​റ്റ്. ര​ണ്ട് അ​ര്‍​ജ​ന്‍റൈ​ന്‍ ഡി​ഫെ​ന്‍​ഡ​ര്‍​മാ​രു​ടെ കാ​ലു​ക​ള്‍​ക്ക് ഇ​ട​യി​ലൂ​ടെ​യും എ​മി​ലി​യൊ മാ​ര്‍​ട്ടി​നെ​സ് എ​ന്ന ഗോ​ള്‍ കീ​പ്പ​റി​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ​യു​മു​ള്ള അ​ത്യു​ജ്വ​ല ഷോ​ട്ടി​ലാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​യു​ടെ ആ​ദ്യ​ഗോ​ള്‍. ര​ണ്ടാം ഗോ​ളാ​ക​ട്ടെ, നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രു​ടെ അ​സ്തി​ത്വ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള അ​ത്യു​ജ്വ​ല സെ​മി ലോം​ഗ് റേ​ഞ്ച് ബു​ള്ള​റ്റ് ഷോ​ട്ടി​ലൂ​ടെ നേ​ടി​യ​തും. ര​ണ്ട് ലോ​കോ​ത്ത​ര ഗോ​ളു​ക​ള്‍. 2026 ലോ​ക​ക​പ്പി​ല്‍ ച​ല​നം സൃ​ഷ്ടി​ച്ച കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ പ​രി​ച​യ​സ​മ്പ​ത്തി​നു മു​ന്നി​ലാ​ണ് മു​ട്ടു​മ​ട​ക്കി​യ​ത്. അ​താ​ക​ട്ടെ ലോ​ക​ക​പ്പ് ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പോ​രാ​ട്ട​ത്തി​നു​ശേ​ഷ​വും.

അ​ത്യു​ജ്വ​ല ഫി​നി​ഷിം​ഗി​ലൂ​ടെ അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി ആ​ദ്യ​ഗോ​ള്‍ നേ​ടി​യ, വി​ജ​യ​ഗോ​ളി​ലേ​ക്കു​ള്ള കോ​ര്‍​ണ​ര്‍​കി​ക്ക് അ​ള​ന്നു​തൂ​ക്കി ബോ​ക്‌​സി​നു​ള്ളി​ലേ​ക്ക് വ​ള​ച്ചി​റ​ക്കി​യ മെ​സി ബ്രി​ല്യ​ന്‍​സാ​യി​രു​ന്നു കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍​ക്കു​ള്ള മ​ട​ക്ക ടി​ക്ക​റ്റ് ന​ല്‍​കി​യ​തെ​ന്നും പ​റ​യാം...

ഓ, ​മെ​സി... മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി​യു​ടെ ശി​ക്ഷ​ണ​ത്തി​നു കീ​ഴി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ 100-ാം മ​ത്സ​ര​മാ​യി​രു​ന്നു. 4-1-3-1 ശൈ​ലി​യി​ല്‍ ഇ​റ​ങ്ങി​യ കേ​പ് വെ​ര്‍​ദെ​യു​ടെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​ന്‍റെ ശ​രാ​ശ​രി പ്രാ​യം 31 വ​ര്‍​ഷ​വും 197 ദി​ന​വും. ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​ക്കാ​രു​ടെ കൂ​ട്ടം. മ​ക് അ​ല്ലി​സ്റ്റ​റും മോ​ളി​ന​യും ചേ​ര്‍​ന്നു ന​ട​ത്തി​യ ആ​ക്ര​മ​ണം കേ​പ് വെ​ര്‍​ദെ​യു​ടെ പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​തെ​റി​ച്ചു. എ​ന്നാ​ല്‍, ഏ​ഴാം മി​നി​റ്റി​ല്‍ കേ​പ് വെ​ര്‍​ദെ​യു​ടെ പ്ര​ത്യാ​ക്ര​മ​ണം. മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ള്‍ ചാ​ന്‍​സും അ​താ​യി​രു​ന്നു. കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണം അ​ര്‍​ജ​ന്‍റൈ​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ എ​മി മാ​ര്‍​ട്ടി​നെ​സി​ന്‍റെ ഗ്ലൗ​വി​ല്‍ വി​ശ്ര​മി​ച്ചു.


15-ാം മി​നി​റ്റി​ല്‍ ഡി​ പോ​ളി​ന്‍റെ പാ​സ് കേ​പ് വെ​ര്‍​ദെ ഗോ​ള്‍ മു​ഖ​ത്ത്. പ​ന്ത് ല​ഭി​ച്ച മെ​സി ര​ണ്ട് പ്ര​തി​രോ​ധ​ക്കാ​ര്‍​ക്കി​ട​യി​ലൂ​ടെ പ​ണി​പ്പെ​ട്ടു തൊ​ടു​ത്ത ഷോ​ട്ട് പു​റ​ത്തേ​ക്കു പാ​ഞ്ഞു. 18-ാം മി​നി​റ്റി​ല്‍ മെ​സി​യും കേ​പ് വെ​ര്‍​ദെ ഗോ​ള്‍​കീ​പ്പ​ര്‍ വൊ​സീ​ഞ്ഞ​യും നേ​ര്‍​ക്കു​നേ​ര്‍. മെ​സി​യു​ടെ ഷോ​ട്ട് വൊ​സീ​ഞ്ഞ ത​ട​ഞ്ഞു. മെ​സി​യും അ​ര്‍​ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​രും ത​ങ്ങ​ള്‍​ക്കു മു​ന്നി​ലെ വ​ന്‍​മ​തി​ലി​നെ ഞെ​ട്ട​ലോ​ടെ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം.

29-ാം മി​നി​റ്റി​ല്‍ വൊ​സീ​ഞ്ഞ​യെ മെ​സി കീ​ഴ​ട​ക്കി. ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സ് മൈ​താ​ന​മ​ധ്യ​ത്തി​ലെ വൃ​ത്ത​ത്തി​നു​ള്ളി​ല്‍​നി​ന്ന് പ​ന്ത് കേ​പ് വെ​ര്‍​ദെ ഗോ​ള്‍ പോ​സ്റ്റി​ലേ​ക്ക് ഉ​യ​ര്‍​ത്തി. മെ​സി​യെ തേ​ടി​യു​ള്ള ക്ലി​യ​ര്‍ ലോം​ഗ് ബോ​ള്‍. പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ മെ​സി, ര​ണ്ടു മൂ​ന്നു ചു​വ​ടു​ മു​ന്നോ​ട്ടു​വ​ച്ച​ശേ​ഷം വൊ​സീ​ഞ്ഞ​യെ കീ​ഴ​ട​ക്കി​യൊ​രു ഉ​ജ്വ​ല ഷോ​ട്ട് പാ​യി​ച്ചു. പ​ന്ത് വ​ല​യി​ല്‍, അ​ര്‍​ജ​ന്‍റീ​ന 1-0നു ​മു​ന്നി​ല്‍.

45-ാം മി​നി​റ്റി​ല്‍ മ​ക് അ​ല്ലി​സ്റ്റ​റി​ന്‍റെ ഗോ​ള്‍​ശ്ര​മം വൊ​സീ​ഞ്ഞ ത​ട്ടി​ത്തെ​റി​പ്പി​ച്ച​തോ​ടെ ആ​ദ്യ പ​കു​തി​ക്ക് അ​വ​സാ​നം.

കേ​പ് വെ​ര്‍​ദെ

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും അ​ര്‍​ജ​ന്‍റീ​ന ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. മോ​ളി​ന​യു​ടെ ഗോ​ള്‍​ശ്ര​മം കേ​പ് വെ​ര്‍​ദെ പ്ര​തി​രോ​ധം നി​ഷ്പ്ര​ഭ​മാ​ക്കി. എ​ന്നാ​ല്‍, 54-ാം മി​നി​റ്റി​ല്‍ കേ​പ് വെ​ര്‍​ദെ​ക്കാ​ര്‍ അ​ര്‍​ജ​ന്‍റൈ​ന്‍ ഗോ​ള്‍ കീ​പ്പ​റി​നെ പ​രീ​ക്ഷി​ച്ചു. ഗോ​ള്‍ മ​ട​ക്കാ​നു​ള്ള കേ​പ് വെ​ര്‍​ദെ​യു​ടെ ശ്ര​മം 59-ാം മി​നി​റ്റി​ല്‍ ഫ​ലം ക​ണ്ടു. മൊ​റീ​റ​യി​ല്‍​നി​ന്ന് റ​യാ​ന്‍ മെ​ന്‍​ഡെ​സി​ലേ​ക്ക്. മെ​ന്‍​ഡെ​സ് പ​ന്ത് ബോ​ക്‌​സി​നു​ള്ളി​ലാ​യി​രു​ന്ന ഡെ​റോ​യ് ഡു​വാ​ര്‍​ട്ടെ​യ്ക്കു മ​റി​ച്ചു. പ​ന്ത് ല​ഭി​ക്കു​മ്പോ​ള്‍ ആം​ഗി​ള്‍ അ​ദ്ദേ​ഹ​ത്തി​ന് എ​തി​രാ​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ട് അ​ര്‍​ജ​ന്‍റൈ​ന്‍ പ്ര​തി​രോ​ധ​ക്കാ​രു​ടെ കാ​ലു​ക​ള്‍​ക്ക് ഇ​ട​യി​ലൂ​ടെ ഡു​വാ​ര്‍​ട്ടെ ഗോ​ള്‍ നേ​ടി. അ​ര്‍​ജ​ന്‍റീ​ന 1-1 കേ​പ് വെ​ര്‍​ദെ.

 അ​ര്‍​ജ​ന്‍റീ​ന ലീ​ഡ്

സ​മ​നി​ല ഗോ​ള്‍ വീ​ണ​തി​നു പി​ന്നാ​ലെ ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സി​നെ പി​ന്‍​വ​ലി​ച്ച് ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സി​നെ​യും തി​യാ​ഗൊ അ​ല്‍​മാ​ഡ​യ്ക്കു പ​ക​രം നി​ക്കോ ഗോ​ണ്‍​സാ​ല​സി​നെ​യു​മെ​ല്ലാം ലി​യോ​ണ​ല്‍ സ്‌​ക​ലോ​നി ഇ​റ​ക്കി. എ​ന്നാ​ല്‍, നി​ശ്ചി​ത സ​മ​യ​ത്ത് പി​ന്നീ​ട് ഗോ​ള്‍ പി​റ​ന്നി​ല്ല. വൊ​സീ​ഞ്ഞ​യു​ടെ സേ​വു​ക​ള്‍ അ​ര്‍​ജ​ന്‍റൈ​ന്‍ പ്ര​തീ​ക്ഷ തെ​റ്റി​ച്ചു. അ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക്.

അ​ധി​ക സ​മ​യ​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സ് അ​ര്‍​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. ല​യ​ണ​ല്‍ മെ​സി​യു​ടെ കോ​ര്‍​ണ​ര്‍ കി​ക്കി​നു​ശേ​ഷം ല​ഭി​ച്ച പ​ന്ത് അ​ല​ക്‌​സി​സ് മ​ക് അ​ല്ലി​സ്റ്റ​ര്‍ ഫ്‌​ളി​ക് ചെ​യ്തു. പ​ന്ത് ല​ഭി​ച്ച​ത് ലി​സാ​ന്‍​ഡ്രൊ മാ​ര്‍​ട്ടി​നെ​സി​ന്. പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ശേ​ഷം മാ​ര്‍​ട്ടി​നെ​സി​ന്‍റെ ഷോ​ട്ട്. വൊ​സീ​ഞ്ഞ കാ​ഴ്ച​ക്കാ​ര​നാ​യി. 2-1ന് ​അ​ര്‍​ജ​ന്‍റീ​ന മു​ന്നി​ല്‍.

 വീ​ണ്ടും കേ​പ് വെ​ര്‍​ദെ

അ​ര്‍​ജ​ന്‍റൈ​ന്‍ ആ​ഹ്ലാ​ദ​ത്തി​ന് വെ​റും 11 മി​നി​റ്റി​ന്‍റെ ദൈ​ര്‍​ഘ്യം മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ബ്ലൂ ​ഷാ​ര്‍​ക്ക്‌​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കേ​പ് വെ​ര്‍​ദെ​യു​ടെ സി​ഡ്‌​നി ലോ​പ​സ് കാ​ബ്ര​ല്‍ 103-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റൈ​ന്‍ വ​ല കു​ലു​ക്കി. ലെ​ഫ്റ്റ് സൈ​ഡി​ലൂ​ടെ​യു​ള്ള കേ​പ് വെ​ര്‍​ദെ മു​ന്നേ​റ്റം കാ​ബ്ര​ല്‍ ഷോ​ട്ട് എ​ടു​ക്കു​ന്ന​തു​വ​രെ അ​പ​ക​ട​ക​ര​മാ​യി​രു​ന്നി​ല്ല. ബോ​സ്‌​കി​ന്‍റെ ഇ​ട​ത് കോ​ണി​ല്‍​നി​ന്ന് കാ​ബ്ര​ല്‍ തൊ​ടു​ത്ത ഷോ​ട്ട് ഗോ​ള്‍ പോ​സ്റ്റി​ന്‍റെ വ​ല​ത് മേ​ല്‍​ത്ത​ട്ടി​ല്‍ തു​ള​ഞ്ഞി​റ​ങ്ങി. അ​ര്‍​ജ​ന്‍റീ​ന 2-2 കേ​പ് വെ​ര്‍​ദെ.

 

അ​ര്‍​ജ​ന്‍റൈ​ന്‍
ജ​യം
മെ​സി ബ്രി​ല്യ​ന്‍​സി​ന്‍റെ മ​റ്റൊ​രു നി​മി​ഷം. 111-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു ല​ഭി​ച്ച കോ​ര്‍​ണ​ര്‍​കി​ക്ക് എ​ടു​ത്ത​ത് മെ​സി. മെ​സി​യു​ടെ ക്രോ​സ് വ​ള​ഞ്ഞ് കേ​പ് വെ​ര്‍​ദെ ഗോ​ള്‍ മു​ഖ​ത്ത്. ഉ​യ​ര്‍​ന്നു ചാ​ടി​യ ക്രി​സ്റ്റ്യ​ന്‍ റൊ​മേ​രൊ പ​ന്ത് ഹെ​ഡ് ചെ​യ്തു. എ​ന്നാ​ല്‍, കേ​പ് വെ​ര്‍​ദെ​യു​ടെ ബോ​ര്‍​ഗ​സി​ന്‍റെ തോ​ളി​ല്‍​ത്ത​ട്ടി​യ പ​ന്ത് വ​ല​യി​ല്‍. സെ​ല്‍​ഫ് ഗോ​ള്‍. അ​ര്‍​ജ​ന്‍റീ​ന 3-2നു ​മു​ന്നി​ല്‍.
116-ാം മി​നി​റ്റി​ല്‍ കേ​പ് വെ​ര്‍​ദെ 3-3ന് ​ഒ​പ്പ​മെ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​മി മാ​ര്‍​ട്ടി​നെ​സ് അ​ര്‍​ജ​ന്‍റീ​ന​യു​ടെ ര​ക്ഷ​ക​നാ​യി. 120-ാം മി​നി​റ്റി​ല്‍ വീ​ണ്ടും കേ​പ് വെ​ര്‍​ദെ അ​ര്‍​ജ​ന്‍റൈ​ന്‍ ഗോ​ള്‍ മു​ഖം വി​റ​പ്പി​ച്ചു. ഓ​ഫ് സൈ​ഡ് ഫ്‌​ളാ​ഗ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ നാ​ശ​മു​ണ്ടാ​യി​ല്ല. അ​ധി​ക സ​മ​യ​ത്തി​ന്‍റെ സ്റ്റോ​പ്പേ​ജി​ല്‍ അ​ര്‍​ജ​ന്‍റീ​ന ന​ട​ത്തി​യ ആ​ക്ര​ണ​ത്തി​ലൂ​ടെ മ​ത്സ​രം അ​വ​സാ​നി​ച്ചു. 2022 ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​നു​ശേ​ഷം അ​ര്‍​ജ​ന്‍റീ​ന ശ​രി​ക്കും വി​യ​ര്‍​ത്ത മ​ത്സ​ര​മാ​യി​രു​ന്നു.

Tags :

Recent News

Corehub Up