കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്
കോട്ടയം: ഭാരതത്തിന്റെ മതേതരസങ്കല്പങ്ങളെ തകര്‍ക്കുന്ന കാവിവത്കരണത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്ന് കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്രപദ്ധതി, കേന്ദ്രഫണ്ട് എന്നീ പേരു പറഞ്ഞ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വര്‍ഗീയതയുടെയും ഭിന്നതയുടെയും പാഠങ്ങള്‍ നല്കുന്ന വിദ്യാഭ്യാസപദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. സെന്‍സസിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും സെന്‍സസ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് പകരമായി പുതിയ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ സ്കൂളുകളില്‍ നിയമിച്ച് അധ്യയനസമയം നഷ്ടപ്പെടാതെ ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ്- എം സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ് യോഗം ഉദ്ഘാടനം ചെയ്തു. റോയ് മുരുക്കോലി അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പി. രാധാകൃഷ്ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി ഡോ. നോയല്‍ മാത്യൂസ് -പ്രസിഡന്റ്, പോരുവഴി ബാലചന്ദ്രന് -ജനറല്‍ സെക്രട്ടറി, കെ.ജെ. മെജോ -ട്രഷറര്‍, സിബിച്ചന് തോമസ് -സീനിയര്‍ വൈസ് പ്രസിഡന്റ്, ജയിംസ് കോശി -സീനിയര്‍ സെക്രട്ടറി, റെനി രാജ്, രാജേഷ് മാത്യു, സാജു മൈക്കിൾ, കെ.എം.എ. നാസര്‍, ടോജു കെ. ജെറോം, ഷോജി ആന്റണി -വൈസ് പ്രസിഡന്റുമാര്‍, വിനോദ് കുമാര്‍, ബോസ് മോന് ജോസഫ്, ടി.കെ. സുധീര്‍, ഷാജി എബ്രഹാം, ജോമോന് ജോസഫ് -സെക്രട്ടറിമാര്‍, രഞ്ജി മേരി ജോസഫ് -വനിതാ ഫോറം കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Kerala State School Teachers' Front demands