x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി​യി​ൽ വീ​ട്ടി​ല്‍ ക​യ​റി സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന​യാ​ള്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 4, 2026 11:31 PM IST | Updated: July 4, 2026 11:31 PM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി എം. ​മു​ഹ​മ്മ​ദ​ലി (67)
ആ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മാ​ന​ന്ത​വാ​ടി പോ​ലീ​സ് മു​ഹ​മ്മ​ദ​ലി​യെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഇ​രി​ട്ടി​യി​ലെ ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ജൂ​ണ്‍ 29നാ​ണ് മാ​ന​ന്ത​വാ​ടി കെ​എ​സ്ആ​ര്‍​ടി​സി ഗാ​രേ​ജ് റോ​ഡി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ മു​ന്‍​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന​ര പ​വ​ന്‍ തൂ​ക്ക​മു​ള്ള മാ​ല പ്ര​തി മു​ഹ​മ്മ​ദ​ലി ക​വ​രു​ക​യാ​യി​രു​ന്നു.

Tags : gold chain theft case thief arrested

Recent News

Corehub Up