x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലിയിൽ വിമത ആക്രമണം ശക്തം; ലക്ഷ്യം തന്ത്രപ്രധാന നഗരങ്ങൾ


Published: July 5, 2026 03:28 AM IST | Updated: July 5, 2026 03:28 AM IST

ബ​​​​മാ​​​​കോ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ മാ​​​​ലി​​​​യു​​​​ടെ വ​​​​ട​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മ​​​​ക്കി വി​​​​മ​​​​ത​​​​ർ. ഗാ​​​​വോ, സെ​​​​വാ​​​​രെ ഉ​​​​ൾപ്പെടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​ർ​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഒ​​​​രു വ​​​​ട​​​​ക്ക​​​​ൻ ന​​​​ഗ​​​​രം പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​യി വി​​​​മ​​​​ത ഗ്രൂ​​​​പ്പു​​​​ക​​​​ൾ പു​​​​തി​​​​യ ആ​​​​ക്ര​​​​മ​​​​ണ പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​താ​​​​യും സൈ​​​​നി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. കി​​​​ദാ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​നെ​​​​ഫി​​​​സ് ന​​​​ഗ​​​​ര​​​​ത്തെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു ത​​​​ങ്ങ​​​​ൾ നീ​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നു വി​​​​ഘ​​​​ട​​​ന​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ അ​​​​സ​​​​വാ​​​​ദ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ഫ്ര​​​​ണ്ട് വ​​​​ക്താ​​​​വ് മു​​​​ഹ​​​​മ്മ​​​​ദ് എ​​​​ൽ​​​​മൗ​​​​ലൂ​​​​ദ് റ​​​​മ​​​​ദാ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. നി​​​​ല​​​​വി​​​​ൽ ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സൈ​​​​ന്യ​​​​വും വി​​​​മ​​​​ത​​​​രും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ട്ട​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​ള​​​​പാ​​​​യം ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി ഇ​​​​തു​​​​വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല.

സ്വ​​​​ത​​​​ന്ത്രരാ​​​​ജ്യ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി മാ​​​​ലി​​​​യി​​​​ൽ സാ​​​​യു​​​​ധ​​​​പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മേ, അ​​​​ൽ-​​​ഖ്വ​​​​യ്ദ, ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും മാ​​​​ലി നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്.

മാ​​​​ലി​​​​ക്കൊ​​​​പ്പം അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ നൈ​​​​ജ​​​​റും ബു​​​​ർ​​​​ക്കി​​​​നാ ഫാ​​​​സോ​​​​യും ഇ​​​​ത്ത​​​​രം ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഭീ​​​​ഷ​​​​ണി​​​​നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ അ​​​​സ​​​​വാ​​​​ദ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ഫ്ര​​​​ണ്ടും അ​​​​ൽ-​​​​ഖ്വൊ​​​​യ്ദ അ​​​​നു​​​​കൂ​​​​ല സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ജെ​​​​എ​​​​ൻ​​​​ഐ​​​​എ​​​​മ്മും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മാ​​​​ലി​​​​യു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.


ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ വ​​​​ട​​​​ക്ക​​​​ൻ​​​​മാ​​​​ലി​​​​യു​​​​ടെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ പ​​​​ല​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും നി​​​​യ​​​​ന്ത്ര​​​​ണം വി​​​​മ​​​​ത​​​​ർ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

Tags : Rebels have intensified attacks

Recent News

Corehub Up