x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരാഗ്വെയെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ


Published: July 5, 2026 04:58 AM IST | Updated: July 5, 2026 04:58 AM IST

കിലിയൻ എംബാപ്പെ

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാൻസിന്‍റെ ജയം.

ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.

പ്രീ-ക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധം തീർത്താണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.

പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്‍റെ മികച്ച പ്രകടനവും ഫ്രാൻസിന്‍റെ ഗോൾ ശ്രമങ്ങൾക്ക് തടസമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്ക് എടുത്ത എംബാപ്പെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നു.

Tags : France quarterfinals Paraguay Kylian Mbappe World Cup

Recent News

Corehub Up