കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്തയും സപ്ലൈകോ ഫുഡ് കൂപ്പണും ടൗണ്‍ഷിപ്പില്‍ താമസമാക്കിയത് ഒഴികെയുള്ള കുടുംബങ്ങള്‍ക്കു വീട്ടുവാടകയും കിടപ്പുരോഗികള്‍ക്കു സഹായവും മൂന്നു മാസംകൂടി തുടരും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഉപജീവനബത്ത ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കുവീതം മൂന്നു മാസത്തേക്ക് 3,15,90,000 രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്കുകൂടി 300 രൂപ വീതം അധികം നല്‍കുന്നതിന് 3,78,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുമാണ് ലഭ്യമാക്കുന്നത്. ടൗണ്‍ഷിപ്പില്‍ 177 കുടുംബങ്ങള്‍ക്കാണു വീട് കൈമാറിയത്.
ഇവര്‍ക്ക് വീട്ടുവാടക ജൂലൈ മുതല്‍ നല്‍കില്ല. പുനരധിവാസ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ മറ്റു കുടുംബങ്ങള്‍ക്കു വീട്ടുവാടക അനുവദിക്കുന്നതു തുടരും
Tags : Punchirimattam Tragedy