x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

250-ാം വാര്‍ഷികം ആഘോഷിച്ച് അമേരിക്ക


Published: July 5, 2026 03:24 AM IST | Updated: July 5, 2026 03:24 AM IST

ന്യൂ​​​​യോ​​​​ര്‍ക്ക്: അ​​​​മേ​​​​രി​​​​ക്ക സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​യ​​​​തി​​​​ന്‍റെ 250-ാം വാ​​​​ര്‍ഷി​​​​കം രാ​​​​ജ്യ​​​​മെ​​​​ങ്ങും പ്രൗ​​​​ഢോ​​​​ജ്വ​​​​ല​​​​മാ​​​​യി ആ​​​​ഘോ​​​​ഷി​​​​ച്ചു. 1776 ജൂ​​​​ലൈ നാ​​​​ലി​​​​നാ​​​​യി​​​​രു​​​​ന്നു ബ്രി​​​​ട്ടീ​​​​ഷ് കോ​​​​ള​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​കു​​​​ക​​​​യും 13 കോ​​​​ള​​​​നി​​​​ക​​​​ള്‍ ചേ​​​​ര്‍ന്ന് യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ന്‍സ് ഓ​​​​ഫ് അ​​​​മേ​​​​രി​​​​ക്ക രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. ഇ​​​​ന്ന​​​​ലെ വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ മാ​​​​ളി​​​​ല്‍ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് ഡോ​​​​ണ​​​​ള്‍ഡ് ട്രം​​​​പ് രാ​​​​ജ്യ​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു.

വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ഘോ​​​​ഷ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ ആ‍യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​ടു​​​​ത്ത ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ക്കു ത​​​​ട​​​​സം സൃ​​​​ഷ്‌​​​ടി​​​​ച്ചു.​​​സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ ന​​​ട​​​ക്കാ​​​നി​​​രു​​​ന്ന പ്ര​​​ശ​​​സ്ത​​​മാ​​​യ ദേ​​​ശീ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന പ​​​രേ​​​ഡ് അ​​​ത്യു​​​ഷ്ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് റ​​​ദ്ദാ​​​ക്കി. ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ഈ ​​​വാ​​​ർ​​​ഷി​​​ക പ​​​രേ​​​ഡ് കാ​​​ണാ​​​ൻ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രി​​​യി​​​ൽ ഒ​​​ത്തു​​​കൂ​​​ടി​​​യി​​​രു​​​ന്ന​​​ത്.

ദേ​​​ശീ​​​യ പ​​​താ​​​ക​​​യു​​​ടെ നി​​​റ​​​ങ്ങ​​​ളാ​​​യ ചു​​​വ​​​പ്പ്, വെ​​​ള്ള, നീ​​​ല എ​​​ന്നി​​​വ​​​യാ​​​ൽ രാ​​​ജ്യം മു​​​ഴു​​​വ​​​ൻ അ​​​ല​​​ങ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വി​​​പു​​​ല​​​മാ​​​യ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ, ക​​​ൺ​​​സ​​​ർ​​​ട്ടു​​​ക​​​ൾ, കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ൾ, സാം​​​സ്കാ​​​രി​​​ക റാ​​​ലി​​​ക​​​ൾ എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ പ്ര​​​ധാ​​​ന പ​​​രേ​​​ഡ് റ​​​ദ്ദാ​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​യ നി​​​രാ​​​ശ​​​യു​​​ണ്ടാ​​​ക്കി​​​യെ​​​ങ്കി​​​ലും മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വ​​​ൻ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്.

രാ​​​ത്രി​​​യി​​​ൽ ആ​​​കാ​​​ശ​​​ത്ത് വി​​​സ്മ​​​യം തീ​​​ർ​​​ക്കു​​​ന്ന വ​​​മ്പ​​​ൻ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ളാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം. ന്യൂ​​​യോ​​​ർ​​​ക്ക്, ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്, ഷി​​​ക്കാ​​​ഗോ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വി​​​പു​​​ല​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

വെ​യി​ലി​ൽ വാ​ടി ആ​ഘോ​ഷം

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ക​​​​ന​​​​ത്ത ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

ചൂ​​​​ടി​​​​ന്‍റെ കാ​​​​ഠി​​​​ന്യം​​​​മൂ​​​​ലം വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി​​​​യി​​​​ലെ പ​​​​രേ​​​​ഡും റ​​​​ദ്ദാ​​​​ക്കിയതിനുപിന്നാലെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ക്കാ​​​​നി​​​​രു​​​​ന്ന ഗ്രേ​​​​റ്റ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്റ്റേ​​​​റ്റ് ഫെ​​​​യ​​​​റും താ​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ തീ​​​​ര​​​​ങ്ങ​​​​ളി​​​​ലും മി​​​​ഡ്‌​​​​വെ​​​​സ്റ്റ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 16.5 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ത്തെ റി​​​​ക്കാ​​​​ർ​​​​ഡ് ചൂ​​​​ടി​​​​ൽ വ​​​​ല​​​​ഞ്ഞ​​​​ത്. സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി പ​​​​രേ​​​​ഡു​​​​ക​​​​ളും കാ​​​​യ​​​​ലോ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ല്ലാ​​​​സ​​​​ങ്ങ​​​​ളു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​റു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ ന്യൂ​​​​ജേ​​​​ഴ്‌​​​​സി, പെ​​​​ൻ​​​​സി​​​​ൽ​​​​വാ​​​​നി​​​​യ, മേ​​​​രി​​​​ലാ​​​​ൻ​​​​ഡ്, കൊ​​​​ള​​​​റാ​​​​ഡോ തു​​​​ട​​​​ങ്ങി​​​​യ നി​​​​ര​​​​വ​​​​ധി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ടി വ​​​​ന്നു.വെ​​​​ള്ളി​​​​യാ​​​​ഴ്ച ന​​​​ട​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ഫി​​​​ലാ​​​​ഡ​​​​ൽ​​​​ഫി​​​​യ​​​​യി​​​​ലെ പ​​​​രേ​​​​ഡും റ​​​​ദ്ദാ​​​​ക്കി.

Tags : America Celebrates

Recent News

Corehub Up