ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് പുറത്ത്. മൂന്നാം റൗണ്ടില്‍ ഫിലിപ്പീന്‍സിന്റെ അലക്സാഡ്ര ഇലയോടാണ് നിലവിലെ ചാമ്പ്യനായ ഇഗയുടെ തോല്‍വി. സ്കോര്‍: 6-7 (9-11), 2-6. ഇറ്റലിയുടെ 13-ാം സീഡ് ജാസ്മിന് പൗളിനി ഗ്രീസിന്റെ മരിയ സക്കാരിയെ 6-1, 6-2നു കീഴടക്കി നാലാം റൗണ്ടില്‍ പ്രവേശിച്ചു.
യുക്രെയ്നിന്റെ മാര്‍ട്ട കോസ്റ്റ്യുക്, അമേരിക്കയുടെ കൊക്കൊ ഗൗഫ്, ബെലാറൂസിന്റെ ഒന്നാം നമ്പറായ അരീന സബലെങ്ക, അമേരിക്കയുടെ ജെസിക്ക പെഗുല, ജപ്പാന്റെ നവോമി ഒസാക്ക തുടങ്ങിയവരും നാലാം റൗണ്ടില്‍ ഇടംനേടി.
പുരുഷ സിംഗിള്‍സില്‍ എട്ടാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് മൂന്നാം റൗണ്ടില്‍ പുറത്ത്. അതേസമയം, ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍, സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ നാലാം റൗണ്ടിലെത്തി.
Tags :