ടോസിനെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കും.
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം കൗമാര താരം വൈഭവ് സൂര്യവൻഷി ആദ്യ ഇലവണിലെത്തി. ഇതോടെ സീനിയർ ടീമിലെ വൈഭവിന്റെ അരങ്ങേറ്റ മത്സരമായി ഇന്നത്തേത്.
Tags : india england t20 match toss