x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നവർക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ടം തു​ട​രും: മ​മ​ത ബാ​ന​ർ​ജി

വെബ് ഡെസ്‌ക്
Published: July 4, 2026 10:06 PM IST | Updated: July 4, 2026 10:06 PM IST

മ​മ​ത ബാ​ന​ർ​ജി.

ന്യൂഡൽഹി: പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ട്ടം തു​ട​രു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി. ഇ​ന്ന​ലെ രാ​ത്രി പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി നി​യ​മ​പോ​രാ​ട്ടം തു​ട​രു​ക​യാ​ണെ​ന്നും ചി​ഹ്നം ന​ഷ്ട​പ്പെ​ട്ടാ​​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ​യെ ത​ക​ർ​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

കൂ​ടാ​തെ വോ​ട്ട് മോ​ഷ്ടി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ബി​ജെ​പി ഭ​ര​ണ​ത്തി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള പൊ​തു​ജ​നം തീ​ർ​ത്തും നി​രാ​ശ​രാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ വി​മ​ത​ർ കൈ​യ​ട​ക്കി​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മ​മ​ത ബാ​ന​ർ​ജി കു​റ്റ​പ്പെ​ടു​ത്തി. അ​ടു​ത്ത വ​ർ​ഷം ഒ​ക്ടോ​ബ​ർ മാ​സം വ​രെ ഓ​ഫീ​സി​ന്‍റെ ക​രാ​ർ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും, അ​തി​നാ​ൽ പാ​ർ​ട്ടി വി​ട്ടു​പോ​യ വി​മ​ത​ർ​ക്ക് ഓ​ഫീ​സ് നി​യ​ന്ത്രി​ക്കാ​ൻ യാ​തൊ​രു​വി​ധ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​വു​മി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ച​ന്ദ്രി​മ ഭ​ട്ടാ​ചാ​ര്യ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് താ​ൻ ത​ന്നെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സിന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്നും മ​മ​ത പ്ര​ഖ്യാ​പി​ച്ചു. വി​മ​ത​ർ ഓ​ഫീ​സ് പി​ടി​ച്ചെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ, ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി​രി​ക്കും ഇ​നി മു​ത​ൽ പാ​ർ​ട്ടി​യു​ടെ യ​ഥാ​ർ​ത്ഥ ആ​സ്ഥാ​ന​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Relentless fight Mamata Banerjee tmc

Recent News

Corehub Up