x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ധ​ശ്ര​മ കേ​സി​ലും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലും കൗ​ൺ​സി​ല​ർ സു​ഗ​ത​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി 

വെബ് ഡെസ്ക്
Published: July 4, 2026 05:29 PM IST | Updated: July 4, 2026 05:29 PM IST

സുഗതൻ

തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മ കേ​സി​ൽ കൗ​ൺ​സി​ല​ർ സു​ഗ​ത​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി. വീ​ട്ടി​ൽ ക​യ​റി അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലും ജാ​മ്യ​മി​ല്ല. നെ​ടു​മ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി - ര​ണ്ടാ​ണ് ജാ​മ്യം ത​ള്ളി​യ​ത്. 


ക​ഴി​ഞ്ഞ മാ​സ​മാ​ണ് വീ​ട് വ​ള​ഞ്ഞ് സു​ഗ​ത​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് വെ​ടി​യു​തി​ർ​ത്ത് സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് കൗ​ൺ​സി​ല​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​റാ​ണ് സു​ഗ​ത​ൻ. വ​ട്ടി​യൂ​ർ​ക്കാ​വി​ന​ടു​ത്തു​ള്ള ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ളെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സു​ഗ​ത​ൻ. ഈ ​കേ​സി​ൽ ഹൈ​ക്കോ​ട​തി സു​ഗ​ത​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. 

തു​ട​ർ​ന്ന് ഇ​യാ​ൾ വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്എ​ച്ച്ഒ​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, സു​ഗ​ത​ൻ ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും സു​ഗ​ത​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. ഈ ​കേ​സി​ലും സു​ഗ​ത​ന് കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​ല്ല.


വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് ആ​ർ. സു​ഗ​ത​ൻ. നി​ര​വ​ധി കേ​സു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ഗ​ത​നെ ബി​ജെ​പി വാ​ഴോ​ട്ടു​കോ​ണ​ത്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.

Tags : Councilor Sugathan's bail murder police assault

Recent News

Corehub Up