Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Councilor

കൗ​ണ്‍​സി​ല​റി​ല്ലാ​തെ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡ്

കണ്ണൂർ: അ​ഞ്ച് മാ​സ​മാ​യി കൗ​ണ്‍​സി​ല​റി​ല്ലാ​ത്തൊ​രു വാ​ര്‍​ഡു​ണ്ട് പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജ​യി​ച്ചു​വെ​ങ്കി​ലും കൗ​ണ്‍​സി​ല​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് ഈ ​വാ​ര്‍​ഡി​ല്‍ കൗ​ണ്‍​സി​ല​റി​ല്ലാ​തെ പോ​യ​ത്.

പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 46-ാം വാ​ര്‍​ഡാ​യ മ​ട്ട​മ്മ​ലി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ വി.​കെ. ​നി​ഷാ​ദാ​ണ് ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​മ്പോ​ഴേ​ക്കും 2012ല്‍ ​പോ​ലീ​സ് സം​ഘ​ത്തെ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ 20 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യി​ല്‍ ജ​യി​ലി​ലാ​യ​തി​നാ​ല്‍ ഡി​സം​ബ​ര്‍ 22ന് ​കൗ​ണ്‍​സി​ല​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലാ​നാ​യി​ല്ല.

ത​നി​ക്കെ​തി​രേ​യു​ള്ള കോ​ട​തി വി​ധി റ​ദ്ദ് ചെ​യ്യു​ന്ന​തി​നാ​യി നി​ഷാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യും ഫ​ലം​കാ​ണാ​തെ വ​ന്ന​തി​നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ല്‍ ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്ക് അ​യോ​ഗ്യ​ത ക​ല്‍​പ്പി​ക്ക​പ്പെ​ടു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദ് ചെ​യ്യ​പ്പെ​ടു​മെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​രം സം​ഭ​വം അ​ത്യ​പൂ​ര്‍​വ​മാ​യ​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​റി​യു​ന്നു.

അ​തേ​സ​മ​യം 46-ാം വാ​ര്‍​ഡി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ജ​നു​വ​രി​യി​ല്‍​ത്ത​ന്നെ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ മു​ഖേ​ന ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്ന​താ​യി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഇ​തു​വ​രെ 46-ാം വാ​ര്‍​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കു​ക​യോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​ന​മി​റ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തെ​ര​ക്കി​ലാ​യ​തി​നാ​ലാ​യി​രി​ക്കാം ന​ട​പ​ടി വൈ​കു​ന്ന​തെ​നനും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. നി​ല​വി​ല്‍ കൗ​ണ്‍​സി​ല​റി​ല്ലാ​ത്ത​തി​ന്‍റെ ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത് പ്ര​സ്തു​ത വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളും അ​വ​രെ താത്കാലികമാ​യി സ​ഹാ​യി​ക്കു​ന്ന തൊ​ട്ട​ടു​ത്ത വാ​ര്‍​ഡി​ലെ കൗ​ണ്‍​സി​ല​റു​മാ​ണ്.

District News

അ​മ്മ​യെ തോ​ൽ​പ്പി​ച്ച മുൻ കൗൺസിലറെ ത​റപ​റ്റി​ച്ച് മ​ക​ൾ

വി​ഴി​ഞ്ഞം: പ​ത്ത് വ​ർ​ഷം മു​മ്പ് അ​മ്മ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കൗ​ൺ​സി​ല​റെ തോ​ല്പി​ച്ച​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഹാ​ർ​ബ​ർ വാ​ർ​ഡി​ൽ വി​ജ​യി​യാ​യ അ​ഫ്സ സ​ജീ​ന. 2015ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ർ​ബ​ർ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ച നി​സാ​ബീ​വി​യോ​ട് അ​ന്ന് ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച​ത് അ​ഫ്സ​യു​ടെ മാ​താ​വ് സ​ജീ​ന​യാ​യി​രു​ന്നു. അ​ന്നു ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ വെ​റും 14 വോ​ട്ടി​നാ​യി​രു​ന്നു സ​ജീ​ന​യു​ടെ പ​രാ​ജ​യം.

ഇ​ത്ത​വ​ണ അ​തേ വാ​ർ​ഡി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥിയാ​യി എ​ത്തി​യ സ​ജീ​ന​യെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് നി​യോ​ഗി​ച്ച​ത് മു​ൻ കൗ​ൺ​സി​ല​ർ നി​സാ​ബീ​വി​യെ ആ​യി​രു​ന്നു. ഇ​തോ​ടെ ഹാ​ർ​ബ​ർ വാ​ർ​ഡി​ലെ മ​ത്സ​രം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥിയും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​ന​യു​ടെ മ​ക​ളും ഇ​ട​ത് സ്ഥാ​നാ​ർ​ഥിയു​മാ​യ അ​ഫ്‌​സ യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി നി​സാ​ബീ​വി​യെ 640 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.


വാ​ർ​ഡ് പു​ന​ർ വി​ഭ​ജ​ന​ത്തി​നുശേ​ഷം​ എ​ൽ​ഡി​എ​ഫിനു ല​ഭി​ച്ച ആ​ദ്യ ജ​യം അ​ഫ്സ​യു​ടെ വി​ജ​യ​ത്തി​നു തി​ള​ക്ക​മേ​റ്റി. 2015-ൽ ​വെ​റും 14 വോ​ട്ടിനു മാ​താ​വി​നെ അ​ടി​യ​റ​വ് പ​റ​യി​ച്ച സ്ഥാ​നാ​ർ​ഥി​യെ വ​ലി​യ മാ​ർ​ജി​നി​ൽ ത​ന്നെ തോ​ല്പി​ക്കാ​നാ​യ​ത് അ​ഫ്സ​യു​ടെ പ്ര​തി​കാ​ര​ത്തി​ന്‍റെ മാ​ധു​ര്യ​വും വ​ർ​ധിപ്പി​ച്ചു. ആ​ദ്യ ര​ണ്ടു ത​വ​ണ യു​ഡി​എഫ് ​ജ​യി​ച്ച വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് വിമതയായി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചശേ​ഷം പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജിവ​ച്ച കൗ​ൺ​സി​ല​റെ ഇ​ത്ത​വ​ണ കൂ​ടെക്കൂട്ടി​യാ​ണ് യു​ഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.​


കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണയ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ച വി​ഴി​ഞ്ഞം ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ല​താ സു​ഗ​ത​ന്‍റെ വ​ര​വ് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യി.​
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഫ്‌​സ സ​ജീ​ന 1828 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ യുഡി​എ​ഫി​ലെ നി​സാ​ബീ​വി​ക്ക് ല​ഭി​ച്ച​ത് 1188 വോ​ട്ടു​ക​ളാ​ണ്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ല​താ​ സു​ഗ​ത​ന് 754 ഉം ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​താ അ​ജീ​ഷി​ന് 444 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

Chocolate

നല്ലൊരു സോഷ്യൽ സ്മാർട്ടാകാം

കാളീഘട്ടിലെ ഒരു തെരുവിൽകൂടി മദർ തെരേസ ഒരു കന്യാസ്ത്രീയോടൊപ്പം നടന്നു പോകുന്പോൾ റോഡരുകിൽ എന്തോ കിടക്കുന്നതു കണ്ടു. ഒരു പഴന്തുണിക്കെട്ടാണെന്ന് മദർ കരുതി. അബോധാവസ്ഥയിലായ ഒരു സ്ത്രീയായിരുന്നു അത്. അവരുടെ മുഖത്തിന്‍റെ പകുതി എലികളും ഉറുന്പുകളും തിന്നു തീർത്തിരുന്നു. മദർ ഉടൻതന്നെ അവരെ ആശുപത്രിയിലെത്തിച്ചു. പക്ഷെ മരിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല.

ആശുപത്രിയിൽ നിന്ന് പോകാൻ മദറും കൂട്ടാക്കിയില്ല. കുറെ സമയത്തെ കാത്തിരിപ്പിനുശേഷം അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായി. ഒരു കിടക്കയിൽ പായ് വിരിച്ച് മദർ അവരെ കിടത്തി. ഒരു തുള്ളി ജലം മദർ ആ സ്ത്രീയുടെ വായിലേക്ക് ഒഴിക്കാൻ ശ്രമിച്ചു. ചെറിയൊരനക്കം! ആർക്കും വേണ്ടാത്ത ആ സ്ത്രീ മദറിന്‍റെ കൈയിൽ കിടന്നു മരിച്ചു.

ഒരിക്കൽ മദർ തെരേസയ്ക്കെതിരെ കുറെപ്പേർ പോലീസിൽ പരാതി കൊടുത്തു. അന്വേഷണത്തിനായി അവർ മദർ പ്രവർത്തിച്ചിരുന്ന നിർമൽ ഹൃദയയിൽ എത്തി.
ഒരു ചെറിയ മുറിയിൽ മദർ ഒരു രോഗിയ്ക്കരുകിൽ കുനിഞ്ഞിരിക്കുന്നതാണവർ കണ്ടത്. മദർ അവരെ കണ്ടതേയില്ല. മദർ ശുശ്രൂഷിക്കുന്ന രോഗിയുടെ മുഖത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നോക്കി. ആ കാഴ്ച കരളലിയിക്കുന്നതും ഭീമൽസവുമായിരുന്നു. രോഗിയുടെ മുഖത്തെ പച്ചമാംസത്തിൽ നിന്ന് പുഴുക്കളെ ശ്രദ്ധയോടെ നീക്കിക്കളയുകയായിരുന്നു മദർ. ദുർഗന്ധം സഹിക്കവയ്യാതെ അന്വേഷണ ഉദ്യോഗസ്ഥൻ മൂക്കു പൊത്തി. പക്ഷേ ഉറ്റവരും ഉടയവരും ഇല്ലാത്ത ആ രോഗിയുടെ ദുർഗന്ധം മദറിനെ തെല്ലും അലട്ടിയില്ല. മദർ ആ രോഗിയോട് പറഞ്ഞു. “നിങ്ങളുടെ മതത്തിലെ ഒരു പ്രാർത്ഥന ചൊല്ലിക്കോളൂ. എനിക്കറിയാവുന്ന ഒരു പ്രാർത്ഥന ഞാനും ചൊല്ലാം. നമ്മൾ രണ്ടുപേരും കൂടി പ്രാർത്ഥിക്കുന്പോൾ ദൈവത്തിന് പ്രസാദമായിതീരും.”

മദർ അന്വേഷണ ഉദ്യോഗസ്ഥരോട് നിർമൽ ഹൃദയയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രോഗികളെയും അശരണരേയും കണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണു നിറഞ്ഞു. പരാതിയിൽ ഒരു കഴന്പുമില്ലെന്ന് അവർ കണ്ടെത്തി. മറ്റുള്ളവരുടെ വേദനയും സങ്കടവും വികാരങ്ങളും തിരിച്ചറിയാനും അവർക്ക് ആശ്വാസവും പിന്തുണയും നൽകാനും കഴിയുന്ന ബുദ്ധിവൈഭവത്തെ സോഷ്യൽ ഇന്‍റലിജൻസ് എന്നു പറയാം.
അതുകൊണ്ട് മദർ തേരേസാ സോഷ്യൽ സ്മാർട്ടാണ്.

മറ്റുള്ളവരുടെ ശാരീരികഭാഷ മനസിലാക്കാൻ കഴിയുക, മറ്റുള്ളവരെ ശ്രദ്ധിക്കാൻ കഴിയുക, ആരോഗ്യകരവും മനോഹരവുമായ നല്ല ബന്ധങ്ങൾ സൂക്ഷിക്കുക, ഗ്രൂപ്പുകളിൽ ശ്രദ്ധേയരാകുക, മറ്റുള്ളവരെ നന്നായി സ്വാധീനിക്കുക, മസ്തിഷ്കത്തിന്‍റെ എല്ലാം ബുദ്ധിപരമായ ഘടകങ്ങളെയും വളർത്തുന്നതിന് ശ്രമിക്കുക, ശുഭചിന്തയുണ്ടാകുക, നല്ല ലക്ഷ്യബോധമുണ്ടാകുക ഇതൊക്കെ സോഷ്യൽ സ്മാർട്ടുകാരുടെ പ്രത്യേക സിദ്ധി വിശേഷങ്ങളാണ്.

മറ്റുള്ളവരുടെ വികാരങ്ങൾ, താല്പര്യങ്ങൾ, പെരുമാറ്റങ്ങൾ ഇവയെ ഉൾക്കൊണ്ട് അവരുമായി ഇടപഴകുന്നതിന് നമുക്ക് കഴിയുന്പോഴാണ് നാം സോഷ്യൽ സ്മാർട്ട് ആയി മാറുന്നത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സോഷ്യൽ സ്മാർട്ട് ആയ ഒരാൾ അയാളുടെ മസ്തിഷ്ക്കത്തിലെ എല്ലാ ശക്തിവിശേഷങ്ങളും ശരിയായി ഉപയോഗിക്കും. മറ്റുള്ളവരുടെ വളർച്ചയ്ക്കും അവരെ ക്രിയാത്മകമാക്കുന്നതിനും അവർ നിമിത്തമാകും. വൃത്യസ്ത ജനവിഭാഗങ്ങളുടെ ഇടയിൽ ഇവർ സുരക്ഷിതരായിരിക്കും.

സോഷ്യൽസ്മാർട്ടുകാർക്ക് കൗണ്‍സിലർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരൊക്കെയായി മാറാൻ കഴിയും. സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട ലോകത്ത് അനവധിയായ തൊഴിൽ സാഹചര്യങ്ങളുണ്ട്. മികച്ച സ്ഥാനമാനങ്ങൾ നേടാൻ കൂട്ടുകാർക്ക് കഴിയും.

സോഷ്യൽ സ്മാർട്ടാകാൻ കൂട്ടുകാർ ചെയ്യേണ്ടത്.
കോണ്‍ഫറൻസുകളിൽ പങ്കെടുക്കുക, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സംഘ-പഠന സംവിധാനങ്ങൾ, കോ-ഓപ്പറേറ്റീവ് ലേണിംഗ്, പ്രശ്ന പരിഹാരത്തിൽ പങ്കാളിത്തം, പരസ്പരം പങ്കുവെയ്ക്കൽ, നല്ല സ്വഭാവം വളർത്തൽ, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടൽ, സാമൂഹ്യ പ്രവർത്തകരുമായുള്ള സംഘം ചേരൽ, ന·യിലേക്ക് ഒരാളെ നയിക്കുന്നതായി സ്വപ്നം കാണൽ, സാമൂഹ്യപ്രവർത്തനം ഇതൊക്കെ സോഷ്യൽ സ്മാർട്ടാകാൻ ഒരാളെ സഹായിക്കും.

Latest News

Corehub Up