x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​കൗ​ൺ​സി​ല​ർ​ക്കു ന​ൽ​കാം ബി​ഗ് സ​ല്യൂ​ട്ട്


Published: June 17, 2026 01:38 AM IST | Updated: June 17, 2026 01:38 AM IST

ഷൊ​ർ​ണൂ​ർ: കു​ടി​വെ​ള്ളം പാ​ഴാ​ക്കാ​ൻ വ​യ്യ. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ത​ന്നെ പ്ലം​ബ​റാ​യി. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ണ്ടാ​യ​യി​ലാ​ണ് ഈ ​വേ​റി​ട്ട കാ​ഴ്ച. പ്ര​ദേ​ശ​ത്തെ പൈ​പ്പ്‌​ലൈ​ൻ പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു.

ഇ​തു ക​ണ്ടു​നി​ൽ​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് മു​ണ്ടാ​യ ഇ​രു​പ​ത്തി​നാ​ലാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ നാ​രാ​യ​ണ​ൻ​ത​ന്നെ അ​വ​സാ​നം പ്ലം​ബ​റു​ടെ ജോ​ലി ഏ​റ്റെ​ടു​ടു​ത്ത​ത്. ദി​വ​സ​ങ്ങ​ളാ​യി മു​ണ്ടാ​യ​യി​ൽ വാ​ട്ട​ർ അ​ഥോ​റ​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​വു​ക​യാ​ണ്.
ഷൊ​ർ​ണ്ണൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലാ​ക​ട്ടെ ആ​കെ 35 വാ​ർ​ഡു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള​ത് ഒ​രേ​യൊ​രു ക​രാ​റുകാ​ര​ൻ മാ​ത്ര​മാ​ണ്. വെ​ള്ളം പൊ​ട്ടി​യൊ​ഴു​കു​ന്ന​തി​ന്‍റെ വ്യാ​പ്തി നോ​ക്കി​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​രാ​റു​കാ​ര​നു മു​ൻ​ഗ​ണ​നാ​നി​ർ​ദ്ദേ​ശം അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഈ ​നി​ല​യ്ക്ക് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും പൊ​ട്ടി​യ പൈ​പ്പ് ലൈ​ൻ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ ആ​രും എ​ത്തി​ല്ലെ​ന്നു കൗ​ൺ​സി​ല​ർ നാ​രാ​യ​ണ​ൻ തി​രി​ച്ച​റി​ഞ്ഞു. പി​ന്നീ​ട് ഒ​ന്നും നോ​ക്കി​യി​ല്ല.
പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യി വെ​ള്ളം പൊ​ന്തി​വ​രു​ന്ന ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ക്കാ​ൻ തു​ട​ങ്ങി. ഇ​തു​ക​ണ്ട് പ​രി​സ​ര​വാ​സി​ക​ളി​ൽ ചി​ല​രും കൂ​ടെ​ച്ചേ​ർ​ന്നു.

കേ​ട്ട​റി​ഞ്ഞും ചോ​ദി​ച്ച​റി​ഞ്ഞും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ട്ടി​യ ഭാ​ഗ​ത്തെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തു മ​ട​ങ്ങി.

Tags : councilor Nattuvishesham District NewsNattuvishesham District News

Recent News

Corehub Up