x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി


Published: June 16, 2026 11:37 PM IST | Updated: June 16, 2026 11:37 PM IST

കൊ​​​​ച്ചി: യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ലു​​​​ള്ള പ്ര​​​​വാ​​​​സി സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക്. എ​​​​ഫ്‌​​​​സി​​​​എ​​​​ൻ​​​​ആ​​​​ർ മാ​​​​ക്സ് ഡി​​​​പ്പോ​​​​സി​​​​റ്റ് സ്‌​​​​കീ​​​​മി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് 6.25 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് അ​​​​റി​​​​യി​​​​ച്ചു.

മൂ​​​​ന്നു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഈ ​​​​പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്ക്. ഉ​​​​പ​​​​ഭോ​​​​ക്തൃ കേ​​​​ന്ദ്രീ​​​​കൃ​​​​ത സാ​​​​മ്പ​​​​ത്തി​​​​ക പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് എ​​​​ൻ​​​​ആ​​​​ർ​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​​​ക്കാ​​​​യി പു​​​​തി​​​​യ സ്‌​​​​കീം ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്നും വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മൂ​​​​ല്യ​​​​വും വി​​​​ശ്വ​​​​സ്ത​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്നും ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും റീ​​​​ട്ടെ​​​​യി​​​ൽ ല​​​​യ​​​​ബി​​​​ലി​​​​റ്റീ​​​​സ് വി​​​​ഭാ​​​​ഗം ക​​​​ൺ​​​​ട്രി ഹെ​​​​ഡു​​​​മാ​​​​യ പി.​​​​വി. ജോ​​​​യ് പ​​​​റ​​​​ഞ്ഞു.

നി​​​​ക്ഷേ​​​​പം ആ​​​​രം​​​​ഭി​​​​ച്ച് ആ​​​​ദ്യ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ലോ​​​​ക്ക്- ഇ​​​​ൻ പി​​​​രീ​​​​ഡ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. കാ​​​​ലാ​​​​വ​​​​ധി​​​​ക്കു​​​മു​​​​ന്പ് നി​​​​ക്ഷേ​​​​പം പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കി​​​​ൽ ഒ​​​​രു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ബാ​​​​ങ്ക് അ​​​​റി​​​​യി​​​​ച്ചു.

Tags : Federal Bank interest rates expatriate fixed deposits

Recent News

Corehub Up