Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Federal Bank

വെ​ര്‍​ട്ടോ സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ട് അ​വ​ത​രി​പ്പി​ച്ച് ഫെ​ഡ​റ​ല്‍ ബാ​ങ്ക്

കൊ​​​​ച്ചി: യു​​​​വ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്കും സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കു​​​​മാ​​​​യി ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് വെ​​​​ര്‍​ട്ടോ സേ​​​​വിം​​​​ഗ്‌​​​​സ് അ​​​​ക്കൗ​​​​ണ്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഭ​​​​ക്ഷ​​​​ണം, ഫാ​​​​ഷ​​​​ന്‍, വി​​​​മാ​​​​ന​​​​യാ​​​​ത്ര എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം കാ​​​​ഷ്ബാ​​​​ക്ക്, 35 ല​​​​ക്ഷം വ​​​​രെ​​​​യു​​​​ള്ള സൗ​​​​ജ​​​​ന്യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​രി​​​​ര​​​​ക്ഷ, ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ ലോ​​​​ഞ്ച് സൗ​​​​ക​​​​ര്യം, ബാ​​​​ങ്ക് ലോ​​​​ക്ക​​​​ര്‍ നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ല്‍ ഇ​​​​ള​​​​വ്, വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പ​​​​ണം അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍. അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കും പ്ര​​​​ത്യേ​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും.

Business

ഫെ​ഡ​റ​ൽ ബാ​ങ്കി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​നലാ​ഭം

കൊ​​​​ച്ചി: ഡി​​​​സം​​​​ബ​​​​ർ 31 ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ൽ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 5,53,364.49 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 1729.33 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭം. ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ​ഉ​​​​യ​​​​ർ​​​​ന്ന ത്രൈ​​​​മാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​ലാ​​​​ഭ​​​​മാ​​​​ണി​​​​ത്. 1041.21 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് അ​​​​റ്റാ​​​​ദാ​​​​യം.

ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 11.40 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ചാണ് 5,53,364.49 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തിയത്. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ പാ​​​​ദ​​​​ത്തി​​​​ൽ 2,66,375.43 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പം 11.80 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ 2,97,795.82 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലും ബാ​​​​ങ്കി​​​​ന് മി​​​​ക​​​​ച്ച വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. ആ​​​​കെ വാ​​​​യ്പ 255568.67 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​ച്ചു. 10.94 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക്. അ​​​​റ്റ പ​​​​ലി​​​​ശ മാ​​​​ർ​​​​ജി​​​​ൻ 3.18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു.

ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന അ​​​​റ്റ​​​​പ​​​​ലി​​​​ശ​​​​വ​​​​രു​​​​മാ​​​​ന​​​​മാ​​​​ണു ബാ​​​​ങ്ക് കൈ​​​​വ​​​​രി​​​​ച്ച​​​​ത്. വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 9.11 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വോ​​​​ടെ അ​​​​റ്റ​​​​പ​​​​ലി​​​​ശ​​​​വ​​​​രു​​​​മാ​​​​നം 2652.73 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ഫീ​​​​സ് വ​​​​രു​​​​മാ​​​​ന​​​​വും ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വു​​​​മു​​​​യ​​​​ർ​​​​ന്ന​​​​താ​​​​ണ്.

18.57 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ 896.47 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. 4446.86 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്ത നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി. മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ളു​​​​ടെ 1.72 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. അ​​​​റ്റ​ നി​​​​ഷ്‌​​​​ക്രി​​​​യ ആ​​​​സ്തി 1068.04 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മൊ​​​​ത്തം വാ​​​​യ്പ​​​​ക​​​​ളു​​​​ടെ 0.42 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. 75.14 ശ​​​​ത​​​​മാ​​​​ന​​​മാ​​​​ണു നീ​​​​ക്കി​​​​യി​​​​രു​​​​പ്പ് അ​​​​നു​​​​പാ​​​​തം.

ഓ​​​​ഹ​​​​രി​​​​യൊ​​​​ന്നി​​​​ന് 30.45 രൂ​​​​പ​​​പ്ര​​​​കാ​​​​രം 3.20 കോ​​​​ടി ഓ​​​​ഹ​​​​രി​​​​ക​​​​ൾ വാ​​​​ങ്ങി​​​​യ​​​​തി​​​​ലൂ​​​​ടെ ഏ​​​​ജീ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​യി​​​​ലെ ബാ​​​​ങ്കി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്തം 26 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് 30 ശ​​​​ത​​​​മാ​​​​ന​​​മാ​​​​യി വ​​​ർ​​​ധി​​​ച്ചെ​​​ന്ന് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ കെ.​​​​വി.​​​​എ​​​​സ്. മ​​​​ണി​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Business

ഫെ​ഡ​റ​ൽ ബാ​ങ്കി​നു പു​തി​യ ബ്രാ​ൻ​ഡ് ലോ​ഗോ

കൊ​​​ച്ചി: പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച ലോ​​​ഗോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ബാ​​​ങ്കി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ വി​​​ദ്യാ​​​ബാ​​​ല​​​നും മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചേ​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ ലോ​​​ഗോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

നൂ​​​ത​​​ന​​​വും ആ​​​ധു​​​നി​​​ക​​​വു​​​മാ​​​യ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ബി​​​സി​​​ന​​​സ് വ​​​ള​​​ർ​​​ച്ച ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് ലോ​​​ഗോ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ചെ​​​തെ​​​ന്ന് ബാ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ധി​​​കാ​​​രി​​​ക​​​ത, അ​​​ഭി​​​വൃ​​​ദ്ധി, കൂ​​​ട്ടാ​​​യ്‌​​​മ എ​​​ന്നി​​​വ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന താ​​​ര​​​ത്തി​​​ലാ​​​ണ് ‘ഫോ​​​ർ​​​ച്യൂ​​​ണ വേ​​​വ്’ എ​​​ന്ന പേ​​​രി​​​ലു​​​ള്ള പു​​​തി​​​യ ലോ​​​ഗോ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ മൂ​​​ല്യ​​​വ​​​ത്താ​​​യ സ്ഥാ​​​പ​​​ന​​​മാ​​​യി മാ​​​റി​​​യ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടി​​​നോ​​​ട് ചേ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ ലോ​​​ഗോ.

Business

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: പ്രമോ റൺ നടത്തി

കൊ​​​ച്ചി: നാ​​​ലാ​​​മ​​​ത് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​മോ റ​​​ൺ ന​​​ട​​​ത്തി.

ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് റീ​​​ജ​​​ണ​​​ൽ ഹെ​​​ഡും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ജോ​​​സ്‌​​​മോ​​​ൻ പി. ​​​ഡേ​​​വി​​​ഡ്, ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ൺ റെ​​​യ്സ് ഡ​​​യ​​​റ​​​ക്ട​​​ർ ഒ​​​ളി​​​മ്പ്യ​​​ൻ ആ​​​ന​​​ന്ദ് മെ​​​ന​​​സി​​​സ്, ക്ലി​​​യോ സ്പോ​​​ർ​​​ട്സ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​നീ​​​ഷ് പോ​​​ൾ, ഓ​​​റ​​​ഞ്ച് റ​​​ണ്ണേ​​​ഴ്സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

ഓ​​​റ​​​ഞ്ച് റ​​​ണ്ണേ​​​ഴ്സ് ക്ല​​​ബ്ബി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ന്ന പ്ര​​​മോ റ​​​ണ്ണി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ റ​​​ണ്ണിം​​​ഗ് ക്ല​​​ബ്ബു​​​ക​​​ളാ​​​യ ചേ​​​റാ​​​യി റ​​​ണ്ണേ​​​ഴ്സ്, ഫോ​​​ർ​​​ട്ട് കൊ​​​ച്ചി റ​​​ണ്ണേ​​​ഴ്സ്, മ​​​ര​​​ട് റ​​​ണ്ണേ​​​ഴ്സ്, പ​​​ന​​​മ്പ​​​ള്ളി ന​​​ഗ​​​ർ റ​​​ണ്ണേ​​​ഴ്സ്, ക്വീൻ​​​സ് വേ ​​​റ​​​ണ്ണേ​​​ഴ്സ്, റോ​​​യ​​​ൽ റ​​​ണ്ണേ​​​ഴ്‌​​​സ് ചോ​​​റ്റാ​​​നി​​​ക്ക​​​ര, സോ​​​ൾ​​​സ് ഓ​​​ഫ് കൊ​​​ച്ചി​​​ൻ, സ്റ്റേ​​​ഡി​​​യം റ​​​ണ്ണേ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

‘മൂ​​​വ് വി​​​ത്ത് പ​​​ർ​​​പ്പ​​​സ്’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മാ​​​ര​​​ത്ത​​​ൺ ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​ന് കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

Business

ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​ച്ചി മാ​ര​ത്ത​ണി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ പ​ങ്കാ​ളി​ക​ളാ​കും

കൊ​​​​ച്ചി: നാ​​​​ലാ​​​​മ​​​​ത് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് കൊ​​​​ച്ചി മാ​​​​ര​​​​ത്ത​​​​ണി​​​​ന് പ്ര​​​​മു​​​​ഖ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ പ​​​​ങ്കാ​​​​ളി​​​​ത്തം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കാ​​​​ണ് ടൈ​​​​റ്റി​​​​ൽ സ്പോ​​​​ൺ​​​​സ​​​​ർ. ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്സി​​​​റ്റി​​​​യാ​​​​ണു മെ​​​​ഡി​​​​ക്ക​​​​ൽ പാ​​​​ർ​​​​ട്ണ​​​​ർ.

ഇ​​​​ഞ്ചി​​​​യോ​​​​ൺ കി​​​​യ ലീ​​​​ഡ് കാ​​​​ർ പാ​​​​ർ​​​​ട്ണ​​​​റാ​​​​യും ടൈ​​​​ഗ​​​​ർ ബാം ​​​​പെ​​​​യ്ൻ റി​​​​ലീ​​​​ഫ് പാ​​​​ർ​​​​ട്ണ​​​​റാ​​​​യും, മാ​​​​രി​​​​യ​​​​റ്റ് കൊ​​​​ച്ചി ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി പാ​​​​ർ​​​​ട്ണ​​​​റാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ക്കും. നോ ​​​​സീ​​​​ക്ര​​​​ട്ട്‌​​​​സ് ആ​​​​ണ് എ​​​​ന​​​​ർ​​​​ജി പാ​​​​ർ​​​​ട്ണ​​​​ർ.

യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പാ​​​​ർ​​​​ട്ണ​​​​റാ​​​​യി കൊ​​​​ച്ചി ജെ​​​​യി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ണ്. ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​ന് കൊ​​​​ച്ചി​​​​യി​​​​ലാ​​​​ണു മാ​​​​ര​​​​ത്ത​​​​ൺ.

അ​​​​ത്‌​​​​ല​​​​റ്റി​​​​ക്‌​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഏ​​​​ക മാ​​​​ര​​​​ത്ത​​​​ണാ​​​​ണി​​​​ത്. ദേ​​​​ശീ​​​​യ​​​താ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​ടെ പ​​​​ങ്കെ​​​​ടു​​​​ക്കും.

Business

ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ൽ ഇ​ള​വു​മാ​യി ഫെ​ഡ​റ​ൽ ബാ​​​​ങ്ക്

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ളു​​​​മാ​​​​യി ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് വീ​​​​ക്കെ​​​​ൻ​​​​ഡ് വി​​​​ത്ത് ഫെ​​​​ഡ​​​​റ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഡെ​​​​ലി​​​​വ​​​​റി മു​​​​ത​​​​ൽ ഫാ​​​​ഷ​​​​നും യാ​​​​ത്ര​​​​യും വി​​​​നോ​​​​ദ​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ വ​യോ​ധി​ക​നെ വെ​ർ​ച്വ​ർ അ​റ​സ്റ്റി​ലാ​ക്കി 45 ല​ക്ഷം ത​ട്ടാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച് ബാ​ങ്ക്

പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​നെ വെ​ർ​ച്വ​ർ അ​റ​സ്റ്റി​ലാ​ക്കി 45 ല​ക്ഷം രൂ​പ ത​ട്ടാ​നു​ള്ള ശ്ര​മം പൊ​ളി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക്. പ​ത്ത​നം​തി​ട്ട കി​ട​ങ്ങ​ന്നൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് ത​ട്ടി​പ്പ് പൊ​ളി​ച്ച​ത്.

മ​ക​നെ കേ​സി​ൽ കു​ടു​ക്കാ​തി​രി​ക്കാ​ൻ പ​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​തോ​ടെ ബാ​ങ്കി​ല്‍ എ​ത്തി​യ വ​യോ​ധി​ക​ൻ മു​ഴു​വ​ന്‍ സ്ഥി​ര നി​ക്ഷേ​പ​വും പി​ന്‍​വ​ലി​ച്ച് മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ടാ​ൻ ശ്ര​മി​ച്ചു.

പ​ണം ഇ​ടാ​ൻ വ​യോ​ധി​ക​ൻ ന​ല്‍​കി​യ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നാ​ലാ​ണ് സം​ഘ​ത്തി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ഞ്ഞ​ത്. പി​ന്നാ​ലെ ബാ​ങ്ക് ഇ​ട​പെ​ട്ട് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

University News

ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ അവസരം; 31വ​രെ അ​പേ​ക്ഷി​ക്കാം

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ല്‍ പ്രൊ​​​​ബേ​​​​ഷ​​​​ന​​​​റി ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സെ​​​​യി​​​​ല്‍​സ് ആ​​​​ന്‍​ഡ് ക്ലയന്‍റ് അ​​​​ക്വ​​​​സി​​​​ഷ​​​​ന്‍ (സ്‌​​​​കെ​​​​യി​​​​ല്‍ 1) ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 31വ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കും.

ഓ​​​​ണ്‍​ലൈ​​​​നാ​​​യാ​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണു പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്.      

ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ബി​​​​രു​​​​ദാ​​​​ന​​​​ന്തര​​​​ ബി​​​​രു​​​​ദ​​​​മാ​​​​ണു യോ​​​​ഗ്യ​​​​ത. രാ​​​​ജ്യ​​​​ത്തെ​​​​വി​​​​ടെ​​​​യു​​​​മു​​​​ള്ള ശാ​​​​ഖ​​​​ക​​​​ളി​​​​ല്‍ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കാം. 12.84 ല​​​​ക്ഷം മു​​​​ത​​​​ല്‍ 17 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​ വാ​​​​ര്‍​ഷി​​​​ക ശ​​​​മ്പ​​​​ളം. 27 വ​​​​യ​​​​സാ​​​​ണു പ്രാ​​​​യ​​​​പ​​​​രി​​​​ധി. എ​​​​സ്‌​​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തിനും  ബാ​​​​ങ്കിം​​​​ഗ്,  ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ്  ആ​​​​ന്‍​ഡ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കും പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വു​​​​ണ്ട്.  വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക്: www.federalbank.co.in/careers.

   ഓ​​​​ണ്‍​ലൈ​​​​ന്‍ ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ച​​​​ര്‍​ച്ച, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. 

Latest News

Corehub Up