ആമ്പല്ലൂര്‍: അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളജ് അലുമ്നി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പുനരുദ്ധരിച്ച കോളജ് ഓഡിറ്റോറിയത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും നടത്തി. കോളജ് കൗണ്‍സില്‍ മെമ്പര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ ആശിര്‍വാദകര്‍മം നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഭാഗ്യവതി ചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പൽ ലിജോ ജോണ്‍, പഞ്ചായത്തംഗം കെ. രാജേശ്വരി, പിടിഎ പ്രസിഡന്റ്് കൃഷ്ണമണി, അലുമ്നി പ്രസിഡന്റ് കെ.വി. അശോകന്, മുന്‍ പ്രിന്‍സിപ്പൽ എന്‍.ജെ. സാബു, അലുമ്നി അംഗങ്ങള്‍, പിടിഎ പ്രതിനിധികള്‍, സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.