x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ല​പ്പീ​ടി​ക ‘ഹി​റ്റാ​ച്ചി കു​ന്നി​ൽ’ ഇ​നി മു​ത​ൽ ഹി​റ്റാ​ച്ചി​യി​ല്ല


Published: June 17, 2026 03:26 AM IST | Updated: June 17, 2026 03:26 AM IST

കേ​ള​കം: വ​ർ​ഷ​ങ്ങ​ളാ​യി ഏ​ല​പീ​ടി​ക​യു​ടെ അ​ട​യാ​ള​മാ​യി​രു​ന്ന​ ‘ഹി​റ്റാ​ച്ചി കു​ന്നി​ൽ' ഹി​റ്റാ​ച്ചി ഇ​നി പേ​രി​ൽ മാ​ത്രം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഏ​ല​പീ​ടി​ക​യി​ലെ കു​ന്നി​ൽ ഹി​റ്റാ​ച്ചി​യും മ​റ്റ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശം ഹി​റ്റാ​ച്ചി​കു​ന്ന് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ട​ത്.

ഹി​റ്റാ​ച്ചി ഉ​ൾ​പ്പ​ടെ​യു​ള്ള യ​ന്ത്ര സാ​മ​ഗ്രി​ക​ൾ ഉ​ട​മ​സ്ഥ​ർ തി​രി​ച്ചു കൊ​ണ്ടു പോ​യ​തോ​ടെ ഇ​നി പ്ര​ദേ​ശം പേ​രി​ൽ മാ​ത്രം ഹി​റ്റാ​ച്ചി​യു​ള്ള കു​ന്നാ​യി മാ​റും. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത ക​രാ​ർ ക​മ്പ​നി​യി​ൽ നി​ന്ന് ഉ​പ​ക​രാ​ർ എ​ടു​ത്ത​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള തു​ക ല​ഭി​ക്കാ​തെ വ​ന്ന​തി​നെത്തുട​ർ​ന്നാ​ണ് ക​മ്പ​നി​യു​ടെ ഹി​റ്റാ​ച്ചി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ഏ​ല​പീ​ടി​ക​യി​ലെ കു​ന്നി​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച​ത്. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളോ​ളം ഇ​വ ഇ​വി​ടെ ത​ന്നെ കി​ട​ന്നു. കാ​ല​ക്ര​മേ​ണ ഹി​റ്റാ​ച്ചി​യും മ​റ്റ് യ​ന്ത്ര​സാ​മ​ഗ്രി​ക​ളും പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു സ്ഥി​രം കാ​ഴ്ച​യാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ, പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യ പാ​ൽ​ത്തു ജാ​ൻ​വ​ർ സി​നി​മ​യി​ൽ ഈ ​പ്ര​ദേ​ശം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ "ഹി​റ്റാ​ച്ചി കു​ന്ന്" എ​ന്ന പേ​ര് കൂ​ടു​ത​ൽ ശ്ര​ദ്ധ​നേ​ടി. സി​നി​മ​യു​ടെ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ഈ ​സ്ഥ​ലം ശ്ര​ദ്ധി​ക്കു​ക​യും പി​ന്നീ​ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും യാ​ത്രാ ബ്ലോ​ഗു​ക​ളി​ലൂ​ടെ​യും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഈ ​പ്ര​ദേ​ശം ശ്ര​ദ്ധേ​യ​മാ​വു​ക​യും ചെ​യ്തു.
പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ കു​ന്നി​ൻ പ്ര​ദേ​ശ​വും അ​തി​നു മു​ക​ളി​ൽ വി​ശ്ര​മി​ക്കു​ന്ന ഹി​റ്റാ​ച്ചി​യും ചേ​ർ​ന്ന കാ​ഴ്ച നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ചി​രു​ന്നു. ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ​ക്കും റീ​ലു​ക​ൾ​ക്കും യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ​ക്കു​മെ​ല്ലാം ഹി​റ്റാ​ച്ചി കു​ന്ന് ഒ​രു സ്ഥി​രം ലൊ​ക്കേ​ഷ​നാ​യി മാ​റി​യി​രു​ന്നു. കേ​ള​ക​ത്തെ​യും ഏ​ല​പീ​ടി​ക​യെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഈ ​കാ​ഴ്ച ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags : 'Hitachi Hill' Nattuvishesham District News

Recent News

Corehub Up