x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കാ​വു​മ്പാ​യി-​ചു​ണ്ട​ക്കു​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ


Published: June 17, 2026 03:43 AM IST | Updated: June 17, 2026 03:43 AM IST

ചെ​മ്പേ​രി: കു​ടി​യേ​റ്റ കാ​ല​ഘ​ട്ടം മു​ത​ൽ ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​ക​ളി​ൽ നി​ന്ന് ചെ​മ്പേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​യി​രു​ന്ന കൂ​ട്ടു​മു​ഖം-​കാ​വു​മ്പാ​യി-​ചു​ണ്ട​ക്കു​ന്ന്-​ചെ​മ്പേ​രി റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ് ഈ ​റോ​ഡി​നെ കു​ടി​യേ​റ്റ പൈ​തൃ​ക റോ​ഡാ​യി പ്ര​ഖ്യാ​പി​ച്ച് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു​വെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ദ്ധ​തി ന​ട​പ്പാ​യി​രു​ന്നി​ല്ല.

ഇ​പ്പോ​ൾ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ സാ​ഹ​ച​ര്യ​ത്തി​ലും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ വി​ജ​യി​ച്ച​തോ​ടെ​യും റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മു​ൻ മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം ഇ​രി​ക്കൂ​റി​ന്‍റെ എം​എ​ൽ​എ​യു​മാ​യി​രു​ന്ന കെ.​സി. ജോ​സ​ഫ് ചു​ണ്ട​ക്കു​ന്നി​ലെ ചെ​ങ്കു​ത്താ​യ ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​നും റോ​ഡ് വി​ക​സ​ന​ത്തി​നു​മാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​ർ​ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണു​ള​ള​ത്.

ഈ ​റോ​ഡി​നേ​ക്കാ​ൾ കു​റ​ഞ്ഞ പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി റോ​ഡു​ക​ൾ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ചി​ട്ടും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന കൂ​ട്ടു​മു​ഖം-​ചു​ണ്ട​ക്കു​ന്ന്-​ചെ​മ്പേ​രി റോ​ഡ് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന പ​രാ​തി​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ട്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ ബ​ജ​റ്റി​ൽ ത​ന്നെ ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

 

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യു​ടെ​യും ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​രി​ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags : Residents Nattuvishesham District News

Recent News

Corehub Up