പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: കൃഷിവകുപ്പ്, കുടുംബശ്രീ, ജീവനം, മാഫ്പ്കോ, മണ്ണറിവ്, സങ്കേതം എന്നിവയുടെ നേതൃത്വത്തില്‍ മീഡിയ വില്ലേജില്‍ 17 മുതല്‍ 21 വരെ നാട്ടുചന്ത ഓണവിപണി നടത്തും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി എട്ടുവരെയാണ് ഓണവിപണി നടത്തുന്നത്. വിഷരഹിത പച്ചക്കറികളുടെയും മൂല്യ വര്‍ധിത വസ്തുക്കളുടെയും പ്രദര്‍ശനവും വിപണനവുമാണ് ഓണ വിപണിയുടെ ലക്ഷ്യം.
റേഡിയോ മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി നഗരസഭ, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി എന്നീ പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഒരുമയില്‍ ഒരോണം എന്ന ചങ്ങനാശേരി ഓണം ഫെസ്റ്റിന്റെ ഭാഗമായാണ് ഓണ വിപണി ഒരുക്കിയിരിക്കുന്നത്.
ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ കര്‍ഷകരെയും ഉത്പാദകരെയും പ്രോത്സാഹിപ്പിക്കാനും അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വിറ്റഴിക്കാനുമുള്ള അവസരമാണ് റേഡിയോ മീഡിയ വില്ലേജ് ഓണവിപണി വഴിയൊരുക്കുന്നത്. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ഓണനാളുകളില്‍ നല്ല പച്ചക്കറികളും മറ്റു വിഭവങ്ങളും കാണാനും വാങ്ങാനും സൗകര്യമുണ്ടായിരിക്കും. സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്കും അവരുടെ സാധനങ്ങള്‍ ഇവിടെ വില്ക്കാന് 9447046267 നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
Tags : Nattuvisesham DistrictNews DeepikaNews