പന്തല്‍ കാല്‍നാട്ടുകര്‍മം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: 20 മുതല്‍ 24 വരെ എസ്ബി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കൃപാഭിഷേകം കരിസ്മാറ്റിക് ജൂബിലി കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. അതിരൂപത കരിസ്മാറ്റിക് ഡയറക്ടറും ജനറല്‍ കണ്‍വീനറുമായ ഫാ. മാത്യു താന്നിയത്ത്, എസ്ബി കോളജ്, പ്രിന്‍സിപ്പല്‍ ഫാ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ബര്‍സാര്‍ ഫാ. തോമസ് കാഞ്ഞിരവേലില്‍, ഫാ. സാവിയോ മാനാട്ട്, സിസ്റ്റര്‍ ചെറുപുഷ്പം എസ്എബിഎസ്, മഞ്ജു മാത്തൂര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags : Nattuvisesham DistrictNews DeepikaNews