x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നകേ​ന്ദ്രം കൂ​ദാ​ശ ന​വം.‍ 21ന്

വെബ് ഡെസ്ക്
Published: August 13, 2026 04:07 AM IST | Updated: August 13, 2026 04:07 AM IST

പാ​റേ​ല്‍ പ​ള്ളി

ച​ങ്ങ​നാ​ശേ​രി: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​മാ​യ പാ​റേ​ല്‍ പ​ള്ളി​യു​ടെ കൂ​ദാ​ശ ന​വം​ബ​ര്‍ 21ന് ​ന​ട​ക്കും. ഒ​രു ഹൃ​ദ​യ​വും ഒ​രു ആ​ത്മാ​വു​മാ​യി പ​ള്ളി കൂ​ദാ​ശ​യി​ലേ​ക്ക് എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ഇ​ട​വ​ക​യി​ല്‍ കൂ​ദാ​ശ​യ്‌​ക്കൊ​രു​ക്ക​മാ​യു​ള്ള നൂ​റു​ദി​ന പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ന​വം​ബ​ര്‍ 20 വ​രെ​യാ​ണ് പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് അ​റി​യി​ച്ചു.

കൂ​ദാ​ശ ഒ​രുക്കത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന​യും പ​ത്തു ‘ന​ന്മ​നി​റ​ഞ്ഞ മ​റി​യ​മേ’ എ​ന്ന പ്രാ​ര്‍​ഥ​ന​യും ഇ​ട​വ​ക​യി​ലെ ആ​യി​രം കു​ടും​ബ​ങ്ങ​ള്‍ കു​ടും​ബ​മാ​യോ വ്യ​ക്തി​പ​ര​മാ​യോ ഇ​ന്നു മു​ത​ല്‍ നൂ​റു ദി​ന​ങ്ങ​ളി​ല്‍ നി​യോ​ഗ​മാ​യി ചൊ​ല്ലും.

ദേ​വാ​ല​യം, ന​മ്മു​ടെ ശ​രീ​ര​മാ​കു​ന്ന ദേ​വാ​ല​യം, സ​ഭാ കൂ​ട്ടാ​യ​്മ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശു​ദ്ധ​ ഗ്ര​ന്ഥ​ത്തി​ലു​ള്ള ഭാ​ഗ​ങ്ങ​ള്‍ ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് വാ​ട്‌​സ്ആ​പ്പി​ലൂ​ടെ ന​ല്‍​കും. ഒ​രു കു​ടും​ബം ഒ​രു ദി​വ​സ​ത്തി​ലെ ഒ​രു​മ​ണി​ക്കൂ​ര്‍ സ​മ​യം പ​ള്ളി​യി​ല്‍ എ​ത്തി പ്രാ​ര്‍​ഥി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പ​ത്തു കു​ടും​ബ​ങ്ങ​ള്‍ വീ​തം 100 ദി​ന​ങ്ങ​ളി​ലാ​യി 1000 മ​ണി​ക്കൂ​ര്‍ പ്രാ​ര്‍​ഥി​ക്കും.

ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ പ​ള്ളി​യി​ല്‍ അ​ഖ​ണ്ഡ ജ​പ​മാ​ല പ്രാ​ര്‍​ഥ​ന ന​ട​ക്കും. 15ന് ​പ​രി​ശു​ദ്ധ ക​ന്യ​ക​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ എ​ട്ടു വ​രെ എ​ട്ടു​നോ​മ്പാ​ച​ര​ണം, 15 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു വ​രെ ഹോം​മി​ഷ​ന്‍, ഒ​ക്ടോ​ബ​ര്‍ നാ​ലു മു​ത​ല്‍ ഒ​മ്പ​തു വ​രെ വാ​ര്‍​ഡ് ക​ണ്‍​വ​ന്‍​ഷ​ന്‍, 16 മു​ത​ല്‍ 25 വ​രെ ദ​ശ​ദി​ന ജ​പ​മാ​ല, 26 മു​ത​ല്‍ 29 വ​രെ വാ​ര്‍​ഷി​ക ധ്യാ​നം. 31ന് ​അ​ഖ​ണ്ഡ ജ​പ​മാ​ല, ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ ജ​റീ​ക്കോ പ്രാ​ര്‍​ഥ​ന, 12 മു​ത​ല്‍ 20 വ​രെ ന​വ​ദി​ന ഒ​രു​ക്ക​പ്രാ​ര്‍​ഥ​ന എ​ന്നി​വ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up